Wednesday, April 25, 2018 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.19 AM

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ സോളാര്‍ മതില്‍

uploads/news/2017/06/121034/5.jpg

വാഷിങ്‌ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ച്‌ അതില്‍ സോളാര്‍ പാനലുകള്‍ സ്‌ഥാപിക്കാനും നിര്‍മാണ ആവശ്യങ്ങള്‍ക്ക്‌ അതില്‍നിന്നുള്ള ഊര്‍ജം ഉപയോഗപ്പെടുത്താനും അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ പുതിയ പദ്ധതി.
"രാജ്യത്തിനുള്ളിലേക്കു മയക്കുമരുന്നുകള്‍ എത്താതിരിക്കാന്‍ മതില്‍ പണിയണം. അതിന്‌ ഇതുവരെ ആരും കേള്‍ക്കാത്ത ഒരു പദ്ധതി ഞാന്‍ പറയാം. വടക്കന്‍ അതിര്‍ത്തിയില്‍ ആവശ്യത്തിനു സൂര്യപ്രകാശവും ചൂടും കിട്ടുന്നില്ലേ? അവിടെ നമ്മള്‍ സോളാര്‍ മതില്‍ പണിയും"- സെഡാര്‍ റാപിഡ്‌സില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തോടായി ട്രംപ്‌ പറഞ്ഞു.
മെക്‌സിക്കോയ്‌ക്ക്‌ ഇക്കാര്യത്തില്‍ വളരെക്കുറച്ചു പണമേ ചെലവാക്കേണ്ടി വരൂ എന്നും പ്രസിഡന്റ്‌ ചൂണ്ടിക്കാട്ടി.
നേരത്തെ, ഇത്തരമൊരു മതില്‍ നിര്‍മിക്കേണ്ട ആവശ്യകത ലാസ്‌വേഗാസില്‍ നിന്നുള്ള ബിസിനസുകാരന്‍ ടോം ഗ്ലീസണും ചൂണ്ടിക്കാട്ടിയിരുന്നു.

Ads by Google
Friday 23 Jun 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW