Monday, January 15, 2018 Last Updated 51 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.30 AM

അശ്വതിക്കും മനുവിനും ലാലിനും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം

uploads/news/2017/06/121083/2.jpg

ന്യുഡല്‍ഹി: കേന്ദ്രസാഹിത്യ അക്കാഡമിയുടെ ഈ വര്‍ഷത്തെ യുവസാഹിത്യ പുരസ്‌കാരം അശ്വതി ശശികുമാറിനും മനു എസ്‌. പിള്ളയ്‌ക്കും. "ജോസഫിന്റെ മണം" എന്ന ചെറുകഥാ സമാഹാരമാണ്‌ അശ്വതിയെ പുരസ്‌കാരത്തിന്‌ അര്‍ഹയാക്കിയത്‌. "ദ്‌ ഐവറി ത്രോണ്‍" എന്ന പുസ്‌തകത്തിന്‌ ഇംഗ്ലീഷ്‌ വിഭാഗത്തിലാണ്‌ മനുവിനു പുരസ്‌കാരം. ബാലസാഹിത്യരംഗത്തെ പുരസ്‌കാരം എസ്‌.ആര്‍. ലാലിന്റെ "കുഞ്ഞുണ്ണിയുടെ യാത്രാപുസ്‌തകം" എന്ന നോവലിനു ലഭിച്ചു. റീജന്റ്‌ റാണി എന്നറിയപ്പെട്ട റാണി സേതുലക്ഷ്‌മിബായിയുടെ ജീവചരിത്രത്തിലൂടെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ചരിത്രം പറയുന്നതാണ്‌ "ദ്‌ ഐവറി ത്രോണ്‍".
അക്കാഡമി അധ്യക്ഷന്‍ വിശ്വനാഥ്‌ പ്രസാദ്‌ ത്രിപാഠിയുടെ അധ്യക്ഷതയില്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന യോഗമാണ്‌ പുരസ്‌കാരജേതാക്കളെ പ്രഖ്യാപിച്ചത്‌. അരലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്ന ബാലസാഹിത്യ പുരസ്‌കാരം ശിശുദിനമായ നവംബര്‍ 14നു നല്‍കും. വിവിധ ഭാഷകളിലായി 24 പേര്‍ ബാലസാഹിത്യ പുരസ്‌കാരത്തിന്‌ അര്‍ഹരായി. അരലക്ഷം രൂപയും ശില്‍പ്പവുമടങ്ങുന്നതാണ്‌ യുവസാഹിത്യ പുരസ്‌കാരം.

Ads by Google
Friday 23 Jun 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW