Wednesday, May 23, 2018 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 12.00 PM

നൂഡില്‍സില്‍ ചത്ത പാമ്പ്

uploads/news/2017/06/120904/snake.jpg

ചൈനയില്‍ യുവതി വാങ്ങിയ നൂഡില്‍സില്‍ ചത്ത പാമ്പ്. സ്‌നാക്ക് സ്റ്റാളില്‍ നിന്ന് യുവതി ഒരു ബൗള്‍ നൂഡില്‍സാണ് വാങ്ങിയത്. കഴിക്കാനാരംഭിച്ചപ്പോഴാണ് എന്തോ നൂഡില്‍സില്‍ കിടക്കുന്നതായി യുവതിക്ക് തോന്നിയത്. തുടര്‍ന്ന് പാമ്പിനെ കാണുകയായിരുന്നു. നൂഡില്‍സില്‍ പാമ്പ് കിടക്കുന്ന ചിത്രം യുവതന്റെ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് നൂഡില്‍സ് ടോയ്‌ലെറ്റില്‍ ഇട്ട് ഫ്‌ളഷ് ചെയ്തു.

യുവതി പകര്‍ത്തിയ ഫോട്ടോ അവര്‍ ഉടന്‍ തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സ്‌നാക് സ്റ്റാള്‍ അടപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. തുടര്‍ന്ന് ആരോഗ്യ പരിശോധന അധികൃതര്‍ സ്‌നാക് സ്റ്റാളില്‍ എത്തുകയും പരിശോധന നടത്തുകയും ചെയ്തു. സ്‌നാക് സ്റ്റാളില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ വൃത്തിയില്ലെന്ന് കണ്ടെത്തിയതോടെ താല്ക്കാലികമായി ഇവിടം അടപ്പിച്ചിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW