Thursday, July 27, 2017 Last Updated 30 Min 18 Sec ago English Edition
Todays E paper
Thursday 22 Jun 2017 08.13 PM

അനുഷ്‌ക സിനിമയില്‍ നിന്ന് അവധി എടുക്കുന്നു: കാരണം ഇതാണ്

uploads/news/2017/06/120996/anuska.jpg

ബാഹുബലിയിലെ ദേവസേനയായതോടെ ഇന്ത്യന്‍ സിനിമയുടെ അത്യുന്നതിയിലേയ്ക്ക് ഉയര്‍ന്നിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നും അനുഷ്‌കയെ തേടി അവസരങ്ങള്‍ എത്തി. ഇതിനിടയില്‍ താരം സിനിമയില്‍ നിന്ന് അവധി എടുക്കുന്നു എന്ന് വാര്‍ത്തകള്‍. ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം അവധി എടുക്കുന്നത് എന്നു പറയുന്നു. ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടി ഭാരം കൂട്ടിയതില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു അനുഷ്‌കയ്ക്ക്.

ഇനി എന്തായാലും തടി കുറച്ചിട്ടേ ഉള്ളു എന്ന ലക്ഷ്യത്തിലാണത്രെ താരം. ഉടന്‍ വിവാഹിതയാകുമെന്നും പ്രഭാസുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ 35 വസുള്ള അനുഷ്‌കയ്ക്കു വിവാഹം നടക്കാത്തത് ജാതകദോഷമുള്ളതിനാലാണെന്നും ദോഷം മാറാന്‍ ക്ഷേത്ര ദര്‍ശനം നടത്തിവരിയാണ് താരം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Ads by Google
Thursday 22 Jun 2017 08.13 PM
YOU MAY BE INTERESTED
TRENDING NOW