Friday, April 13, 2018 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 10.43 AM

പ്രഭാസ് ഇത്ര ശുദ്ധനോ; കബളിപ്പിച്ച് പൊട്ടിച്ചിരിച്ച് രാജമൗലിയും റാണയും

uploads/news/2017/06/120888/rana.jpg

ബാഹുബലിയിലെ വീരനായ നായകനായി സിനിമയില്‍ തകര്‍ത്തഭിനയിച്ച പ്രഭാസ് പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ ശുദ്ധനാണെന്ന് രാജമൗലിയും റാണയും പല തവണ പറഞ്ഞിട്ടുണ്ട്. പ്രഭാസിനെ ഇടയ്ക്കിടെ വിളിച്ച് പറ്റിക്കുന്നതും ഏറെ രസകരമാണെന്ന് റാണ പറഞ്ഞിട്ടുണ്ട്. അത്തരത്തിലൊരു പറ്റിക്കലിന് ഇത്തവണ രാജമൗലിയും കൂട്ടു നിന്നു. ഈ വീഡിയോ ഇപ്പോള്‍ വൈറലാണ്.

ടിവി പരിപാടിയില്‍ അതിഥികളായി രാജമൗലിയും നിര്‍മ്മാതാവ് ശോഭു യര്‍ലഗഡയും വന്നു. പരിപാടിക്കിടെ പ്രഭാസിനെ പറ്റിക്കാന്‍ ഫോണില്‍ വിളിച്ചു. 'ഡാര്‍ലിങ് നീ എവിടെയാണ്? എത്രയും പെട്ടെന്ന് കാണണ'മെന്ന് രാജമൗലി പറഞ്ഞു. എന്താ കാര്യം എന്ന് ചോദിച്ചപ്പോള്‍ ബാഹുബലി 3ന് വേണ്ടിയാണെന്ന് പറഞ്ഞു. പ്രഭാസിന്റെ മറുപടി കേട്ട രാജമൗലിയും റാണയും പൊട്ടിപ്പെട്ടി ചിരിയ്ക്കുകയായിരുന്നു.

'അമ്മാ നീ യമ്മാ'( ഞെട്ടിത്തരിച്ച്, എന്താണിത്) എന്നായിരുന്നു പ്രഭാസിന്റെ റിയാക്ഷന്‍. ഞെട്ടിയ പ്രഭാസിന്റെ മുഖം കാണാന്‍ സാധിച്ചില്ലെങ്കിലും ശബ്ദത്തില്‍ തന്നെ എല്ലാവരും ചിരിയിലായി. ഏറെ നേരം ഇരുവരും ചിരി നിര്‍ത്താന്‍ പരിശ്രമിക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW