Wednesday, September 20, 2017 Last Updated 22 Min 6 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 07.08 PM

ഖത്തര്‍ പ്രതിസന്ധി: ഉപരോധത്തിന്റെ മറവില്‍ പ്രചരിപ്പിക്കുന്നത് നിറംപിടിപ്പിച്ച നുണകള്‍

Qatar crisis, Fake reports, Gulf

ദോഹ: ഖത്തര്‍ പ്രതിസന്ധിയുടെ മറവില്‍ വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആശ്ചര്യപെടുത്തുന്ന വാര്‍ത്തകളാണ് പ്രവാസികളുമായി ബന്ധപെട്ടു വരുന്ന പുറത്തെത്തുന്നത്.

ഖത്തറില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കനായി വിദേശ കാര്യമന്ത്രാലയം എംബസ്സിയുമായി ഇടപെട്ടു പ്രത്യേക വിമാനസര്‍വീസുകള്‍ ആരഭിച്ച വാര്‍ത്ത ഇന്ത്യയിലെ പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പിന്നാലെ ഖത്തറിലെ പ്രവാസികള്‍ ഈ വാര്‍ത്തയുടെ അമ്പരപ്പില്‍ സോഷിയല്‍ മീഡിയയില്‍ രസകരമായ കമന്റുകളാണ് കുറിക്കുന്നത്.

നാട്ടിലെ പ്രാരപ്തത്തിന്റെ ഭാഗമായ കടം മൂലം കുടുങ്ങിക്കിടക്കുന്നുവെന്നാണ് രസകരമായപ്രതികരണം .പെരുന്നാള്‍ അവധിയും ,സ്‌കൂള്‍ അവധിക്കാലവുമായതിനാല്‍ കുടുംബങ്ങള്‍ ഒന്നടങ്കം നാട്ടിലേക്ക് മടങ്ങുന്ന സീസണ്‍യാത്രയ്ക്കായി ഏര്‍പ്പെടുത്തിയ വിമാനങ്ങളുടെ അധിക സര്‍വീസിനെയാണ് ഉപരോധവാര്‍ത്തകളാക്കി ചമയ്ക്കുന്നത്.

ഖത്തറില്‍ ഒരു പ്രവാസി ഇന്ത്യാക്കാരനും ഉപരോധം മൂലം പ്രയാസമനുഭവിക്കുന്നതായി ഇന്ത്യന്‍ എംബസ്സിയിലോ ,നാട്ടിലെ ബന്ധുക്കള്‍ അധികാരികള്‍ക്കോ പരാതികളോ അപേക്ഷകളോ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല .ഖത്തറില്‍ നിന്നും അവധിക്കു നാട്ടിലെത്തുന്നവര്‍ അപ്രിയമായഒരുകാര്യവും ഇതുവരെ ആരുടേയും ശ്രദ്ധയില്‍ പെടുത്തിയിട്ടില്ല .ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ നീയന്ത്രിക്കുന്ന വിമാനങ്ങള്‍ ഖത്തറില്‍ നിന്നുള്ള സര്‍വീസ് നിറുത്തിയതിനാല്‍,ഇന്ത്യക്കാരുടെ യാത്രയ്ക്കായി പെരുന്നാള്‍ അവധിക്കായി എയര്‍ഇന്ത്യ, ജറ്റ് എയര്‍വെയ്‌സ് തുടങ്ങിയ വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തി യാത്രക്ലേശം പരിഹരിക്കുന്നതിനായി വിദേശ കാര്യമന്ത്രാലയം നടത്തിയ ഇടപെടലുകളെ ഉപരോധത്തിന്റെ നിറം പൂശി ഭാവനയില്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ മാധ്യമ ധര്‍മ്മത്തിന് ചേര്‍ന്നതല്ലെന്നാണ് ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ ബിസിനസ്സുകാരന്‍ പ്രതികരിച്ചത്.

ഉപരോധത്തെ നേരിടുന്ന ഖത്തറിനൊപ്പം , ഐക്യദാര്‍ഡ്യവുമായി പ്രവാസി സമൂഹം നിലകൊള്ളുന്നതില്‍ വിറളിപൂണ്ടവരുടെ വ്യജ പ്രചാരണങ്ങള്‍കരുതിയിരിക്കാന്‍ ആദ്യം മുതല്‍ പുറത്തുവന്ന വാര്‍ത്തകളുടെ നിജസ്ഥിയ്തിയില്‍ പ്രവാസി സമൂഹം പഠിച്ചുകഴുഞ്ഞുവെന്നു സംഘടനാനേതാവ് പ്രതികരിച്ചു.

വാര്‍ത്ത അയച്ചു തന്നത്: മുഹമ്മദ് ഷഫീക് അറക്കല്‍

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW