Friday, June 23, 2017 Last Updated 16 Min 30 Sec ago English Edition
Todays E paper
Thursday 22 Jun 2017 03.31 PM

'തലച്ചോറിനെ തിന്നുന്ന അമീബ' അവളെ കൊന്നു: ഒരു വര്‍ഷത്തിനപ്പുറം അവള്‍ക്കായി ഒരു മില്യന്‍ ഡോളറിനായി അവര്‍ വാദിക്കുന്നു

 Died,'Brain-Eating Amoeba, Suing

വാഷിംഗ്ടണ്‍: തലച്ചോറിനെ കാര്‍ന്നു തിന്നുന്ന അമീബ അവളുടെ ജീവന്‍ കവര്‍ന്നതിനു ഒരു വര്‍ഷത്തിനുശേഷം ഒരു മില്യണ്‍ ഡോളറിനായി അവളുടെ മാതാപിതാക്കള്‍ കേസ് നല്‍കി.

2016 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ഉടനെയാണ്‌ലോറണ്‍ സ്വീറ്റ്‌സ് വെസ്റ്റ്‌വില്ലെ യൂത്ത് മ്യൂസിക് ടീമിന്റൊപ്പം പള്ളികളിലും നഴ്‌സിംഗ് ഹോമുകളിലും സംഗീതത്തിലാറാടിക്കാന്‍ ഇവള്‍ ചേര്‍ന്നത്. ഒഹിയോയ്ക്ക് സമീപം പടിഞ്ഞാറന്‍ വിര്‍ജീനിയയിലും വടക്കന്‍ കരോലീനയിലും ആയിരുന്നു ഇവരുടെ സംഗീത പരിപാടികള്‍. ഇതിനിടയിലായിരുന്നു അന്ത്യം കൂടെക്കൂട്ടിയ എട്ടു ദിവസത്തെ ചങ്ങാടയാത്രകള്‍ ഉള്‍പ്പെടെയുള്ള ടൂര്‍.

യുഎസിലെ ദേശീയ വൈറ്റ്‌വാട്ടര്‍ കേന്ദ്രത്തിലെ ചാര്‍ലോറ്റ് ഔട്ട്‌ഡോര്‍ വിശ്രമ പാര്‍ക്കിലായിരുന്നു ഇവര്‍ എത്തിയത്. നദിയിലൂടെ മനുഷ്യ നിര്‍മ്മിതമായ ചങ്ങാടത്തിലൂടെയായിരുന്നു ഇവരുടെ ട്രിപ്പ്. നദിയിലൂടെ ചങ്ങാടത്തിലൂടെ നിരവധി തവണ തുഴയുകയും വെള്ളത്തിലേയ്ക്ക് വീഴുകയും ചെയ്തു. സ്വീറ്റ്‌സും വെള്ളത്തില്‍ വീഴുകയും അവളില്‍ മാരക അപകടകാരിയായ അമീബ പ്രവേശിക്കുകയും ചെയ്തു.

തിരികെ വീട്ടിലെത്തിയ ഷ്വീറ്റ്‌സ് പെട്ടെന്ന് മാരകമായ തലവേദന ഉണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. 18-ാം വയസിലാണ് അവള്‍ മരണത്തിനു കീഴടങ്ങിയത്.

ഷ്വീറ്റ്‌സ് മരിച്ച് ഒരു വര്‍ഷത്തിനു ശേഷം അവളുടെ പിതാവ് അമേരിക്കന്‍ വൈറ്റ്‌വാട്ടര്‍ കേന്ദ്രത്തിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. വെള്ളം ശുദ്ധീകരിക്കുന്നതില്‍ പാര്‍ക്ക് നിരുത്തരവാദിത്വം കാണിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ഈ അമീബ മൂക്കിലൂടെയാണ് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്.1962 മുതല്‍ 2016 വരെ 140 പേര്‍ക്ക് ഈ അമീബ പിടിപെടുകയും അതില്‍ നാലു പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍.

Ads by Google
Thursday 22 Jun 2017 03.31 PM
YOU MAY BE INTERESTED
TRENDING NOW