Wednesday, September 20, 2017 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.30 AM

മധ്യപ്രദേശില്‍ ഇന്നലെ നാലു കര്‍ഷകര്‍കൂടി ജീവനൊടുക്കി

uploads/news/2017/06/121085/4.jpg

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്നലെ നാലു കര്‍ഷകര്‍കൂടി ജീവനൊടുക്കി. ഇതോടെ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ മധ്യപ്രദേശില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 21 ആയി. മഹാരാഷ്‌ട്രയില്‍ യൂണിഫോം വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരില്‍ കര്‍ഷകന്റെ മകന്‍ ആത്മഹത്യ ചെയ്‌തു.
മധ്യപ്രദേശിലെ സാഗര്‍, ചതര്‍പുര്‍ ജില്ലകളിലുള്ളവരാണു ജീവനൊടുക്കിയത്‌. ഇവരിലൊരാള്‍ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹന്റെ ബുധ്‌നി നിയമസഭാ മണ്ഡലത്തിലുള്ളതാണ്‌.
സാഗറില്‍ മരിച്ച ഗുലായ്‌ കുര്‍മി(50) തനിക്ക്‌ ഒരു ലക്ഷം രൂപയുടെ ബാധ്യത ഉള്ളതായി വ്യക്‌തമാക്കി. ഒരു ലക്ഷം രൂപയാണു വായ്‌പയെടുത്തത്‌. 2.5 ലക്ഷം രൂപ തിരിച്ചടച്ചിട്ടും വായ്‌പ നല്‍കിയയാള്‍ ഒരു ലക്ഷം രൂപകൂടി ചോദിച്ചു ഭീഷണിപ്പെടുത്തുകയാണ്‌ ഉണ്ടായതെന്ന്‌ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
മറ്റ്‌ കര്‍ഷകര്‍ക്ക്‌ ഒരു ലക്ഷം രൂപയില്‍ താഴെയായിരുന്നു കടബാധ്യത. യൂണിഫോമും പുസ്‌തകങ്ങളും വാങ്ങാന്‍ പണമില്ലാത്തതിന്റെ പേരിലാണു മഹാരാഷ്‌ട്രയിലെ ഉസ്‌മാനബാദ്‌ സ്വദേശിയായ വിദ്യാര്‍ഥി അര്‍ബാസ്‌ നബിലാല്‍(13) ജീവനൊടുക്കിയത്‌.
തന്റെ കടബാധ്യതകളാണു മകനെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു കര്‍ഷകനായ പിതാവ്‌ നബിലാല്‍ മുഹമ്മദ്‌ അഫ്‌താര്‍ അറിയിച്ചു.

Ads by Google
Advertisement
Friday 23 Jun 2017 01.30 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW