Sunday, November 05, 2017 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 06.14 AM

കൊക്കയിലേക്കു തെന്നിയിറങ്ങിയ ബസ് വീഴാതെ ജെസിബി വലിച്ചു നിര്‍ത്തി; ഓപ്പറേറ്ററുടെ മനസ്സാന്നിദ്ധ്യത്തില്‍ വഴിമാറിയത് വന്‍ ദുരന്തം

uploads/news/2017/06/121203/ksrtc.jpg

വാഴക്കുളം: എം.സി. റോഡില്‍ കെ.എസ്.ടി.പിയുടെ നിര്‍മാണത്തിനിടെ കൊക്കയിലേക്കു തെന്നിയിറങ്ങിയ കെ.എസ്.ആര്‍.ടി.സി. ബസിനെ ജെ.സി.ബി. താങ്ങിയതിനാല്‍ വന്‍ ദുരന്തം വഴിമാറി. മൂവാറ്റുപുഴ-ഏറ്റുമാനൂര്‍ റീച്ചില്‍ കൂത്താട്ടുകുളം ആറൂര്‍ കവലയ്ക്കു സമീപമായിരുന്നു സംഭവം. ഇന്നലെ രാവിലെ രാവിലെ കരിമ്പനക്കവലയില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ പാലക്കുഴ കരിമ്പന സ്വദേശി ബേബി (65) കെ.എസ്.ആര്‍.ടി.സി. ബസിടിച്ചു മരിച്ചതിനു തൊട്ടുപിന്നാലെയാണിത്.

ഇവിടെ നിന്നു നാലുകിലോമീറ്റര്‍ ദരെയാണ് ബസ് അപകടത്തിപ്പെട്ടത്. തിരുവനന്തപുരത്തുനിന്നു മൂന്നാറിലേക്കു പോയ മൂന്നാര്‍ ഡിപ്പോയിലെ കെ.എല്‍.15 എ 661 നമ്പര്‍ ബസിലെ യത്രക്കാരാണു ജെ.സിബി. ഓപ്പറേറ്ററുടെ മനസാന്നിധ്യം കൊണ്ടു ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എതിര്‍ഭാഗത്തുനിന്നു വന്ന കാറിനെ ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ ഇടതുഭാഗത്തെ കുഴഞ്ഞമണ്ണിലേക്കു തെന്നിയിറങ്ങി കൊക്കയിലേക്ക് ചരിയുകയായിരുന്നു.

റോഡിന്റെ പകുതി മാത്രം ടാറിങ് പൂര്‍ത്തിയായിരുന്ന ഈ ഭാഗത്ത് സംരക്ഷണഭിത്തിയില്ല. ബസ് അപകടത്തിലേക്കു നീങ്ങുന്നതു തൊട്ടരികല്‍ റോഡു നിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന ജെ.സി.ബി. ഓപ്പറേറ്റര്‍ കര്‍ണാടക ഗുല്‍ബര്‍ഗ സ്വദേശി സിദ്ധറാം കണ്ടു. തല്‍ക്ഷണം മണ്ണുമാന്തിയന്ത്രത്തിന്റെ മുന്‍ഭാഗം ഉപയോഗിച്ച് ബസിന്റെ പിന്‍ഭാഗം താങ്ങിനിര്‍ത്തി. ഇതേസമയം ബസിന്റെ മുന്‍വശം റബര്‍ മരത്തില്‍ തട്ടുകയും ചെയ്തതോടെ അപകടം ഒഴിഞ്ഞു. പിന്‍ടയറുകള്‍ ഉയര്‍ന്ന നിലയിലായിരുന്നു. ഉടന്‍ ബസില്‍നിന്ന് യാത്രക്കാര്‍ ചാടിയിറങ്ങി. സമീപത്തുണ്ടായിരുന്ന ഗ്രാമപഞ്ചായത്ത് മെമ്പര്‍ റാണി ജെയ്‌സണ്‍ അടക്കമുള്ള നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി.

കെ.എസ്.ആര്‍.ടി.സി. കണ്‍ട്രോളിങ് ഓഫീസര്‍ സാജുവിന്റെ നേതൃത്വത്തില്‍ ബസ് റോഡിലേക്കു തിരിച്ചുകയറ്റി. ആറൂര്‍ വളവിലും തൊട്ടടുത്തുള്ള മണ്ണത്തൂര്‍-നാവോളിമറ്റം ഭാഗത്തേക്കുള്ള വളവിലും മറുഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ കാണാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. വളവുകള്‍ നിവര്‍ത്താതെയും റോഡിനു മധ്യത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാതെയും സംരക്ഷണഭിത്തികള്‍ നിര്‍മിക്കാതെയും റോഡുവികസനം നടത്തുന്നതിനെക്കുറിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Ads by Google
Ads by Google
TRENDING NOW