Wednesday, September 20, 2017 Last Updated 6 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.26 AM

വില്ലേജ്‌ ഓഫീസില്‍ കര്‍ഷകന്റെ ആത്‌മഹത്യ വില്ലേജ്‌ ഓഫീസര്‍ക്കും അസിസ്‌റ്റന്റിനും സസ്‌പെന്‍ഷന്‍

uploads/news/2017/06/121064/1.jpg

പേരാമ്പ്ര (കോഴിക്കോട്‌): ഭൂനികുതി സ്വീകരിക്കാത്തതില്‍ മനംനൊന്തു ചക്കിട്ടപ്പാറ ചെമ്പനോട വില്ലേജ്‌ ഓഫീസ്‌ കെട്ടിടത്തില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ വില്ലേജ്‌ ഓഫീസറെയും വില്ലേജ്‌ അസിസ്‌റ്റന്റിനെയും ജില്ലാ കലക്‌ടര്‍ അന്വേഷണവിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തു.
ചെമ്പനോട വില്ലേജ്‌ ഓഫീസര്‍ സി.എ സണ്ണി, വില്ലേജ്‌ അസിസ്‌റ്റന്റ്‌ സിലീഷ്‌ തോമസ്‌ എന്നിവരെയാണു ജനരോഷത്തെത്തുടര്‍ന്നു കലക്‌ടര്‍ യു.വി. ജോസ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍ പുരയിടത്തില്‍ ജോയി (തോമസ്‌ -57) യാണ്‌ ജീവനൊടുക്കിയത്‌. ജോയിയുടെ കൈവശഭൂമിക്കു നികുതി സ്വീകരിക്കാന്‍ നടപടിയെടുത്തതായി ജില്ലാ കലക്‌ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച്‌ കൊയിലാണ്ടി തഹസില്‍ദാര്‍ക്ക്‌ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ജില്ലാ കലക്‌ടറോട്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. കലക്‌ടര്‍ ജോയിയുടെ ബന്ധുക്കളുമായി കലക്‌ടര്‍ ചര്‍ച്ച നടത്തി. ആത്മഹത്യ സംബന്ധിച്ച റിപ്പോര്‍ട്ട്‌ വൈകിട്ടോടെ സര്‍ക്കാരിനു സമര്‍പ്പിക്കുകയും ചെയ്‌തു. ഉദ്യോഗസ്‌ഥരുടെ വിശദീകരണം തൃപ്‌തികരമല്ലാത്ത സാഹചര്യത്തിലാണു സസ്‌പെന്‍ഷന്‍.
കലക്‌ടര്‍ നേരിട്ടെത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുകയും നികുതി അടയ്‌ക്കാന്‍ അനുവദിക്കുകയും ചെയ്‌താലേ സംഭവസ്‌ഥലത്തുനിന്നു മൃതദേഹം നീക്കാന്‍ അനുവദിക്കൂവെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കലക്‌ടര്‍ എത്തിയശേഷമാണു മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയതും. ആരോപണവിധേയരായ ഉദ്യേഗസ്‌ഥര്‍ നേരത്തെയും ഇത്തരത്തില്‍ പെരുമാറിയതായും കൈക്കൂലി ആവശ്യപ്പെട്ടതായും നാട്ടുകാര്‍ കലക്‌ടറോടു പറഞ്ഞു. പ്രതിഷേധം ശക്‌തമായതോടെ ഇന്നലെതന്നെ നടപടി എടുക്കുമെന്ന്‌ കലക്‌ടര്‍ ഉറപ്പുനല്‍കിയിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ റവന്യൂ മന്ത്രി നിര്‍ദേശിച്ചു. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പി എച്ച്‌ കുര്യനെ വിശദമായ അനേ്വഷണത്തിനു ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. പട്ടയം സംബന്ധിച്ച്‌ സര്‍ക്കാരിന്റെ നയപരമായ സമീപനം ഉടന്‍ നടപ്പാക്കുമെന്ന്‌ സംഭവസ്‌ഥലം സന്ദര്‍ശിച്ച മന്ത്രി എം.എം. മണി പറഞ്ഞു.

Ads by Google
Advertisement
Friday 23 Jun 2017 01.26 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW