Thursday, November 23, 2017 Last Updated 56 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 01.43 PM

കോമിക്കോള

സൂപ്പര്‍ ജോക്ക്
uploads/news/2017/06/120937/weeklyjokes220617a1.jpg

ഒരു ജോലിയും ചെയ്യാതെ പെണ്‍കുട്ടികളെ കമന്റടിച്ചു നടക്കുന്ന മകനോട് അച്ഛന്‍
''എടാ...നിനക്ക് പെണ്‍കുട്ടികളെ സഹോദരിമാരായി കാണാന്‍ പറ്റില്ലേ...?''
മകന്‍: ''കാണാമായിരുന്നു. പക്ഷേ അച്ഛനു പേരുദോഷം വരില്ലേ...''
സിബി, കൊല്ലം

****

കാമുകന്‍ കാമുകിയോട്
''നിന്റെ നടത്തം ഒട്ടും ശരിയല്ല സുമേ...ഇന്നലെ നീ ആ ജോയിയുമായി സിനിമയ്ക്കു പോയി അല്ലേ...''
കാമുകി: ''ഇതാ രമേശേട്ടാ ഞാന്‍ ആലോചിക്കുന്നു. ചേട്ടന്‍ പറയുന്നു എന്റെ നടത്തം ഒട്ടും ശരിയല്ലെന്ന്. ജോയി ചേട്ടന്‍ പറയുന്നു എന്റെ നടത്തത്തിനുപോലും ഒരു ഭം
ഗിയുണ്ടെന്ന്...''
സത്യന്‍, നേര്യമംഗലം

*****

സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ റാണിയോട് സെക്ഷന്‍ സൂപ്രണ്ട്
''നിങ്ങള്‍ പ്രസവം പ്രമാണിച്ച് നാലുമാസത്തെ അവധിക്ക് അപേക്ഷിച്ചിട്ട് എട്ടുമാസം കഴിഞ്ഞാണല്ലോ വരുന്നത്....''
റാണി: ''ഞാന്‍ പ്രസവിച്ചത് ഇരട്ടക്കുട്ടികളെയാണ് സാര്‍.''
ലത്തീഫ്, മാള
മാത്യു സുകുവിനോട്
''ഞാന്‍ നേരമിരുട്ടി വീട്ടിലെത്തിയാല്‍ ഭാര്യ ഒന്നും മിണ്ടാതെ അര്‍ത്ഥഗര്‍ഭമായി ക്ലോക്കിലേക്ക് നോക്കും.''
സുകു: ''അതൊക്കെയാ എന്റെ ഭാര്യ. ഞാന്‍ വീട്ടിലെത്തുമ്പോള്‍ ഭാര്യ കലണ്ടറിലേക്കാണ് നോക്കുന്നത്.''
ശബരി, വെങ്ങോല

*****

uploads/news/2017/06/120937/weeklyjokes220617a.jpg

റിട്ടയേര്‍ഡ് ജഡ്ജിയോട് ടി.വി. റിപ്പോര്‍ട്ടര്‍
''താങ്കളുടെ ഔദ്യോഗിക ജീവിതത്തിലെ ഖേദപൂര്‍വമായ ഒരു സംഭവം പറയാമോ?''
ജഡ്ജി: ''പിന്നെന്താ ഒരു കുറ്റവാളിയെപോലും എനിക്കു ശിക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നതുതന്നെ ഖേദപൂര്‍വമായ സംഭവമല്ലേ.''
പവിത്രന്‍, ഇളംകാട്

*****

പുറത്തുനിന്നു വന്ന ഭര്‍ത്താവിന്റെ കൈമണത്തു നോക്കിയിട്ട് ഭാര്യ
''നിങ്ങളുടെ ആളുകള്‍ കശാപ്പ് നിരോധിച്ചു എന്നു പറഞ്ഞിട്ട് നിങ്ങളുടെ കൈയില്‍ ഇറച്ചിക്കറിയുടെ മണം എങ്ങനെ വന്നു.''
ഭര്‍ത്താവ്: ''എതിര്‍കക്ഷിക്കാര്‍ 'ബീഫ് ഫെസ്റ്റ്' നടത്തുന്ന സ്ഥലംവരെ ഒന്നുപോയി. പിന്നെ അവരുമായി ഒന്ന് സഹകരിക്കേണ്ടിവന്നു...''
പ്രതീഷ്, മാന്നാര്‍

*****

uploads/news/2017/06/120937/weeklyjokes220617a2.jpg

മിനി ഷൈനിയോട്
''എങ്ങനാടീ നീ നിന്റെ ആറടി നീളമുള്ള മുടി ഇങ്ങനെ സംരക്ഷിക്കുന്നത്.''
ഷൈനി: ''രാവിലെ ഷാമ്പു തേച്ച് നല്ലവണ്ണം കഴുകും. എന്നിട്ട് ഫാനിന്റെ കാറ്റില്‍ ഉണക്കും. രാത്രി ഉറങ്ങുന്നതിനു മുന്‍പ് അടിച്ച് ആണിയില്‍ തൂക്കിയിടും.''
മഹേഷ്, തൃശൂര്‍

****

വീട്ടുടമസ്ഥ വേലക്കാരിയോട്
''ഇന്ന് നീയെന്താടീ തുണികളൊന്നും അലക്കാത്തത്.''
വേലക്കാരി: ''എന്നെക്കൊണ്ടു ഭാരപ്പെട്ട പണികളൊന്നും ചെയ്യിക്കരുതെന്നാ സാറിനോട് ഡോക്ടര്‍ പറഞ്ഞുവിട്ടിരിക്കുന്നത്.''
പ്രകാശ്, കണ്ണൂര്‍

Ads by Google
Ads by Google
TRENDING NOW