Tuesday, April 24, 2018 Last Updated 8 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 22 Jun 2017 01.48 AM

എയര്‍ക്രാഫ്‌റ്റ് മെയിന്റനന്‍സ്‌ എന്‍ജിനീയറിങ്ങിന്‌ (എ.എം.ഇ) അപേക്ഷ ക്ഷണിച്ചു

uploads/news/2017/06/120626/v3.jpg

തിരുവനന്തപുരം: സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ (ഡി.ജി.സി.എ) അംഗീകാരമുള്ള എയര്‍ക്രാഫ്‌റ്റ്‌ മെയിന്റനന്‍സ്‌ എന്‍ജിനീയറിങ്‌ കോഴ്‌സിന്‌ തിരുവനന്തപുരത്തെ റീജണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഏവിയേഷനിലേക്ക്‌ ഇപ്പോള്‍ അപേക്ഷിക്കാം.
60 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ പ്ലസ്‌ടു പാസായവര്‍ക്ക്‌ അപേക്ഷിക്കാം. സയന്‍സ്‌ ഗ്രൂപ്പ്‌ (ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌) പിന്നോക്ക വിഭാഗക്കാര്‍ക്ക്‌ 50% മാര്‍ക്ക്‌ മതി. കോഴ്‌സിന്‌ ചേരാന്‍ 17 വയസ്‌ പൂര്‍ത്തിയായിരിക്കണം. മൊത്തം 120 സീറ്റാണുള്ളത്‌. മാര്‍ക്കിന്റെയും ഇന്റര്‍വ്യൂവിന്റേയും അടിസ്‌ഥാനത്തില്‍ കൗണ്‍സിലിങ്ങിനുശേഷമാണ്‌ അഡ്‌മിഷന്‍ നല്‍കുന്നത്‌.
അഡ്‌മിഷന്‍ സമയത്ത്‌ മെഡിക്കല്‍ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കു തിരുവനന്തപുരത്ത്‌ പള്ളിച്ചലിലുള്ള റീജണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഏവിയേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 09400179573, 9446939629. വെബ്‌സൈറ്റ്‌: www.riainida.co.in.

Ads by Google
Thursday 22 Jun 2017 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW