Tuesday, October 31, 2017 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 23 Jun 2017 01.02 AM

ജി.എസ്‌.ടി. ഹെല്‍പ്‌ലൈനുകള്‍ വരുന്നു

uploads/news/2017/06/121005/2.jpg

ന്യൂഡല്‍ഹി: ചരക്ക്‌- സേവന നികുതിയുമായി ബന്ധപ്പെട്ട നികുതിദായകരുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ ജി.എസ്‌.ടി. നെറ്റ്‌വര്‍ക്ക്‌(ജി.എസ്‌.ടി.എന്‍) രണ്ട്‌ ഹെല്‍പ്‌ലൈനുകള്‍ തുടങ്ങുന്നു.
പുതിയ നികുതി സമ്പ്രദായത്തെപ്പറ്റി സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ്‌ കോള്‍ സെന്ററുകള്‍ തുറക്കുന്നത്‌. ജൂലൈ ഒന്നു മുതല്‍ ജി.എസ്‌.ടി. നടപ്പാകുമെന്ന്‌ ഉറപ്പായ സാഹചര്യത്തില്‍ ഞായറാഴ്‌ച മുതല്‍ ഹെല്‍പ്‌ലൈനുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജി.എസ്‌.ടിയുടെ നട്ടെല്ല്‌ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ജി.എസ്‌.ടി.എന്‍. ആണ്‌ പുതിയ നികുതിയുമായി ബന്ധപ്പെട്ട എല്ലാ ഓണ്‍ലൈന്‍ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്‌. കോള്‍ സെന്ററുകള്‍ തുടങ്ങുന്നതിന്‌ പ്രമുഖ ഐടി സ്‌ഥാപനങ്ങളായ ഇന്‍ഫോസിസും ടെക്ക്‌ മഹീന്ദ്രയുമായി ജി.എസ്‌.ടി.എന്‍. ധാരണയായിട്ടുണ്ട്‌.
0120-4888999 ആണ്‌ കോള്‍ സെന്റര്‍ നമ്പര്‍. നിലവില്‍ 200 പ്രഫഷണലുകളായിരിക്കും കോള്‍ സെന്ററിലുണ്ടാകുക. ഇത്‌ 400 ആയി ഉയര്‍ത്തുമെന്നും ജി.എസ്‌.ടി.എന്‍. വ്യക്‌തമാക്കി. നികുതിയുമായി ബന്ധപ്പെട്ട കേന്ദ്ര- സംസ്‌ഥാന ഉദ്യോഗസ്‌ഥരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന്‌ 0124-4479900 എന്നൊരു ഹെല്‍പ്‌ലൈനും തുറന്നിട്ടുണ്ട്‌.

Ads by Google
Advertisement
Friday 23 Jun 2017 01.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW