Thursday, July 27, 2017 Last Updated 18 Min 54 Sec ago English Edition
Todays E paper
Thursday 22 Jun 2017 06.25 PM

വാനമ്പാടി സീരിയലിലെ നായകന്‍ യഥാര്‍ഥ ജീവിതത്തില്‍ ഒരു പാമ്പു പിടുത്തക്കാരന്‍: സായി കിരണിനെ കുറിച്ച് ചില വിവരങ്ങള്‍

uploads/news/2017/06/120988/sai.jpg

വാവ സുരേഷിനെ വെല്ലും സീരിയല്‍ താരം സായ് കിരണ്‍. മറ്റൊന്നുമല്ല കക്ഷി നല്ല ഒന്നാന്തരം പാമ്പു പിടുത്തക്കാരനാണ്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് ഏറ്റവും സന്തോഷമുള്ള കാര്യം എന്നു വാനമ്പാടി സീരിയലിലെ നായകന്‍ പറയുന്നു. ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോാടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്‌നേഹമുണ്ടായിരുന്നു. ഒരിക്കല്‍ സ്‌കൂളില്‍ നിന്നു വരുന്ന വഴിക്ക് എട്ടോളം ആളുകള്‍ ചേര്‍ന്ന് ഒരു പാമ്പിനെ തല്ലികൊല്ലുന്നതു കണ്ട് കൊല്ലരുതെ എന്നു പറഞ്ഞ് സായി കിരണ്‍ ഓടി ചെന്നു. പാമ്പിനടുത്തു ചെന്നതും പാമ്പ് സായിക്കു നേരെ ചീറ്റി വന്നു. കൂടെ നിന്ന ആളുകള്‍ നടനെ പിടിച്ചു മാറ്റി പാമ്പിനെ തല്ലിക്കൊന്നു. അതൊരു വിഷമമായി മനസില്‍ കിടപ്പുണ്ടായിരുന്നു എന്നു സായി കിരണ്‍ പറയുന്നു.

uploads/news/2017/06/120988/asi.jpg

കോളേജില്‍ എത്തിയപ്പോള്‍ ഫ്രണ്ട്‌സ് ഓഫ് സ്‌നേക്ക് സൊസൈറ്റിയില്‍ ചേര്‍ന്ന് സ്‌നേയ്ക്ക് റെസ്‌ക്യൂ പഠിച്ചു. രണ്ട് വര്‍ഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു. ആദ്യമായി ഒരു പെരുമ്പാമ്പിനെയാണു രക്ഷിച്ചതെന്നു സായി പറയുന്നു. അന്ന് പാമ്പ് സായിയുടെ കൈയില്‍ കടിച്ചു ചോര വന്നു. അന്നു പേടിച്ചില്ല എന്നും ആ പാമ്പിന് വിഷമില്ല എന്ന് തനിക്ക് അറിയമെന്നും നടന്‍ പറയുന്നു. പാമ്പിന്റെ ജീവിതവും നമ്മുടെ ജീവിതവും രക്ഷിക്കേണ്ട ഉത്തരവാദിത്തം നമ്മുക്കു തന്നെയാണ്. ഒരിക്കല്‍ 120 പാമ്പുകളുള്ള ബാഗുമായി കാറില്‍ കാട്ടില്‍ പോയ അനുഭവത്തെക്കുറിച്ച് സായ് പറഞ്ഞത് ഇങ്ങനെ.

ഓരോരോ പാമ്പുകളെ എടുത്ത് കാട്ടിലേയ്ക്കു വിട്ടു. അവസാനത്തെ ബാഗില്‍ 16 മൂര്‍ഖന്‍മാരാണ് ഉള്ളത്. ആ ബാഗുമായി കാട്ടിലേയക്ക് നടക്കുന്ന വഴി ബാഗിന്റെ അടിഭാഗം പൊട്ടി മുഴുവന്‍ പാമ്പുകളും സായിയുടെ കാലിലേയ്ക്ക് വീണു. അതില്‍ ഒരെണ്ണം കടിച്ചാല്‍ ആശുപത്രയിയില്‍ എത്താനുള്ളനേരം പോലും കിട്ടില്ല. ആ സമയം താന്‍ ശിവഭഗവാനോട് പ്രര്‍ത്ഥിച്ചു എന്നു സായ് പറയുന്നു. ഹലോ സാറോ ഞാനിനിയും നിന്റെ പാമ്പുകളെ രക്ഷിക്കേണ്ടതില്ല എന്നാണോ അങ്ങ് ഉദ്ദേശിക്കുന്നത്. അതായിരുന്നു സായിയുടെ പ്രാര്‍ത്ഥന. പാമ്പുകള്‍ ഓരോന്നായി തലപൊക്കി സായിയെ കടന്നു കാട്ടിലേയ്ക്കു പോയി. പാമ്പുകള്‍ എല്ലാം പോയി തീരുന്നതു വരെ ഒരു പ്രതിമയെ പോലെ താന്‍ അവിടെ നിന്നു എന്ന് സായ് ഓര്‍ക്കുന്നു. അന്ന് പേടിച്ച പോലെ ജീവിതത്തില്‍ ഒരിക്കലും ഭയന്നിട്ടില്ല എന്നും സായ് പറയുന്നു.


ഒരിക്കല്‍ ഒരു കാറില്‍ പാമ്പു കയറി എന്ന് ഫോണ്‍ വന്നു. ആരാണ് എന്നു ചോദിച്ചപ്പോള്‍ അക്കിനേനി നാഗര്‍ജുന എന്നായിരുന്നു മറുപടി. തമാശ പറയാതെ ആരാണ് എന്നു പറയു എന്നു വീണ്ടും ചോദിച്ചപ്പോഴും ഉത്തരം അത് തന്നെ. പിന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാറില്‍ നിന് പാമ്പിനെ പുറത്തെടുത്തു എന്ന് സായ് കിരണ്‍ ഓര്‍ക്കുന്നു.

Ads by Google
Thursday 22 Jun 2017 06.25 PM
YOU MAY BE INTERESTED
TRENDING NOW