Friday, June 23, 2017 Last Updated 13 Min 9 Sec ago English Edition
Todays E paper
Friday 23 Jun 2017 01.19 AM

സൗദിയിലെ പുതിയ കിരീടാവകാശി: എണ്ണവിപണിയിലും പ്രതിഫലനം

uploads/news/2017/06/121033/3.jpg

റിയാദ്‌: സൗദി അറേബ്യന്‍ ഭരണാധികാരിയായി മകന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനെ സല്‍മാന്‍ രാജാവ്‌ കിരീടാവകാശിയായി നിയോഗിച്ചത്‌ ആഗോള എണ്ണവിപണിയില്‍ പ്രതിഫലനമുണ്ടാക്കിയേക്കുമെന്നു റിപ്പോര്‍ട്ട്‌.
മുഹമ്മദ്‌ സല്‍മാന്‍ നിലവിലെ പ്രതിരോധമന്ത്രിയും രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കരണത്തിനു ചുക്കാന്‍ പിടിക്കുന്ന സമിതിയുടെ മേധാവിയുമാഇദ്ദേഹത്തിന്റെ പിതാവ്‌ രണ്ടരവര്‍ഷം മുമ്പ്‌ അധികാരമേറ്റതിനെത്തുടര്‍ന്നു രാജകുടുംബത്തിന്റെ എണ്ണനയം തകിടംമറിഞ്ഞു. അതുവരെ എണ്ണവ്യവസായത്തിന്റെ നടത്തിപ്പ്‌ സാങ്കേതിക വിദഗ്‌ധരെ ഏല്‍പ്പിക്കുന്ന രീതിയാണുണ്ടായിരുന്നത്‌. മുപ്പത്തിയൊന്നുകാരനായ പുതിയ അധികാരി ഇതേനയം അവലംബിക്കുമോ എന്നു കണ്ടറിയണം. എന്നാല്‍, രാജ്യത്തിന്റെ വന്‍ എണ്ണനിക്ഷേപം ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ സാധ്യത ആരാഞ്ഞിട്ടുണ്ട്‌.
ഇന്ധനവിലത്തകര്‍ച്ച മൂലം രാജ്യത്തിന്റെ തകര്‍ന്ന സമ്പദ്‌ഘടനയെയും എണ്ണഉല്‍പ്പാദക രാജ്യങ്ങളെ(ഒപ്പക്‌)യും ശക്‌തിപ്പെടുത്തേണ്ട വലിയ ഉത്തരവാദിത്വം പുതിയ കിരീടാവകാശിക്കുണ്ട്‌.ഇതു വളരെ സങ്കീര്‍ണമായ ദൗത്യമാണ്‌. കാരണം യു.എസും ലിബിയയും വന്‍തോതില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്‌. ഒപ്പക്‌ രാജ്യങ്ങളുടെ ഉല്‍പ്പാദന നിയന്ത്രണം കൊണ്ടു വില ഉയര്‍ത്താനാകുന്നില്ല. 2014-ല്‍ ബാരലിനു 100 ഡോളറുണ്ടായിരുന്നെങ്കില്‍ പിന്നീട്‌ 50 ഡോളറിലെത്തി. പുതിയ കിരീടാവകാശിെയ പ്രഖ്യാപിച്ചശേഷവും വിലയില്‍ ഇടിവുണ്ടായിബാരല്‍ വില 45 ഡോളറായി.

Ads by Google
Friday 23 Jun 2017 01.19 AM
YOU MAY BE INTERESTED
TRENDING NOW