Tuesday, November 21, 2017 Last Updated 0 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.30 AM

കൂട്ട മാനഭംഗത്തിന്‌ ഇരയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: എസ്‌.ഐക്കെതിരേ നടപടി

uploads/news/2017/06/121086/5.jpg

രാംപുര്‍: കൂട്ട മാനഭംഗത്തിന്‌ ഇരയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസില്‍ എസ്‌.ഐക്കെതിരേ അന്വേഷണം. ഉത്തര്‍പ്രദേശ്‌ രാംപുരിലെ ഗഞ്ച്‌ പോലീസ്‌ സ്‌റ്റേഷനിലെ എസ്‌.ഐ: ജയ്‌പ്രകാശ്‌ സിങ്ങിനെതിരേ എ.എസ്‌.പി. സുധാ സിങ്ങാണ്‌ അന്വേഷണം പ്രഖ്യാപിച്ചത്‌.
37 വയസുള്ള യുവതി പോലിസിനു നല്‍കിയ മൊഴി ഇങ്ങനെ: ഈ വര്‍ഷം ആദ്യമാണു യുവതി കൂട്ട മാനഭംഗത്തിന്‌ ഇരയായത്‌. ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുരിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. വാഹനത്തില്‍ ഇടംകൊടുത്ത പ്രതികള്‍ യാത്രയ്‌ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു. അക്രമികളില്‍നിന്നു രക്ഷപ്പെട്ട അവര്‍ ഗഞ്ച്‌ പോലീസ്‌ സ്‌റ്റേഷനില്‍ അഭയം തേടി.
മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരില്‍നിന്നു രക്ഷിക്കണമെന്നും എസ്‌.ഐ. ജയ്‌പ്രകാശിനോട്‌ അവര്‍ ആവശ്യപ്പെട്ടു. താനുമായി ലൈംഗികബന്ധം നടത്തിയശേഷം കേസില്‍ നടപടിയെടുക്കാമെന്നായിരുന്നു മറുപടി. ആവശ്യം നിരസിച്ചതോടെ കേസെടുക്കാന്‍ വിസമ്മതിച്ചു. പിന്നീട്‌ പ്രാദേശിക കോടതിയുടെ ഇടപെടലിന്റെ അടിസ്‌ഥാനത്തിലാണു കേസെടുത്തത്‌. ഫെബ്രുവരി 21നു പ്രതികളായ അമീര്‍ അഹമ്മദ്‌ (55), സത്താര്‍ അഹമ്മദ്‌ (45) എന്നിവരെ അറസ്‌റ്റ്‌ ചെയ്‌തു.
കേസ്‌ അന്വേഷണത്തിന്റെ പേരില്‍ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ച എസ്‌.ഐ. ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു അന്വേഷിച്ചുകൊണ്ടിരുന്നു. അയാളുടെ ശല്യം സഹിക്കാനാകാതെയാണു സംഭാഷണം റെക്കോഡ്‌ ചെയ്‌തത്‌.
ഇതിന്റെ സിഡിയുമായി യുവതി എ.എസ്‌.പിയെ സമീപിക്കുകയായിരുന്നു.

Ads by Google
Friday 23 Jun 2017 01.30 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW