Friday, June 23, 2017 Last Updated 5 Min 31 Sec ago English Edition
Todays E paper
Thursday 22 Jun 2017 05.56 PM

നസ്രിയ വീണ്ടും തിരിച്ചു വരുന്നു; സംവിധാനം അഞ്ജലി മേനോന്‍, നായകനാരാണെന്നറിയമോ?

uploads/news/2017/06/120982/nasriya.jpg

വിവാഹ ശേഷം ചെറിയ ഇടവേള എടുത്തു എങ്കിലും നല്ലൊരു തിരക്കഥ കിട്ടിയാല്‍ നസ്രിയ തിരിച്ചു വരുമെന്നു ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. അഭിനയം നിര്‍ത്തില്ലെന്നും തീര്‍ച്ചയായും മടങ്ങിവരും എന്നും നസ്രിയയും ആരാധകര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. അതുകൊണ്ടു തന്നെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. അതു ഫലം കണ്ടു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്രിയ തിരിച്ചു വരുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍. നായകന്‍ പൃഥ്വിരാജാണ്. അതേ സമയം ഇക്കാര്യം ഔദ്യോകിമായി പ്രഖ്യാപിച്ചിട്ടില്ല പൃഥ്വിരാജുമായുള്ള ഈ ചിത്രം അഞ്ജലി മേനോന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു എങ്കിലും നായികയാരാണ് എന്നു തീരുമാനമായിരുന്നില്ല. ഉടന്‍ തന്നെ ഇതിന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍.

Ads by Google
Thursday 22 Jun 2017 05.56 PM
YOU MAY BE INTERESTED
TRENDING NOW