Friday, June 23, 2017 Last Updated 4 Min 56 Sec ago English Edition
Todays E paper
Thursday 22 Jun 2017 03.20 PM

ഏഴ് വര്‍ഷമായി വൃദ്ധര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന ഒരു നൂഡില്‍സ് കടക്കാരന്‍

uploads/news/2017/06/120960/food.jpg

കഴിഞ്ഞ ഏഴ് വര്‍ഷമായി വൃദ്ധര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുകയാണ് വാങ് സിയോജന്‍ എന്ന നൂഡില്‍സ് കടയുടമ. 70 കഴിഞ്ഞ ആര്‍ക്കും വാങിന്റെ കടയിലെത്തി സൗജന്യമായ ഭക്ഷണം കഴിക്കാം. വൃദ്ധര്‍ക്ക് ചവച്ചിറക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ വളരെ ശ്രദ്ധിച്ചാണ് വാങ് ഭക്ഷണം തയ്യാറാക്കുന്നത്. ദിവസവും പത്ത് ബൗള്‍ നൂഡില്‍സാണ് വൃദ്ധര്‍ക്കായി കരുതുന്നത്.

uploads/news/2017/06/120960/food-2.jpg

ചില ദിവസങ്ങള്‍ 20മുതല്‍ 30 വരെ ബൗള്‍ നൂഡില്‍സ് വൃദ്ധര്‍ക്കായി ഒരുക്കേണ്ടി വരാറുണ്ടെന്ന് വാങ് പറയുന്നു. വൃദ്ധരായ ആളുകള്‍ ഭക്ഷണത്തിന് വേണ്ടി അലയരുതെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും ഇതിനാലാണ് ഇത്തരത്തില്‍ ഒരു കരുതല്‍ താന്‍ ചെയ്യുന്നതെന്നും വാങ് പറയുന്നു. വാങിന്റേത് നല്ല മനസ്സാണെന്ന് ഒരു വൃദ്ധ പറയുന്നു. എല്ലാവര്‍ക്കും ഒരു ദിവസം വയസ്സാകും ഇപ്പോള്‍ നമ്മള്‍ ചെറുപ്പമാണ് അപ്പോള്‍ വയസ്സായവര്‍ക്ക് വേണ്ട ഒരു കരുതല്‍ ചെയ്യുകയാണ് വേണ്ടതെന്നും വാങ് പറയുന്നു.

Ads by Google
Thursday 22 Jun 2017 03.20 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW