Sunday, April 15, 2018 Last Updated 47 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 06.57 AM

രണ്ടിടങ്ങളിലായി കള്ളനോട്ടു വേട്ട: ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും കിട്ടിയത് 1,37,000 രൂപ ; ഇടുക്കിയില്‍ നിന്നും പിടിച്ചത് രണ്ടുകോടി

uploads/news/2017/06/121204/kallanote.jpg

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ പിടിയിലായ സംഘം ഇതര സംസ്ഥാനങ്ങളിലടക്കം വിതരണം ചെയ്തത് രണ്ടു കോടിയിലധികം രൂപയുടെ കള്ളനോട്ടുകള്‍. കര്‍ണാടകയിലെ ഹൊസൂരിലായിരുന്നു അച്ചടി. അവിടെ നിന്ന് െചെനാ നിര്‍മിത മഷിയും അച്ചടി ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

അഞ്ചു കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാന്‍ കഴിയുന്ന മഷിയും കടലാസും മറ്റു സാധനസാമഗ്രികളുമാണു കണ്ടെത്തിയത്. എറണാകുളം ചമ്പക്കര സ്വദേശി ജോജോ ജോസഫ്, ഭാര്യ അനുപമ, തമിഴ്‌നാട് സ്വദേശി അയ്യര്‍, മധുര സ്വദേശികളായ ഷണ്‍മുഖസുന്ദരം, അന്‍പുസെല്‍വം, നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, അണക്കര സ്വദേശി രവീന്ദ്രന്‍, ചാവക്കാട് സ്വദേശി ഷിഹാബുദീന്‍, കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാര്‍, അഫ്‌സല്‍ എന്നിവര്‍ നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു.

ഹൊസൂര്‍ കേന്ദ്രീകരിച്ചു രണ്ടു ഫഌറ്റുകളിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. വ്യാജനോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള കമ്പ്യൂട്ടര്‍, ലാമിനേഷന്‍ മെഷീന്‍, െചെനീസ് നിര്‍മിത മഷി, ഡിജിറ്റല്‍ ഗോള്‍ഡ് ഫോയില്‍ പ്രിന്റര്‍ തുടങ്ങി 38 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. യഥാര്‍ഥ നോട്ടുകളെ വെല്ലുന്ന നോട്ടുകളാണ് അച്ചടിച്ചിരുന്നത്. യു.വി. െലെറ്റുകളുടെ മുന്നില്‍ മാത്രമേ വ്യാജനാണെന്നു തിരിച്ചറിയാന്‍ കഴിയുമായിരുന്നുള്ളൂ. വണ്ടിപ്പെരിയാറില്‍ നിന്ന് ജോജോ ജോസഫിനെയും ഭാര്യ അനുപമയെയും കള്ളനോട്ടുകളുമായി പിടികൂടിയതാണ് കേസിന്റെ തുടക്കം. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ പിടികൂടിയത്.

കള്ളനോട്ട് അച്ചടിക്കുന്നതിലെ മുഖ്യകണ്ണി ഹൊസൂര്‍ സുനില്‍ എന്നറിയപ്പെടുന്ന സുനിലാണ്. മുന്‍പ് ബി.എസ്.എഫ്. ജവാനായിരുന്ന കൃഷ്ണകുമാറിനെയും സ്ത്രീകളെയും ഇവര്‍ സംഘത്തിലുള്‍പ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം പത്തോളം പേര്‍ പിടിയിലാകാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ അറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കട്ടപ്പന ഡിെവെ.എസ്.പി. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

വീട്ടില്‍ കള്ളനോട്ടടിച്ച കേസില്‍ ബി.ജെ.പി. പ്രവര്‍ത്തകനും അറസ്റ്റിലായിട്ടുണ്ട്. ശ്രീനാരായണപുരം അഞ്ചാംപരത്തി ഏരാശേരി രാകേഷി (31)ന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കള്ളനോട്ട് അച്ചടിച്ച പ്രിന്ററും 1,37,000 രൂപയുടെ കള്ളനോട്ടും പിടിച്ചെടുത്തു. ഇയാളുടെ സഹോദരനും ഒ.ബി.സി. മോര്‍ച്ച കയ്പ്പമംഗലം മണ്ഡലം സെക്രട്ടറിയുമായ രാജീവ് ഒളിവിലാണ്. രാജീവ് അമിതപലിശയ്ക്കു പണം കടം കൊടുക്കുന്നെന്ന പരാതിയില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. മതിലകം എസ്.ഐ. മനു വി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണു കള്ളനോട്ട് അടിക്കാനുള്ള വിപുല സജീകരണങ്ങള്‍ കണ്ടെത്തിയത്.

ഇരുനിലവീടിന്റെ മുകള്‍ നിലയില്‍ പ്രത്യേകം തയാറാക്കിയ മുറിയിലായിരുന്നു അച്ചടി. അച്ചടിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി, പേപ്പര്‍, സ്‌കാനര്‍ എന്നിവ പിടിച്ചെടുത്തു. 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകള്‍ കണ്ടെത്തി. യഥാര്‍ഥ നോട്ട് സ്‌കാന്‍ ചെയ്തു വെള്ളക്കടലാസില്‍ പ്രിന്റെടുത്തു മുറിച്ചാണ് ഉപയോഗിച്ചത്. പെട്രോള്‍ പമ്പിലും ബാങ്കുകളിലുമാണ് നോട്ടുകള്‍ നല്‍കിയത്. ബാങ്കുകള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദീര്‍ഘനാളത്തെ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ്. രണ്ടായിരത്തിന്റെ ഇരുപതു നോട്ടുകളും അഞ്ഞൂറിന്റെ പന്ത്രണ്ടു നോട്ടുകളും കള്ള ആധാരങ്ങള്‍, ചെക്കുകള്‍, എന്നിവ ഉള്‍പ്പെടെ നിരവധി നിയമവിരുദ്ധ രേഖകളും കണ്ടെത്തി.

യുവമോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനാണു രാകേഷ്. ഡി.സി.ആര്‍.ബി. ഡിെവെ. എസ്.പി. അമ്മിണിക്കുട്ടന്‍, കൊടുങ്ങല്ലൂര്‍ സി.ഐയുടെ ചുമതല വഹിക്കുന്ന ഇരിങ്ങാലക്കുട സി.ഐ:. എം.കെ. സുരേഷ്, കണ്‍ട്രോള്‍ റൂം എസ്.ഐ: സുകുമാരന്‍, എ.എസ്.ഐ: ാഡിന്‍, സീനിയര്‍ സി.പി.ഒ. മുഹമ്മദ് റാഫി, സി.പി.ഒമാരായ അനൂപ്, രാജീവ് നമ്പീശന്‍, െലെജു, വനിതാ സി.പി.ഒമാരായ റംല, ബിന്ദു, എസ്.എന്‍. പുരം വില്ലേജ് ഓഫീസര്‍, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നുപീടിക ശാഖയിലെ കാഷ്യര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Ads by Google
TRENDING NOW