Friday, June 23, 2017 Last Updated 5 Min 14 Sec ago English Edition
Todays E paper
Thursday 22 Jun 2017 01.15 PM

ഫിസിയോ തെറാ പ്പി -ആധുനിക വൈദ്യശാസ്ത്രത്തിനൊരു മുതല്‍ക്കൂട്ട്

രോഗി, കുടുംബാഗങ്ങള്‍, ഫിസിയോ തെറാപ്പിസ്റ്റ്, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഫിസിയോ തെറാപ്പിയെ ഫലപ്രദമാക്കുന്നത്.
physiotherapy

രോഗികളുടെ പ്രശ്‌നങ്ങളെ ശാസ്ത്രീയമായി മനസ്സിലാക്കി ഭൗതിക സ്രോതസ്സുകളും, വ്യായാമങ്ങളും, നൂതന ചികിത്സാരീതികളും ഉപയോഗിച്ച് രോഗശാന്തി പ്രദാനം ചെയ്യു വൈദ്യശാസ്ത്രശാഖയാണ് ഫിസിയോതെറാപ്പി. രോഗി, കുടുംബാഗങ്ങള്‍, ഫിസിയോ തെറാപ്പിസ്റ്റ്, മറ്റ് ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഫിസിയോ തെറാപ്പിയെ ഫലപ്രദമാക്കുന്നത്.

ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍......

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രേറ്റ്‌സിന്റെ കാലം മുതക്കേ ഫിസിയോതെറാപ്പിയിലെ പല ചികിത്സാരീതികളും പ്രാബല്യത്തിലുണ്ടായിരുന്നു. വൈദ്യശാസ്ത്രരംഗത്തെ ഒരു വ്യത്യസ്ത ശാഖയായി ഫിസിയോതെറാപ്പി അംഗീകരിക്കപ്പെടുന്നത് 1813-ാം ആണ്ടില്‍ സ്വീഡനിലാണ്. ആധുനിക ഫിസിയോതെറാപ്പിയുടെ ആവിര്‍ഭാവം 19-ാം നൂറ്റാിന്റെ അവസാന ദശകങ്ങളില്‍, ബ്രിട്ടനില്‍ ആണെ് കരുതപ്പെടുന്നു.

എന്താണ് ഒരു ഫിസിയോതെറാപ്പിസ്റ്റ് ചെയ്യുന്നത്?

രോഗനിര്‍ണ്ണയത്തിലും ചികിത്സയിലുമുള്ള തങ്ങളുടെ നൈപുണ്യം ഉപയോഗിച്ച് ശൈശവം മുതല്‍ വാര്‍ദ്ധക്യം വരെയുള്ള ഘട്ടങ്ങളില്‍ നമുക്ക് ഉണ്ടായേക്കാവുന്ന വിവിധ തരം രോഗങ്ങളെയും, ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകളെയും, മറ്റു ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെയും മനസ്സിലാക്കുകയും ഉചിതമായ ചികിത്സ നല്‍കുകയും ചെയ്യുന്നു. രോഗങ്ങള്‍ക്ക് അനുസൃതമായ വ്യായാമമുറകള്‍, വിവിധ ഫ്രീക്വന്‍സിയിലുള്ള വൈദ്യുതതരംഗങ്ങള്‍, മറ്റു ഭൗതിക സ്രോതസ്സുകള്‍
എന്നിവയുടെ സഹായത്തോടെ വേദന ശമിപ്പിക്കുകയും, ചലനശേഷി വീണ്ടെടുക്കുക
യും, ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

മൂവ്‌മെന്റ് അനാലിസിസ്, ഡ്രൈനീഡിലിംഗ്, ജോയിന്റ് മൊബിലൈസേഷന്‍, ടേപ്പിംഗ്, മാനുവതെറാപ്പി തുടങ്ങിയ നൂതന ചികിത്സാരീതികളും രോഗ നിവാരണത്തിനായി ഉപയോഗിക്കുന്നു. ജീവിതശൈലീ രോഗങ്ങളെയും തൊഴില്‍ജന്യ അസുഖങ്ങളെയും പ്രതിരോധിക്കുന്നതുവഴി ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിക്കുന്നു.

എന്തിനെല്ലാം ഫിസിയോതെറാപ്പി തേടാം?

ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍, നാഡീ സംബന്ധമായ അസുഖങ്ങള്‍, ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍, ജന്മനായുള്ള ചലനവൈകല്യങ്ങള്‍, മസ്തിഷ്‌ക സംബന്ധമായ അസുഖങ്ങള്‍, ഗര്‍ഭകാല ശാരീരികാസ്വാസ്ഥ്യങ്ങള്‍, പ്രസവാനന്തര ബുദ്ധിമുട്ടുകള്‍, പേശീ സംബന്ധമായ പ്രശ്‌നങ്ങള്‍, അര്‍ബുദം മൂലമുള്ള കഷ്ടതകള്‍, ജീവിതശൈലീ രോഗങ്ങള്‍, വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍

ഫിസിയോതെറാപ്പി-എത്രനാള്‍?

ഓരോ രോഗിയും വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ ഓരോരുത്തരുടേയും രോഗപ്രതിരോധശേഷിയും, രോഗലക്ഷണങ്ങളും രോഗനിവാരണത്തിനെടുക്കുന്ന സമയവും വ്യത്യസ്തമായിരിക്കും. ഫിസിയോതെറാപ്പിക്കായി എത്രനാള്‍ വേണ്ടിവരും എന്നു ചിന്തിക്കുന്നതിനേക്കാള്‍ രോഗനിവാരണത്തിനായി ആ കാലയളവില്‍ പടിപടിയായി എന്തെല്ലാം നേടിയെടുക്കാം എന്ന ലക്ഷ്യബോധമാണ് ഉണ്ടായിരിക്കേണ്ടത്. ചികിത്സ തേടുന്നതിനൊപ്പം തന്നെ പരിശീലനം ലഭിച്ച വ്യായാമമുറകള്‍ സ്വയം അഭ്യസിക്കുകയാണെങ്കില്‍ രോഗനിവാരണം വേഗത്തിലാക്കുവാന്‍ സാധിക്കുന്നതാണ്.

ഫിസിയോതെറാപ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍

ആയുര്‍വേദത്തിന്റെ ഭാഗമായ മസ്സാജിന്റെ അലോപതി രൂപമാണ് ഫിസിയോതെറാപ്പി എന്നു കരുതുന്നവര്‍ ഏറെയാണ്. തെറാപ്യൂട്ടിക് മസ്സാജ് എത് വ്യത്യസ്തവും ഫിസിയോതെറാപ്പിയില്‍ വിരളമായി മാത്രം ഉപയോഗിക്കുന്നതുമായ ഒരു
ചികിത്സാ രീതിയാണ്.

വൈദ്യുതി കടത്തിവിട്ടുള്ള ചികിത്സയാണ് ഫിസിയോതെറാപ്പി എന്നതാണ് മറ്റൊരു തെറ്റായ ധാരണ. വളരെ ലളിതവും വേദനാരഹിതവുമായ ഇലക്‌ട്രോതെറാപ്പി എ ചികിത്സാരീതി ആധുനിക ഫിസിയോതെറാപ്പിയുടെ അനുബന്ധഘടകം മാത്രമാണ്
എന്നുള്ളതാണ് വസ്തുത.

എല്ലാവിധ ഫിസിയോതെറാപ്പി ചികിത്സയും ആഴ്ചകളോ, മാസങ്ങളോ വേണ്ടി വരുമെ വിശ്വാസവും ശരിയല്ല. ഒറ്റ ദിവസം കൊണ്ടുതന്നെരോഗം ശമിപ്പിക്കാനോ, അതിന്റെ തീവ്രത ഗണ്യമായി കുറയ്ക്കാനോ സാധ്യമായ നൂതന മാര്‍ഗങ്ങള്‍ ഫിസിയോതെറാപ്പിയിലുണ്ട് എതാണ് യാഥാര്‍ത്ഥ്യം.

ഫിസിയോതെറാപ്പിയുടെ വിവിധ മേഖലകള്‍

ഓര്‍ത്തോപീടിക് ഫിസിയോതെറാപ്പി
സന്ധികളിലേയും പേശികളിലേയും വേദനയും നീര്‍ക്കെട്ടും ഇാതാക്കുവാന്‍ ഇലക്‌ട്രോതെറാപ്പി ചികിത്സകള്‍ വഴിയും ഡ്രൈനീഡിലിംഗ്, മാനിപ്പുലേഷന്‍ തുടങ്ങിയ നൂതന ചികിത്സാരീതികള്‍ വഴിയും സാധിക്കുന്നു. ക്രമമായ വ്യായാമങ്ങള്‍ വഴി
ശസ്ത്രക്രിയാനന്തര ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ശാരീരികക്ഷമത വീണ്ടെടുക്കാനും കഴിയുന്നു. കൈകള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളേയും മറ്റുപ്രശ്‌നങ്ങളേയും കൈകാര്യം ചെയ്യുന്ന മേഖലയാണ് ഹാന്‍ഡ് റീഹാബിലിറ്റേഷന്‍.

ന്യൂറോ ഫിസിയോതെറാപ്പി
മസ്തിഷ്‌ക സംബന്ധവും, നാഡീസംബന്ധവുമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ചലനശേഷിയും ബാലന്‍സും പ്രവര്‍ത്തനമികവും തിരികെ കിട്ടുന്നതിന് ഫിസിയോതെറാപ്പി അത്യന്താപേക്ഷിതമാണ്. മോട്ടോര്‍ റീലേര്‍ണിംഗ് പ്രോഗ്രാം പോലുള്ള വിദഗ്ധ ന്യൂറോഫിസിയോതെറാപ്പി ചികിത്സകള്‍ രോഗിയുടെ പേശി നിയന്ത്രണവും സൂക്ഷ്മ ചലനങ്ങളും ദൈനംദിന പ്രവര്‍ത്തികളും
മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു.

കാര്‍ഡിയോ പള്‍മണറി ഫിസിയോതെറാപ്പി
ശ്വാസകോശത്തില്‍ രൂപപ്പെടുന്ന സ്രവങ്ങളെ ഇല്ലാതാക്കുന്നതിനും, ശ്വാസകോശത്തിന്റെ വികാസം മെച്ചപ്പെടുത്തി രോഗിയുടെ ആരോഗ്യനിലയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിനും ചെസ്റ്റ് ഫിസിയോതെറാപ്പി അനിവാര്യമാണ്. ബൈപ്പാസ് ശസ്ത്രക്രിയയും ആിയോപ്ലാസ്റ്റിയും കഴിഞ്ഞവര്‍ക്ക് ചിട്ടയോടുകൂടിയ വ്യായാമം അത്യാവശ്യമാണ്.

പീഡിയാട്രിക് ഫിസിയോതെറാപ്പി
സെറിബ്രല്‍ പാള്‍സി, എര്‍ബ്‌സ് പാള്‍സി തുടങ്ങി, കുട്ടികള്‍ക്ക് ജന്മനാ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും മറ്റു ചലനവൈകല്യങ്ങള്‍ക്കും ന്യൂറോഡെവലപ്‌മെന്റ തെറാപ്പി പോലുള്ള ചികിത്സാ രീതികള്‍ അത്യന്താപേക്ഷിതമാണ്. ആരംഭത്തില്‍ തന്നെ ഫിസിയോതെറാപ്പി ലഭിക്കുന്ന കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഫലം കാണുന്നു എന്നത്
നിയോനേറ്റ ഫിസിയോതെറാപ്പിയുടെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നു.

ഒബ്‌സ്റ്റട്രിക് ആന്റ് ഗൈനക് ഫിസിയോതെറാപ്പി

അനായാസവും സുരക്ഷിതവുമായ വ്യായാമക്രമങ്ങള്‍ വഴി ഗര്‍ഭകാലത്തുണ്ടാകുന്ന ശാരീരികാസ്വാസ്ഥ്യവും മാനസിക പിരിമുറുക്കവുംതരണം ചെയ്യാന്‍ കഴിയുന്നതാണ്. മാത്രമല്ല, സുഖകരമായ പ്രസവത്തിനും ആരോഗ്യപൂര്‍ണ്ണമായ പ്രസവാനന്തരകാലത്തിനും ഫിസിയോതെറാപ്പി വഴി സാധിക്കുന്നതാണ്.

സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി

വളരെയധികം പ്രചാരം നേടുന്നതും, ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയാണ് സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി. അത്‌ലറ്റുകളുടേയും മറ്റു കായികതാരങ്ങളുടേയും കായിക ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും, അവര്‍ക്ക് സംഭവിക്കുന്ന പരിക്കുകളെ വിദഗ്ധ പരിശോധനയിലൂടെ മനസ്സിലാക്കി മികച്ച ചികിത്സ നകി കളിക്കളത്തിലേക്ക് തിരികെ എത്തിക്കുതിലും ഫിസിയോതെറാപ്പിസ്റ്റ് വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണ്.

എര്‍ഗണോമിക്‌സ് ആന്റ് ഫിറ്റ്‌നസ്സ്

ജോലിസ്ഥലങ്ങളില്‍ വരുത്തുന്ന ആരോഗ്യപരമായ മാറ്റങ്ങള്‍ വഴി തൊഴി ജന്യരോഗങ്ങളെ തടയുന്നതിനും, വ്യായാമരഹിത ജീവിതവും അനാരോഗ്യ പ്രവണതകളും കാരണം വര്‍ദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളെ ചെറുക്കുതിനും, അവ മൂലം ഉാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുതിനും ഫിസിയോതെറാപ്പി വഴി സാധിക്കുന്നതാണ്.

പാലിയേറ്റീവ് കെയര്‍

പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ രംഗത്ത് ഇന്നു ഫിസിയോതെറാപ്പി ഒരു അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ചിട്ടയായ വ്യായാമവും ജീവിതക്രമവും ശീലിക്കുകയാണെങ്കില്‍ വേദനാരഹിതവും പരാശ്രയം ഇല്ലാത്തതുമായ ജീവിതം നയിക്കുവാന്‍ ക്യാന്‍സര്‍ രോഗികള്‍ക്കുവരെ സാധിക്കുന്നതാണ്.

ജീറിയാട്രിക് ഫിസിയോതെറാപ്പി

വാര്‍ദ്ധക്യസഹചമായ അസുഖങ്ങള്‍ കാരണം ഉടലെടുത്തേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകളുടെ തീവ്രത കുറയ്ക്കുവാനും ഒരു പരിധി വരെഅവയെ തരണം ചെയ്യുവാനും ഫിസിയോതെറാപ്പിയിലൂടെ കഴിയുന്നു. ലളിതമായ വ്യായാമങ്ങളും, വീഴ്ച തടയാനുള്ളമാര്‍ഗങ്ങളും പ്രാവര്‍ത്തികമാക്കുക വഴി വയോധികരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താവുന്നതുമാണ്.

കമ്യൂണിറ്റി ബേസ്ട് റീഹാബിലിറ്റേഷന്‍

ഫിസിയോതെറാപ്പിസ്റ്റുകള്‍ സമൂഹത്തിലേക്കിറങ്ങിച്ചെന്ന് ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അവയെ തരണം ചെയ്യുവാനുള്ള
മാര്‍ണ്മങ്ങള്‍ നിര്‍ദ്ദേശ്ശിക്കുകയും ചെയ്യുു. നിര്‍ദ്ധനരും നിരാലംബരുമായ രോഗികളുടെ കഷ്ടതകള്‍ നേരിട്ടറിഞ്ഞ് അവരുടെ പുന:രധിവാസത്തിനായി മുന്‍കൈയെടുക്കുകയും ചെയ്യുന്നു.

തത്ത്വാധിഷ്ഠിതമായ ഗവേഷണങ്ങളുടെയും നേരിട്ടുള്ള നിരീക്ഷണ പാടവത്തിന്റെയും അടിസ്ഥാനത്തില്‍ വളര്‍ന്നുകൊണ്ടിരിക്കു ഈവൈദ്യശാസ്ത്രശാഖ, നാമിന്നു നേരിടുന്ന ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും അനുയോജ്യമായ ചികിത്സ പ്രദാനം ചെയ്യുന്നു.ആരോഗ്യപരിപാലനരംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒരു ചികിത്സാ ശാഖയായി ഇന്നു ഫിസിയോതെറാപ്പി മാറിയിരിക്കുന്നു

ഹരി എം കൃഷ്ണന്‍
ചീഫ് ഫിസിയോ തെറാപ്പിസ്റ്റ്
കിംസ് ഹോസ്പിറ്റല്‍, തിരുവനന്തപുരം

Ads by Google
TRENDING NOW