Saturday, November 25, 2017 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.16 AM

കള്ളനോട്ട്‌ അച്ചടിച്ചത്‌ കര്‍ണാടകയില്‍; വിതരണം ചെയ്‌തത്‌ രണ്ടു കോടിയുടെ നോട്ട്‌

uploads/news/2017/06/121024/1.jpg

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ പിടിയിലായ സംഘം ഇതര സംസ്‌ഥാനങ്ങളിലടക്കം വിതരണം ചെയ്‌തത്‌ രണ്ടു കോടിയിലധികം രൂപയുടെ കള്ളനോട്ടുകള്‍. കര്‍ണാടകയിലെ ഹൊസൂരിലായിരുന്നു അച്ചടി. അവിടെ നിന്ന്‌ ചൈനാ നിര്‍മിത മഷിയും അച്ചടി ഉപകരണങ്ങളും പോലീസ്‌ പിടിച്ചെടുത്തു. അഞ്ചു കോടി രൂപയുടെ കള്ളനോട്ട്‌ അച്ചടിക്കാന്‍ കഴിയുന്ന മഷിയും കടലാസും മറ്റു സാധനസാമഗ്രികളുമാണു കണ്ടെത്തിയത്‌.
എറണാകുളം ചമ്പക്കര സ്വദേശി ജോജോ ജോസഫ്‌, ഭാര്യ അനുപമ, തമിഴ്‌നാട്‌ സ്വദേശി അയ്യര്‍, മധുര സ്വദേശികളായ ഷണ്‍മുഖസുന്ദരം, അന്‍പുസെല്‍വം, നെടുങ്കണ്ടം സ്വദേശി സുനില്‍കുമാര്‍, അണക്കര സ്വദേശി രവീന്ദ്രന്‍, ചാവക്കാട്‌ സ്വദേശി ഷിഹാബുദീന്‍, കരുനാഗപ്പള്ളി സ്വദേശി കൃഷ്‌ണകുമാര്‍, അഫ്‌സല്‍ എന്നിവര്‍ നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു.
ഹൊസൂര്‍ കേന്ദ്രീകരിച്ചു രണ്ടു ഫ്‌ളാറ്റുകളിലാണ്‌ കള്ളനോട്ട്‌ അച്ചടിച്ചിരുന്നത്‌. വ്യാജനോട്ടുകള്‍ നിര്‍മിക്കുന്നതിനുള്ള കമ്പ്യൂട്ടര്‍, ലാമിനേഷന്‍ മെഷീന്‍, ചൈനീസ്‌ നിര്‍മിത മഷി, ഡിജിറ്റല്‍ ഗോള്‍ഡ്‌ ഫോയില്‍ പ്രിന്റര്‍ തുടങ്ങി 38 ഉപകരണങ്ങള്‍ പിടിച്ചെടുത്തു. യഥാര്‍ഥ നോട്ടുകളെ വെല്ലുന്ന നോട്ടുകളാണ്‌ അച്ചടിച്ചിരുന്നത്‌. യു.വി. ലൈറ്റുകളുടെ മുന്നില്‍ മാത്രമേ വ്യാജനാണെന്നു തിരിച്ചറിയാന്‍ കഴിയുമായിരുന്നുള്ളൂ.
വണ്ടിപ്പെരിയാറില്‍ നിന്ന്‌ ജോജോ ജോസഫിനെയും ഭാര്യ അനുപമയെയും കള്ളനോട്ടുകളുമായി പിടികൂടിയതാണ്‌ കേസിന്റെ തുടക്കം. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ മറ്റുള്ളവരെ പിടികൂടിയത്‌.
കള്ളനോട്ട്‌ അച്ചടിക്കുന്നതിലെ മുഖ്യകണ്ണി ഹൊസൂര്‍ സുനില്‍ എന്നറിയപ്പെടുന്ന സുനിലാണ്‌. മുന്‍പ്‌ ബി.എസ്‌.എഫ്‌. ജവാനായിരുന്ന കൃഷ്‌ണകുമാറിനെയും സ്‌ത്രീകളെയും ഇവര്‍ സംഘത്തിലുള്‍പ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളടക്കം പത്തോളം പേര്‍ പിടിയിലാകാനുണ്ടെന്ന്‌ ജില്ലാ പോലീസ്‌ മേധാവി കെ.ബി. വേണുഗോപാല്‍ അറിയിച്ചു. സ്‌ത്രീകള്‍ ഉള്‍പ്പടെയുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കട്ടപ്പന ഡിവൈ.എസ്‌.പി. രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷണം നടത്തുന്നത്‌.

Ads by Google
Friday 23 Jun 2017 01.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW