Tuesday, September 26, 2017 Last Updated 57 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.26 AM

പുതുവൈപ്പ്‌ സമരവുമായി മുന്നോട്ട്‌

uploads/news/2017/06/121067/4.jpg

വൈപ്പിന്‍: പുതുവൈപ്പ്‌ ഐ.ഒ.സി. സംഭരണകേന്ദ്രത്തിനെതിരേ സമരവുമായി മുന്നോട്ടുപോകാന്‍ ഇന്നലെ ചേര്‍ന്ന സമരസമിതി യോഗം തീരുമാനിച്ചു. വിദഗ്‌ധസമിതി പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ നല്‍കുംവരെ ഐ.ഒ.സിക്കെതിരായ പ്രത്യക്ഷ സമര പരിപാടികളില്‍നിന്ന്‌ വിട്ടുനില്‍ക്കും.
പോലീസ്‌ അതിക്രമങ്ങളെക്കുറിച്ചുള്ള നടപടികള്‍ക്കായി അടുത്ത മന്ത്രിസഭായോഗംവരെ കാത്തിരിക്കും. നടപടികളില്ലെങ്കില്‍ നഗരത്തില്‍ ഉപവാസ സമരം ആരംഭിക്കും. പോലീസുദ്യോഗസ്‌ഥര്‍ക്കെതിരേ സ്വകാര്യ അന്യായം നല്‍കുന്ന കാര്യവും ആലോചിക്കും. പരുക്കേറ്റവരുടെ ചികിത്സയും കുടുംബങ്ങള്‍ക്ക്‌ ജീവിക്കാന്‍ വേണ്ട സഹായവും സമിതി നല്‍കും.
ഇന്നലെ വൈകിട്ട്‌ പുതുവൈപ്പ്‌ സെന്റ്‌ സെബാസ്‌റ്റിന്‍ പള്ളി ഹാളില്‍ ചേര്‍ന്ന വിപുലമായ യോഗത്തില്‍ ചെയര്‍മാന്‍ എം.ബി. ജയഘോഷ്‌ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ ഗിരിജ അശോകന്‍, നളിനി സുഗതന്‍, ഐ.എസ്‌. നിക്‌സണ്‍, പി.എസ്‌. ഷാജി, സി.ജി. ബിജു, മാഗ്‌ളിന്‍ ഫിലോമിന, കണ്‍വീനര്‍ കെ.എസ്‌. മുരളി, എന്‍.കെ. ബാബു, കെ.കെ. പുഷ്‌ക്കരന്‍, പി.ഒ. ആന്റണി, പ്രസംഗിച്ചു.

Ads by Google
Advertisement
Friday 23 Jun 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW