Thursday, April 12, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
ജിനേഷ് പൂനത്ത്
Friday 23 Jun 2017 01.30 AM

രാഷ്‌ട്രപതി സ്‌ഥാനത്തിന്‌ പ്രതിപക്ഷമിറക്കിയതും ദളിത്‌ കാര്‍ഡ്‌ മീരാകുമാര്‍ സ്‌ഥാനാര്‍ഥി

uploads/news/2017/06/121082/1.jpg

ന്യൂഡല്‍ഹി: മുന്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറിനെ രാഷ്‌്രടപതി സ്‌ഥാനാര്‍ഥിയായി പ്രതിപക്ഷപാര്‍ട്ടികള്‍ പ്രഖ്യാപിച്ചു. ഇന്നലെ പാര്‍ലമെന്റ്‌ ലൈബ്രറി ഹാളില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ്‌ പ്രഖ്യാപനമുണ്ടായത്‌. അപ്രതീക്ഷിത നീക്കത്തിലൂടെ ദളിത്‌കാര്‍ഡുയര്‍ത്തി, ബിഹാര്‍ ഗവര്‍ണറായിരുന്ന രാംനാഥ്‌ കോവിന്ദിനെ ബി.ജെ.പി. സ്‌ഥാനാര്‍ഥിയാക്കിയതോടെയാണ്‌ ദളിതയായ മീരാകുമാറിനു നറുക്കുവീണത്‌.

പാര്‍ലമെന്റ്‌ ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ 17 പാര്‍ട്ടികള്‍ സംബന്ധിച്ചു. യോഗത്തിനു തൊട്ടുമുമ്പു വരെ മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്‌ണ ഗാന്ധിയുടെയും ഡോ. അംബേദ്‌കറുടെ കൊച്ചുമകന്‍ പ്രകാശ്‌ അംബേദ്‌കറുടെയും പേരുകളാ യിരുന്നു സി.പി.എം. ഉയര്‍ത്തിക്കാട്ടിയിരുന്നത്‌. എന്നാല്‍, ഇതിനു മണിക്കൂറുകള്‍ക്കകം തന്നെ പ്രതിപക്ഷ സ്‌ഥാനാര്‍ഥി മീരാ കുമാറാണെന്നു സ്‌ഥിരീകരിച്ചു.

പ്രതിപക്ഷത്തിന്റെ സാധ്യതാപട്ടികയില്‍ നേരത്തേ മീരാകുമാറിന്റെ പേര്‌ വന്നപ്പോള്‍ തന്നെ സി.പി.എം. എതിര്‍ത്തിരുന്നു.
എന്നാല്‍, പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ പാര്‍ട്ടി നിലപാടു മാറ്റുകയായിരുന്നു.

കോണ്‍ഗ്രസ്‌ നേതാക്കളായ ഡോ. മന്‍മോഹന്‍ സിങ്‌, ഗുലാംനബി ആസാദ്‌, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ്‌ പട്ടേല്‍, എന്‍.സി.പി. നേതാവ്‌ ശരദ്‌ പവാര്‍, ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ്‌ യാദവ്‌, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. നേതാവ്‌ ഡി. രാജ, നാഷനല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഒമര്‍ അബ്‌ദുള്ള, രാംഗോപാല്‍ യാദവ്‌ (എസ്‌.പി), ഡെറിക്‌ ഒബ്രിയ്‌ന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്‌), സതീഷ്‌ മിശ്ര (ബി.എസ്‌.പി), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്‌) ജോസ്‌ കെ. മാണി ( കേരളാ കോണ്‍ഗ്രസ്‌-എം), എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്‌.പി)കുന്‍വാര്‍ ധനീഷ്‌ (ജെ.ഡി.എസ്‌)സജ്‌ഞിവ്‌കുമാര്‍ (ജെ.എം.എം), ഹാഫിസ്‌ ബഷീര്‍ (എ.ഐ.യു.ഡി.എഫ്‌) എന്നിവരും പങ്കെടുത്തു.

എന്‍.ഡി.എ. മുന്നണിക്കു പുറമെ തമിഴ്‌നാട്ടിലെ അണ്ണാ ഡി.എം.കെയിലെ ഒരുവിഭാഗവും ബിഹാറിലെ ജെ.ഡി.യുവും പിന്തുണ പ്രഖ്യാപിച്ചതിനാല്‍ 65 ശതമാനത്തോളം വോട്ടു നേടി കോവിന്ദ്‌ ജയിക്കും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, എന്‍.സി.പി. നേതാവ്‌ ശരദ്‌പവാര്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും കോവിന്ദിന്‌ വിജയം ഉറപ്പായതോടെ ഇവര്‍ മത്സരിക്കാന്‍ തയാറായില്ല.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയിലൂടെ ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പ്രതിപക്ഷ ഐക്യത്തിന്‌ രൂപം നല്‍കിയത്‌.

എന്നാല്‍, സ്‌ഥാനാര്‍ഥി നിര്‍ണയം വൈകിയതും ബി.ജെ.പി. സമര്‍ഥമായ നീക്കത്തിലൂടെ ദളിത്‌ നേതാവിനെ സ്‌ഥാനാര്‍ഥിയാക്കിയതും പ്രതിപക്ഷത്തെ വെട്ടിലാക്കി. ജെ.ഡി.യു അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനോടകം ബി.ജെ.പി. പക്ഷത്തേക്ക്‌ ചാഞ്ഞതും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കി. ഇതോടെ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള കോവിന്ദിനെതിരേ അതേസമുദായത്തില്‍ നിന്നുള്ള മീരാകുമാറിനെ മല്‍സരിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. തീരുമാനം ഏകകണ്‌ഠമായിരുന്നെന്നു യോഗത്തിനു ശേഷം കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാംനബി ആസാദ്‌ പറഞ്ഞു. മീരാ കുമാറിനേക്കാള്‍ മികച്ചൊരു നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഗുലാം നബി വ്യക്‌തമാക്കി.

യോഗത്തില്‍ പങ്കെടുത്തെങ്കിലും തങ്ങളുടെ നിലപാട്‌ എന്‍.സി.പി. പരസ്യപ്പെടുത്തിയിട്ടില്ല. യോഗത്തിനു മുന്നോടിയായി ശരദ്‌ പവാറുമായി ഗുലാംനബി ആസാദും അഹമ്മദ്‌ പട്ടേലും ചര്‍ച്ചനടത്തിയിരുന്നു. എന്‍.സി.പി. കോവിന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന്‌ ഇന്നലെ രാവിലെ മുതല്‍ അഭ്യൂഹം പരന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പവാറിന്റെ വീട്ടിലെത്തിയാണു ചര്‍ച്ച നടത്തിയത്‌. യോഗത്തില്‍ പങ്കെടുക്കാമെന്നും പിന്തുണയെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നുമുള്ള വ്യവസ്‌ഥയോടെ ഒടുവില്‍ പവാര്‍ സമ്മതിക്കുകയായിരുന്നു.

സ്‌ഥാനാര്‍ഥി നിര്‍ണയം നീട്ടണമെന്ന്‌ പവാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ്‌ പാര്‍ട്ടികളുടെ സമ്മര്‍ദത്തെ ത്തുടര്‍ന്ന്‌ നിയമബിരുദധാരിയായ മീരാകുമാറിനെ പവാറും അംഗീകരിക്കുകയായിരുന്നു. രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി കഴിഞ്ഞമാസം സോണിയാഗാന്ധി സംഘടിപ്പിച്ച വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്ത ബി.എസ്‌.പി. നേതാവ്‌ മായാവതി, തൃണമൂല്‍ നേതാവും പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ ഇവര്‍ അയച്ചു.

സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ദലിത്‌ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ജഗ്‌ജീവന്‍ റാമിന്റെ മകളായ മീരാകുമാര്‍ ബിഹാറിലാണ്‌ ജനിച്ചത്‌. രാജ്യത്തെ ആദ്യവനിതാ പാര്‍ലമെന്റ്‌ സ്‌പീക്കറാണ്‌. 2009 മുതല്‍ 2014 വരെയാണ്‌ സ്‌പീക്കറായിരുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട്‌ പരാജയപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്ന്‌ 1985 ലാണ്‌ ആദ്യമായി മീരാകുമാര്‍ ലോക്‌സഭയിലെത്തുന്നത്‌.

പിന്നീട്‌ തുടര്‍ച്ചയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 1999 ലെ രണ്ട്‌ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. എന്നാല്‍, 2004, 2009 പൊതുതെരഞ്ഞെടുപ്പുകളില്‍ അവര്‍ വീണ്ടും വിജയിച്ചു. മന്‍മോഹന്‍ സിങ്‌, എന്‍.സി.പി. നേതാവ്‌ ശരദ്‌പവാര്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും കോവിന്ദിന്‌ വിജയം ഉറപ്പായതോടെ ഇവര്‍ മത്സരിക്കാന്‍ തയാറായില്ല.

2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്‌മയിലൂടെ ബി.ജെ.പിയെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ്‌ രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ പ്രതിപക്ഷ ഐക്യത്തിന്‌ രൂപം നല്‍കിയത്‌.

എന്നാല്‍, സ്‌ഥാനാര്‍ഥി നിര്‍ണയം വൈകിയതും ബി.ജെ.പി. സമര്‍ഥമായ നീക്കത്തിലൂടെ ദളിത്‌ നേതാവിനെ സ്‌ഥാനാര്‍ഥിയാക്കിയതും പ്രതിപക്ഷത്തെ വെട്ടിലാക്കി. ജെ.ഡി.യു അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനോടകം ബി.ജെ.പി. പക്ഷത്തേക്ക്‌ ചാഞ്ഞതും പ്രതിപക്ഷ ഐക്യത്തില്‍ വിള്ളലുണ്ടാക്കി. ഇതോടെ ദളിത്‌ വിഭാഗത്തില്‍ നിന്നുള്ള കോവിന്ദിനെതിരേ അതേസമുദായത്തില്‍ നിന്നുള്ള മീരാകുമാറിനെ മല്‍സരിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. തീരുമാനം ഏകകണ്‌ഠമായിരുന്നെന്നു യോഗത്തിനു ശേഷം കോണ്‍ഗ്രസ്‌ നേതാവ്‌ ഗുലാംനബി ആസാദ്‌ പറഞ്ഞു. മീരാ കുമാറിനേക്കാള്‍ മികച്ചൊരു നേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഗുലാം നബി വ്യക്‌തമാക്കി.

യോഗത്തില്‍ പങ്കെടുത്തെങ്കിലും തങ്ങളുടെ നിലപാട്‌ എന്‍.സി.പി. പരസ്യപ്പെടുത്തിയിട്ടില്ല. യോഗത്തിനു മുന്നോടിയായി ശരദ്‌ പവാറുമായി ഗുലാംനബി ആസാദും അഹമ്മദ്‌ പട്ടേലും ചര്‍ച്ചനടത്തിയിരുന്നു. എന്‍.സി.പി. കോവിന്ദിന്‌ പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന്‌ ഇന്നലെ രാവിലെ മുതല്‍ അഭ്യൂഹം പരന്നിരുന്നു. ഇതേത്തുടര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പവാറിന്റെ വീട്ടിലെത്തിയാണു ചര്‍ച്ച നടത്തിയത്‌. യോഗത്തില്‍ പങ്കെടുക്കാമെന്നും പിന്തുണയെക്കുറിച്ച്‌ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്നുമുള്ള വ്യവസ്‌ഥയോടെ ഒടുവില്‍ പവാര്‍ സമ്മതിക്കുകയായിരുന്നു.

സ്‌ഥാനാര്‍ഥി നിര്‍ണയം നീട്ടണമെന്ന്‌ പവാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ്‌ പാര്‍ട്ടികളുടെ സമ്മര്‍ദത്തെ ത്തുടര്‍ന്ന്‌ നിയമബിരുദധാരിയായ മീരാകുമാറിനെ പവാറും അംഗീകരിക്കുകയായിരുന്നു. രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയെക്കുറിച്ചു ചര്‍ച്ച ചെയ്യാനായി കഴിഞ്ഞമാസം സോണിയാഗാന്ധി സംഘടിപ്പിച്ച വിരുന്നുസല്‍ക്കാരത്തില്‍ പങ്കെടുത്ത ബി.എസ്‌.പി. നേതാവ്‌ മായാവതി, തൃണമൂല്‍ നേതാവും പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ അഖിലേഷ്‌ യാദവ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ ഇവര്‍ അയച്ചു.

സ്വാതന്ത്ര്യസമരസേനാനിയും പ്രമുഖ ദലിത്‌ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ജഗ്‌ജീവന്‍ റാമിന്റെ മകളായ മീരാകുമാര്‍ ബിഹാറിലാണ്‌ ജനിച്ചത്‌. രാജ്യത്തെ ആദ്യവനിതാ പാര്‍ലമെന്റ്‌ സ്‌പീക്കറാണ്‌. 2009 മുതല്‍ 2014 വരെയാണ്‌ സ്‌പീക്കറായിരുന്നത്‌.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട്‌ പരാജയപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്ന്‌ 1985 ലാണ്‌ ആദ്യമായി മീരാകുമാര്‍ ലോക്‌സഭയിലെത്തുന്നത്‌. പിന്നീട്‌ തുടര്‍ച്ചയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും 1999 ലെ രണ്ട്‌ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടു. എന്നാല്‍, 2004, 2009 പൊതുതെരഞ്ഞെടുപ്പുകളില്‍ അവര്‍ വീണ്ടും വിജയിച്ചു.

Ads by Google
ജിനേഷ് പൂനത്ത്
Friday 23 Jun 2017 01.30 AM
YOU MAY BE INTERESTED
TRENDING NOW