Monday, November 20, 2017 Last Updated 14 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 08.06 PM

ലോകത്തെ ഏറ്റവും സുന്ദരനായ തെരുവ് കച്ചവടക്കാരന്‍

uploads/news/2017/06/120607/man-buty.jpg

ബ്രസീലിലെ 43 കാരനായ എയ്ല്‍ടണ്‍ മാനുവല്‍ ഡാ സില്‍വ നിങ്ങള്‍ക്ക് ഒരു സാധാരണ പരിചാരകനല്ല. അദ്ദേഹം തന്റെ കൈയ്യിലുള്ള ട്രേയില്‍ നിറയെ സ്‌നാക്‌സും, കൂള്‍ ഡ്രിങ്ക്‌സും കരുതി ട്രാഫിക് സിഗ്നലുകളില്‍ ഇത് വില്‍ക്കുന്ന തെരുവു കച്ചവടക്കാരനാണ്. എന്നാല്‍ അദ്ദേഹം ലോകത്തെ ഏറ്റവും സുന്ദരനായ തെരുവു കച്ചവടക്കാരനാണ്. എല്ലാ ദിവസം രാവിലെ അഞ്ച് മണിക്ക് സില്‍വ തന്റെ വസ്ത്രമായ പാന്റും വെള്ള ഷര്‍ട്ടും ടൈയും കെട്ടി തെരുവോരത്തേക്ക് ഭക്ഷണ സാധനങ്ങളുമായി പോകും. തന്റെ കുടുംബം പട്ടിണി കിടക്കാതിരിക്കാന്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി സില്‍വയുടെ ജോലി ഇതാണ്. ഈ ജോലി അദ്ദേഹം ആരംഭിച്ചത് ജനുവരി 2015ല്‍ ആണ്. ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബമാണ് സില്‍വയുടേത്. ഇത് അത്ര സുഖകരമല്ലാത്ത ജോലിയാണെന്ന് സില്‍വയ്ക്കും അറിയാം. എന്നാല്‍ തന്റെ കുടുംബത്തിന് വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊരു ജോലിയുമായി പോന്നത്.

uploads/news/2017/06/120607/man-buty-2.jpg

മുന്‍പ് തെരുവു കച്ചവടക്കാരന്റെ വേഷത്തില്‍ സില്‍വ ആഹാരവുമായി ട്രാഫിക് സിഗ്നലില്‍ കാത്ത് നില്‍ക്കുമ്പോള്‍ പലരും തങ്ങളുടെ കാറിന്റെ ഗ്ലാസുകള്‍ താഴ്്ത്താറില്ലായിരുന്നു. ചിലര്‍ ചീത്ത പറയാറുണ്ട്. എങ്കിലും സില്‍വ തളര്‍ന്നില്ല. തന്റെ കുടുംബത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ സില്‍വ നല്ല വസ്ത്രം ധരിച്ച് കാണാന്‍ വളരെ വൃത്തിയും സുന്ദരനുമായി കച്ചവടത്തിന് പോയി. ചെരിപ്പിന് പകരം ഷൂവും, വെള്ള ഷര്‍ട്ടും, ടൈയ്യും, തൊപ്പിയും കൂളിംഗ് ഗ്ലാസും ധരിച്ച് കച്ചവടം നടത്താനെത്തിയ സില്‍വയെ ആളുകള്‍ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചു. ആളുകളുടെ മനസ്സ് മാറിയതോടെ സില്‍വയ്ക്ക് കൂടുതല്‍ വരുമാനവും ലഭിച്ചു. സില്‍വയ്ക്ക് എല്ലാത്തിനും പിന്തുണയുമായി തന്റെ കൊച്ചു കുടുംബവും ഉണ്ടായിരുന്നു.

Ads by Google
Wednesday 21 Jun 2017 08.06 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW