Thursday, November 23, 2017 Last Updated 42 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.26 AM

പ്രതിഷേധവുമായി കുമ്മനം ക്ഷേത്രഭൂമിയില്‍ ഡി.ടി.പി.സി. പദ്ധതി

uploads/news/2017/06/121072/9.jpg

പത്തനംതിട്ട: ക്ഷേത്രംവക ഭൂമി ടൂറിസം പദ്ധതിക്കായി പത്തു വര്‍ഷത്തേക്കു കൈമാറാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മില്‍ ധാരണ. തീര്‍ഥാടന പൈതൃക സര്‍ക്യൂട്ട്‌ പദ്ധതി എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പൂര്‍ണമായും പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന്‌ ധാരണാപത്രത്തില്‍ പറയുന്നു.

ഭൂമിയുടെ ഉടമസ്‌ഥാവകാശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തുടരുമെങ്കിലും നടത്തിപ്പു ചുമതല ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനായിരിക്കും. ആദ്യപടിയായി തിരുവനന്തപുരം ഉള്ളൂര്‍ ഗ്രൂപ്പില്‍പ്പെട്ട കഴക്കൂട്ടം സബ്‌ഗ്രൂപ്പിലെ കുളങ്ങര ശ്രീകൃഷ്‌ണ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒന്നര ഏക്കര്‍ സ്‌ഥലത്താണു പദ്ധതി നടപ്പാക്കുന്നത്‌. സര്‍ക്കാര്‍ ഇതിനായി 4.95 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമാണിതെന്നും തീര്‍ഥാടന ടൂറിസം പദ്ധതി എന്ന പേരില്‍ വെറും ടൂറിസം പദ്ധതിയാണു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ആരോപണമുണ്ട്‌. ഇതിനെതിരേ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടെയും പന്തുണയോടെ വിശ്വാസികളെ ഏകോപിപ്പിച്ച്‌ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന്‌ ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ മംഗളത്തോടുപറഞ്ഞു.നടത്തിപ്പും സംരക്ഷണവും ഡി.ടി.പി.സിയുടെ മാത്രം ചുമതലയിലായിരിക്കുമെന്ന്‌ ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ്‌ വ്യക്‌തമാക്കുന്നു. (ജി.ഒ (ആര്‍.ടി)നമ്പര്‍ 134/2017/ടി.എസ്‌.എം-16.3.2017).

പദ്ധതിയില്‍ നിന്നുള്ള വരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഡി.ടി.പി.സിയും തുല്യമായി പങ്കുവയ്‌ക്കും. പദ്ധതി മേഖലയില്‍ അഞ്ഞൂറില്‍പരം ആളുകള്‍ക്ക്‌ ഇരിക്കാന്‍ പറ്റുന്ന കോണ്‍ഫറന്‍സ്‌ ഹാള്‍, കഫെറ്റീരിയ, ആംഫി തിയറ്റര്‍, കടകള്‍, പില്‍ഗ്രിം പാര്‍ക്ക്‌, വാഹന പാര്‍ക്കിങ്‌ ഏരിയ എന്നിവ ഉണ്ടാകും. ആദ്ധ്യാത്മിക കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിനായി കേന്ദ്ര ടൂറിസം സഹമന്ത്രി മഹേഷ്‌ ശര്‍മ്മയുടെ താല്‍പര്യപ്രകാരം "പ്രസാദം" എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓരോ സംസ്‌ഥാനത്തിനും വകയിരുത്തിയ പണമാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ ഡി.ടി.പി.സിയെ മുന്നില്‍നിര്‍ത്തി ചെലവഴിക്കുന്നതെന്ന്‌ കുമ്മനം ചൂണ്ടിക്കാട്ടുന്നു. കുളങ്ങര ക്ഷേത്രഭൂമിയില്‍ ആദ്യ പദ്ധതി നടപ്പിലാക്കിയശേഷം പല ജില്ലകളിലും പ്രമുഖ ക്ഷേത്രങ്ങളോട്‌ അനുബന്ധിച്ചുള്ള ഭൂമിയിലും സമാനപദ്ധതികള്‍ നടപ്പാക്കാനാണു നീക്കമെന്നും തീര്‍ഥാടകര്‍ക്ക്‌ ആവശ്യമില്ലാത്ത സംവിധാനങ്ങളാണ്‌ ഒരുക്കുന്നതെന്നും ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നു.

Ads by Google
Friday 23 Jun 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW