Wednesday, September 20, 2017 Last Updated 25 Min 45 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.10 AM

കാമറൂണും ഓസ്‌ട്രേലിയയും 1-1 സമനിലയില്‍ പിരിഞ്ഞു

uploads/news/2017/06/121015/2.jpg

മോസ്‌കോ: ഫിഫാ കോണ്‍ഫെഡറേഷന്‍ കപ്പില്‍ നിര്‍ണായക മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ന്യൂസിലന്‍ഡിനെ തോല്‍പിച്ചു മെക്‌സിക്കോ സെമഫഫൈനല്‍ സാധ്യത സജീവമാക്കി.
ഇന്നലെ പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു മെക്‌സിക്കോയുടെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിട്ടു നിന്ന ശേഷം രണ്ടാം പകുതിയില്‍ മിന്നുന്ന തിരിച്ചുവരവ്‌ നടത്തിയാണ്‌ മെക്‌സിക്കോയുടെ ജയം.
മത്സരത്തിന്റെ 42-ാം മിനിറ്റില്‍ ക്രിസ്‌ വുഡിലൂടെയാണ്‌ ന്യൂസിലന്‍ഡ്‌ അപ്രതീക്ഷിത ലീഡ്‌ സ്വന്തമാക്കിയത്‌. ഇടവേളയ്‌ക്കു പിരിയുമ്പോള്‍ ഈ ലീഡ്‌ നിലനിര്‍ത്തിയ കിവീസിനു പക്ഷേ രണ്ടാം പകുതിയില്‍ പിഴച്ചു. 54-ാം മിനിറ്റില്‍ റൗള്‍ ജിമെനസിലൂടെ സമനില നേടിയ മെക്‌സിക്കോയ്‌ക്കായി 72-ാം മിനിറ്റില്‍ പെറാള്‍ട്ട വിജയഗോളും സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ പോര്‍ചുഗലിനോടു സമനില വഴങ്ങിയ മെക്‌സിക്കോയ്‌ക്ക് ഈ ജയത്തോടെ നാലു പോയിന്റായി.
രണ്ടു മത്സരങ്ങളില്‍ നിന്ന്‌ നാലു പോയിന്റുമായി അവര്‍ ഗ്രൂപ്പ്‌ എയില്‍ ഒന്നാമതുമെത്തി. ഇത്ര തന്നെ പോയിന്റുള്ള പോര്‍ചുഗലാണ്‌ രണ്ടാം സ്‌ഥാനത്ത്‌. മൂന്നു പോയിന്റുമായി ആതിഥേയരായ റഷ്യ മൂന്നാമതുണ്ട്‌. ഇതോടെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റഷ്യ-മെക്‌സിക്കോ പോരാട്ടം നിര്‍ണായകമായി.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കാമറൂണും ഓസ്‌ട്രേലിയയും ഓരോ ഗോളടിച്ചു സമനിലയില്‍ പിരിച്ചു. ഇതോടെ ഇരു ടീമുകളുടെയും സെമി സാധ്യത ഏറെക്കുറേ അസ്‌തമിച്ചു. സാംബോ അംഗ്യൂസയുടെ ഗോളില്‍ ആദ്യ പുകതിയുടെ ഇഞ്ചുറി ടൈമില്‍ മുന്നിലെത്തിയ ആഫ്രിക്കന്‍ ചാമ്പ്യന്മാരെ 60-ാം മിനിറ്റില്‍ മില്ലിഗന്റെ ഗോളിലാണ്‌ ഓസീസ്‌ തളച്ചത്‌.

Ads by Google
Advertisement
Friday 23 Jun 2017 01.10 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW