Monday, June 11, 2018 Last Updated 22 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 06.20 AM

മുന്‍ പരിശീലകനെ സ്വാഗതം ചെയ്ത പഴയ ട്വീറ്റ് ഇന്ത്യന്‍ നായകന്‍ ഡിലീറ്റ് ചെയ്തു ; കുംബ്ലെയുടെ രാജിക്കു പിന്നാലെ കോഹ്‌ലിയും പുറത്തേക്ക്?

uploads/news/2017/06/121202/kohli.jpg

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് അനില്‍ കുംബ്ലെയുടെ രാജിക്കു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിയും പുറത്തേക്ക്? ബി.സി.സി.ഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കുംബ്ലെയുടെ രാജിക്കു കാരണം കോഹ്‌ലിയുമായുള്ള പ്രശ്‌നങ്ങളാണെന്നു വ്യക്തമായിരുന്നു. ഇതു സൂചിപ്പിച്ചുകൊണ്ടുള്ള കുംബ്ലെയുടെ കത്ത് പുറത്തു വന്നതു മുതല്‍ കോഹ്‌ലിയെ നായക സ്ഥാനത്തു നിന്നു നീക്കണണെമന്നു വിവിധ കോണുകളില്‍ നിന്നു ആവശ്യമുയര്‍ന്നിരുന്നു.

ടീമിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ബി.സി.സി.ഐയുടെയും ക്രിക്കറ്റ് ഉപദേശ സമിതിയുടേയും ഉപദേശം കോഹ്‌ലി തള്ളിയതോടെയാണ് രാജി വയ്ക്കാന്‍ കുംബ്ലെ തീരുമാനിച്ചത്. പ്രശ്‌ന പരിഹാരത്തിനായി ബോര്‍ഡ് അംഗങ്ങളും ക്രിക്കറ്റ ഉപദേശക സമിതിയും പലകുറി കോഹ്‌ലിയുമായി ചര്‍ച്ച നടത്തിയെങ്കിലും നായകന്‍ കടുംപിടുത്തം പിടിക്കുകയായിരുന്നു. കുംബ്ലെ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന നിലപാടാണ് കോഹ്‌ലി സ്വീകരിച്ചത്.

ഇതാണ് ബി.സി.സി.ഐയെ ചൊടിപ്പിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കു ശേഷം കോഹ്‌ലിക്കും സ്ഥാനചലനമുണ്ടായേക്കുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങളില്‍ ചിലര്‍ തുറന്നുപറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നായകനെന്ന നിലയില്‍ ചെറിയ തെറ്റുകള്‍ പോലും കോഹ്‌ലിയ്‌ക്കെതിരേ നടപടിസ്വീകരിക്കാന്‍ ഇടയാക്കുമെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ പറയുന്നു. വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കന്‍ പര്യടനത്തിനാണ് ടീം ഇന്ത്യ പോകുക.

പുതിയ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ കോഹ്‌ലി നായകനായി ഉണ്ടാകുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അതേസമയം രാജിവച്ച ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയോടുള്ള അതൃപ്തി വീണ്ടും വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലിക്ക് തന്നോടുള്ള ഭിന്നതകളാണ് രാജിക്ക് വഴിവച്ചതെന്ന് പരസ്യമാക്കിയതിന് പിന്നാലെ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി നിയോഗിക്കപ്പെട്ടപ്പോള്‍ സ്വാഗതം ചെയ്ത പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്താണ് കോഹ്‌ലി പ്രതികരിച്ചത്.

2016 ജൂണ്‍ 23ന് ചെയ്ത ട്വീറ്റാണ് കോഹ്‌ലി നീക്കം ചെയ്തത്. ''സ്വാഗതം അനില്‍ കുംബ്ലെ സര്‍, താങ്കളുമായുള്ള കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നല്ല ദിനങ്ങളാണ്'' - ഇതായിരുന്നു കോഹ്‌ലിയുടെ സ്വാഗത ട്വീറ്റ്.

ശക്തമായ ഭിന്നതകളാണ് കുംബ്ലെയുടെ രാജിയില്‍ കലാശിച്ചതെന്ന് വ്യക്തമായതോടെ സംഭവത്തില്‍ േകാഹ്‌ലിയുടെ ഭാഗം അറിയാനുള്ള ആഗ്രഹം പല ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും മൗനം തുടര്‍ന്ന ഇന്ത്യന്‍ നായകന്‍ ഈ പ്രവൃത്തിയിലൂടെ തന്റെ നിലപാട് ശക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW