Friday, June 23, 2017 Last Updated 18 Min 32 Sec ago English Edition
Todays E paper
Thursday 22 Jun 2017 01.49 AM

ഇസ്ലാമിക തനിമ നിലനിര്‍ത്തണം

uploads/news/2017/06/120629/re5.jpg

അല്ലാഹുവും റസൂല്‍(സ) തങ്ങളും മഹത്തുക്കളും പഠിപ്പിച്ചുതന്ന ഇസ്ലാമിന്റെ തനിമ നിലനിര്‍ത്തുകയാണിന്ന്‌ ആവശ്യം. അതിന്‌ സഹായകമായ സ്‌ഥാപനങ്ങളും വിദ്യാഭ്യാസ സാഹചര്യങ്ങളും ഉണ്ടാവണം. അനുവദനീയമായതേത്‌, അല്ലാത്തതേത്‌ എന്ന വേര്‍തിരിവില്ലാതെ കിട്ടുന്ന പണം സ്‌ഥാപനങ്ങള്‍ നിര്‍മിക്കാനും മറ്റും ഉപയോഗിക്കുന്നു. ഹറാമായ രീതിയില്‍ സമ്പാദിച്ചതില്‍നിന്ന്‌ സ്‌ഥാപനങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍നിന്ന്‌ പുറത്തുവരുന്ന ഉല്‍പന്നങ്ങള്‍ ഇസ്ലാമിനെ വളര്‍ത്തുന്നതിനു പകരം തളര്‍ത്തുകയായിരിക്കും ചെയ്യുക. ഉദ്ദേശിച്ചതിന്റെ വിപരീതഫലം ലഭിക്കുമെന്നര്‍ഥം.
മാത്രമല്ല, റസൂല്‍(സ) പറഞ്ഞു. "ഹറാമില്‍നിന്നുണ്ടായ എല്ലാ മാംസക്കഷ്‌ണവും നരകത്തോടാണ്‌ ഏറ്റവും ബന്ധപ്പെട്ടത്‌. ഹറാമായ സമ്പാദ്യം മാറ്റിനിര്‍ത്തിയാല്‍ പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും ഉണ്ടായേക്കും. അത്‌ തരണം ചെയ്‌ത്‌ ഇലാഹീ താല്‍പര്യവും മഹാന്‍മാരുടെ മഹത്തായ താല്‌പര്യവും സംരക്ഷിക്കുകയാണ്‌ വേണ്ടത്‌."
നിങ്ങളില്‍ ആരാണ്‌ പ്രവര്‍ത്തനത്താല്‍ നന്നായവരെന്ന്‌ പരിശോധിക്കാനും പരീക്ഷിക്കാനുമാണ്‌ അല്ലാഹു മരണത്തെയും ജീവിതത്തെയും സൃഷ്‌ടിച്ചതെന്ന സന്ദേശം വിശ്വാസികളുടെ മുന്നിലുണ്ടാവണം. അപ്പോള്‍ പ്രയാസങ്ങള്‍ പ്രശ്‌നമാവില്ല. പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെങ്കിലും ലക്ഷ്യത്തിലെത്തുകയല്ല, അല്ലാഹുവും റസൂല്‍(സ) തങ്ങളും മഹാന്‍മാരും തൃപ്‌തിപ്പെടുന്ന രീതിയില്‍ പൂര്‍ത്തീകരിക്കുകയാണ്‌ വേണ്ടത്‌.
ഇന്ന്‌ നിലനില്‍ക്കുന്ന ഒട്ടനവധി സാഹചര്യങ്ങള്‍ ഹറാമില്‍നിന്ന്‌ മാറി നില്‍ക്കാന്‍ വിസമ്മതിക്കുന്നതാണ്‌. അനിസ്ലാമികമായ സാഹചര്യങ്ങളോടും സമ്പ്രദായങ്ങളോടും സമരം ചെയ്‌ത്‌ ഇസ്ലാമിന്റെ പൂര്‍ണതയിലേക്കെത്താന്‍ പരിശ്രമിക്കണം.

Ads by Google
Thursday 22 Jun 2017 01.49 AM
YOU MAY BE INTERESTED
TRENDING NOW