Friday, June 23, 2017 Last Updated 12 Min 33 Sec ago English Edition
Todays E paper
Friday 23 Jun 2017 01.30 AM

കോവിന്ദിന്റെ പത്രിക ഇന്ന്‌; ആന്‌ധ്ര, തെലങ്കാന, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാര്‍ ഒപ്പംചെല്ലും

uploads/news/2017/06/121084/3.jpg

ന്യൂഡല്‍ഹി: രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‌ എന്‍.ഡി.എ. സ്‌ഥാനാര്‍ഥിയായി രാം നാഥ്‌ കോവിന്ദ്‌ പത്രിക സമര്‍പ്പിക്കുമ്പോള്‍ മൂന്നു ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഒപ്പമുണ്ടാകും.
ആന്‌ധ്രാ പ്രദേശ്‌ മുഖ്യമന്ത്രിയും ടി.ഡി.പി. നേതാവുമായ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രിയും ടി.ആര്‍.എസ്‌. നേതാവുമായ കെ. ചന്ദ്രശേഖര്‍ റാവു, തമിഴ്‌നാട്‌ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ. വിഭാഗത്തിന്റെ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി എന്നിവരാണ്‌ പത്രിക സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കുക.
മൂന്നു പേരും എന്‍.ഡി.എയ്‌ക്കു പുറത്തുള്ള പാര്‍ട്ടികളുടെ നേതാക്കന്മാരാണ്‌. കോവിന്ദ്‌ ഇന്നാണു പത്രിക നല്‍കുന്നത്‌. ചന്ദ്രശേഖര്‍ റാവു കാലേകൂട്ടി ഡല്‍ഹിയില്‍ എത്തിക്കഴിഞ്ഞു. അണ്ണാ ഡി.എം.കെയിലെ വിമതവിഭാഗത്തെ നയിക്കുന്ന മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്‍.ഡി.എയില്‍ നിന്നുള്ള മുഖ്യമന്ത്രിമാരും പത്രികാ സമര്‍പ്പണത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുഴുവന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി-എന്‍.ഡി.എ. മുഖ്യമന്ത്രിമാരും ഒട്ടേറെ എം.പിമാരും എം.എല്‍.എമാരും നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവയ്‌ക്കും.
ഇന്നലെ രാംനാഥ്‌ കോവിന്ദ്‌ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ കണ്ട്‌ അനുഗ്രഹം വാങ്ങി.
ഭാര്യയ്‌െക്കപ്പമാണ്‌ അദ്ദേഹം വാജ്‌പേയുടെ വസതിയിലെത്തിയത്‌. മുതിര്‍ന്ന ബി.ജെ.പി. നേതാക്കളായ എല്‍.കെ. അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും കോവിന്ദ്‌ സന്ദര്‍ശിച്ചു.
അതേ സമയം, കോവിന്ദിനു കേന്ദ്ര സര്‍ക്കാര്‍ താല്‍ക്കാലിക വസതി അനുവദിച്ചു. സാംസ്‌കാരിക മന്ത്രി മഹേഷ്‌ ശര്‍മ താമസിച്ചിരുന്ന അക്‌ബര്‍ റോഡിലെ ബംഗ്ലാവാണു കോവിന്ദിനു ലഭിച്ചത്‌. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണു വസതി അനുവദിച്ചത്‌. അദ്ദേഹത്തിനു കേന്ദ്ര സര്‍ക്കാര്‍ എന്‍.എസ്‌.ജി, സെഡ്‌ പ്ലസ്‌ സുരക്ഷ അനുവദിച്ചു. 12 എന്‍.എസ്‌.ജി. കമാന്‍ഡോകളെയാകും സുരക്ഷയ്‌ക്കു നിയോഗിക്കുക.
നേരത്തെ മഹേഷ്‌ ശര്‍മ താമസിച്ചിരുന്നത്‌ 10 രാജാജി മാര്‍ഗിലെ വസതിയിലായിരുന്നു. മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാം വിശ്രമജീവിതം നയിച്ചത്‌ ഇവിടെയായിരുന്നു. ഈ വസതി രാഷ്‌ട്രപതി സ്‌ഥാനത്തുനിന്നു വിരമിച്ചശേഷം പ്രണബ്‌ മുഖര്‍ജി ഉപയോഗിക്കും.
കോവിന്ദ്‌ രാജിവച്ച ഒഴിവില്‍ പശ്‌ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ്‌ ത്രിപാഠി ബിഹാര്‍ ഗവര്‍ണറുടെ അധികച്ചുമതല ഏറ്റെടുത്തു.

Ads by Google
Friday 23 Jun 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW