Friday, June 23, 2017 Last Updated 12 Min 8 Sec ago English Edition
Todays E paper
Thursday 22 Jun 2017 01.49 AM

കൊട്ടിയൂരില്‍ ഇന്ന്‌ രോഹിണി ആരാധന

പേരാവൂര്‍ (കണ്ണൂര്‍): വൈശാഖോത്സവത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധനയായ രോഹിണി ആരാധന ഇന്ന്‌ നടക്കും. ഉച്ചയ്‌ക്ക്‌ പൊന്നിന്‍ ശീവേലി നടക്കും.ശീവേലിക്ക്‌ സ്വര്‍ണം,വെള്ളികുംഭങ്ങള്‍ എഴുന്നള്ളിക്കും. കുടിപതികള്‍, വാളശന്‍മാര്‍, കാര്യത്ത്‌ കൈക്കോളന്‍, പട്ടാളി എന്നിവര്‍ക്കായി കോവിലകം കയ്ായലയില്‍ തയ്യാറാക്കിയ പ്രഥമന്‍ അടക്കമുള്ള വിഭവങ്ങള്‍ സഹിതമുള്ള സദ്യ നടത്തും. ഉച്ചയ്‌ക്ക്‌ ഭണ്ഡാരറയ്‌ക്ക്‌ മുന്നിലാണ്‌ സദ്യ. സ്വയംഭൂ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യാനുള്ള പാലമൃത്‌ വേക്കളത്തിനടുത്തെ കരോത്ത്‌ നായര്‍ തറവാട്ടില്‍ നിന്ന്‌ എഴുന്നള്ളിച്ച്‌ കൊണ്ടുവരും. പന്തീരടി കാമ്പ്രം സ്‌ഥാനിക ബ്രാഹ്‌മണന്‍ ആരാധന പൂജ നടത്തും. ശനിയാഴ്‌ച അക്കരെ സന്നിധാനവും പരിസരവും ഭക്‌തരാല്‍ നിറഞ്ഞ്‌ കവിയുന്ന കാഴ്‌ചയാണ്‌ ദൃശമായത്‌.കിഴക്കെ നടയിലും പടിഞ്ഞാറെ നടയിലും മണിക്കൂറോളം നീണ്ട ക്യൂ കാണാമായിരുന്നു. ക്യൂ നില്‍ക്കുന്നവര്‍ക്ക്‌ കുടിവെള്ളം എത്തിക്കാനും രോഗികളായവരെ ആശുപത്രിയില്‍ കൊണ്ടുപോകാനും താല്‌കാലികമായി നിയമിച്ച ജീവനക്കാരുടെ സേവനം അഭിനന്ദര്‍ഹമായിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ തന്നെ നീണ്ട ക്യു ദൃശമായിരുന്നു. ഇന്നും തിരക്ക്‌ അനുഭവപ്പെടാന്‍ സാധ്യത കണക്കിലെടുത്ത്‌ പോലീസ്‌,ഫയര്‍ ഫോഴ്‌സ്‌ എന്നിവരുടെ കൂടുതല്‍ സേവനം ഉറപ്പ്‌ വരുത്തുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Thursday 22 Jun 2017 01.49 AM
YOU MAY BE INTERESTED
TRENDING NOW