Thursday, September 21, 2017 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.19 AM

ഒന്‍പതാം ഗ്രഹം: ശാസ്‌ത്രജ്‌ഞരുടെ ഇടയില്‍ വീണ്ടും തര്‍ക്കം

uploads/news/2017/06/121032/2.jpg

ന്യൂയോര്‍ക്ക്‌: സൗരയൂഥത്തിലെ ഒന്‍പതാം ഗ്രഹം സംബന്ധിച്ചു വീണ്ടും തര്‍ക്കം. ഒന്‍പതാം ഗ്രഹമില്ലെന്നാണു ഔട്ടര്‍ സോളാര്‍ സിസ്‌റ്റം ഒറിജിന്‍സ്‌ സര്‍വേ(ഒ.എസ്‌.എസ്‌.ഒ.എസ്‌) റിപ്പോര്‍ട്ട്‌. 2013 മുതല്‍ സൗരയൂഥത്തെ വലിയ വസ്‌തുക്കളെ പഠിച്ചശേഷമാണു റിപ്പോര്‍ട്ട്‌.
എന്നാല്‍, ഒന്‍പതാം ഗ്രഹത്തിനു പുറമേ ചൊവ്വയുടെ വലിപ്പമുള്ള ഒരു ഗ്രഹം കൂടി സൗരയൂഥത്തിലുണ്ടെന്നു ബഹിരാകാശ ഗവേഷകന്‍ മൈക്ക്‌ ബ്രൗണ്‍ അവകാശപ്പെട്ടു.
ഒന്‍പതാം ഗ്രഹത്തിനു സാധ്യത കല്‍പിക്കപ്പെടുന്ന എട്ട്‌ മേഖലകളാണ്‌ ഒ.എസ്‌.എസ്‌.ഒ.എസ്‌. നിരീക്ഷിച്ചത്‌. ഈ മേഖലകളിലൊന്നും വലിയ വസ്‌തുവിനെ കാണാനായില്ല. വലിയ വസ്‌തു ഭ്രമണപഥത്തിലുണ്ടെങ്കില്‍ ഗുരുത്വാകര്‍ഷണം മൂലമുള്ള മാറ്റങ്ങളും ദൃശ്യമായില്ല.
അതേ സമയം നെപ്‌റ്റ്യൂണിനു സമീപം ചൊവ്വയുടെ വലിപ്പമുള്ള മഞ്ഞുഗോളമാണു മൈക്ക്‌ ബ്രൗണ്‍ "കണ്ടെത്തിയത്‌". അരിസോണ സര്‍വകലാശാലയിലെ ഗവേഷകരും ഇതിനെ ഗ്രഹമാക്കണമെന്ന വാദത്തിനു പിന്തുണ നല്‍കുന്നു. കൈപ്പര്‍ ബെല്‍റ്റില്‍ 33,000 വസ്‌തുക്കളാണുള്ളത്‌. ഇവയില്‍ ചിലതിനെയെങ്കിലും ഗ്രഹമായി പരിഗണിക്കാമെന്നാണു 10 -ാം ഗ്രഹവാദികളുടെ നിലപാട്‌. സൗരയൂഥത്തില്‍ ഒന്‍പത്‌ ഗ്രഹങ്ങളാണുള്ളതെന്നായിരുന്നു ശാസ്‌ത്രജ്‌ഞരുടെ നിലപാട്‌. പിന്നീട്‌ പ്ലൂട്ടോയെ ഗ്രഹപട്ടികയില്‍നിന്നു നീക്കി. ഇപ്പോള്‍ സൗരയൂഥത്തിലെ എട്ട്‌ ഗോളങ്ങളെയാണു ഗ്രഹങ്ങളായി അംഗീകരിച്ചിട്ടുള്ളത്‌.

Ads by Google
Advertisement
Friday 23 Jun 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW