Tuesday, September 26, 2017 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.19 AM

ബഹുനിലമന്ദിരങ്ങളില്‍ ബ്രിട്ടന്‍ പരിശോധന ശക്‌തമാക്കി

uploads/news/2017/06/121031/1.jpg

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ബഹുനിലമന്ദിരങ്ങളിലെ സുരക്ഷാമാനദണ്ഡങ്ങള്‍ ബ്രിട്ടന്‍ കര്‍ശനമാക്കുന്നു.
കെട്ടിടങ്ങളില്‍ എളുപ്പം തീപിടിക്കുന്ന ബാഹ്യാലങ്കാരങ്ങള്‍ക്കെതിരേ പ്രധാനമന്ത്രി തെരേസാ മേയ്‌ മുന്നറിയിപ്പു നല്‍കി. ഗ്രെന്‍ഫെല്‍ ടവറില്‍ കഴിഞ്ഞ 14-നുണ്ടായ അഗ്നിബാധയില്‍ 79 പേരാണു മരിച്ചത്‌.
ദുരന്തത്തേത്തുടര്‍ന്ന്‌ നഗരപ്രദേശങ്ങളിലെ ബഹുനിലമന്ദിരങ്ങളില്‍ പരിശോധന നടത്തിയെന്നും അതില്‍ ചിലതില്‍ അഗ്‌ധിബാധയ്‌ക്കിടയാക്കുന്ന അലങ്കാരപ്പണികളുണ്ടെന്നും തെരേസാ മേയ്‌ പാര്‍ലമെന്റിന്റെ ജനസഭയില്‍ വ്യക്‌തമാക്കി. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പ്രദേശികഭരണകൂടങ്ങള്‍ക്കും അഗ്നിശമനവകുപ്പിനും നിര്‍ദേശം നല്‍കിയതായി അവര്‍ പറഞ്ഞു.
ഗ്രെന്‍ഫെല്‍ ടവറില്‍ അഗ്നി ആളിപ്പടരാന്‍ കാരണം റെയിന്‍ സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള അലങ്കാരപ്പണികളാണെന്നാണു നിഗമനം. തീപിടിത്തത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല.
ഗ്രെന്‍ഫെല്‍ ടവറില്‍ പാര്‍പ്പിടം നഷ്‌ടപ്പെട്ടവര്‍ക്ക്‌ അതേ സൗകര്യങ്ങളുള്ള പുനരധിവാസം ഒരുക്കും. എന്നാല്‍, ഈ സംഭവത്തിന്റെ പേരില്‍ രാജ്യത്തെ കുടിയേറ്റക്കാര്‍ക്കുമേല്‍ മുന്‍വിധിയോടെയുള്ള പരിശോധനകളുണ്ടാകില്ല.
സ്വദേശികളെന്നോ കുടിയേറ്റക്കാരെന്നോ വ്യത്യാസമില്ലാതെ ഇരകള്‍ക്ക്‌ ആരോഗ്യ-പാര്‍പ്പിടസംവിധാനങ്ങള്‍ ലഭ്യമാക്കുമെന്നു തെരേസാ മേയ്‌ ഉറപ്പുനല്‍കി. ദുരന്തത്തേത്തുടര്‍ന്ന്‌ പ്രാദേശിക കൗണ്‍സിലിലെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ നിക്കോളാസ്‌ ഹോള്‍ഗേറ്റ്‌ രാജിവച്ചിരുന്നു.
പ്രതിപക്ഷത്തെ ലേബര്‍ പാര്‍ട്ടിയുടെ നേതാവ്‌ ജെറെമി കോര്‍ബിനും രാജി സ്വാഗതം ചെയ്‌തു. കൗണ്‍സിലിനെതിരേ കൂടുതല്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 23 Jun 2017 01.19 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW