Tuesday, September 26, 2017 Last Updated 53 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 07.20 PM

തന്റെ പിതാവിനെ ആദ്യം പരിശോധിക്കൂ....ഡോക്ടര്‍മാരോട് ആറു വയസ്സുകാരന്റെ അഭ്യര്‍ത്ഥന

uploads/news/2017/06/120606/accdant.jpg

ആറുവയസ്സുകാരന്റെ അഭ്യര്‍ത്ഥനയെ നെഞ്ചോട് ചേര്‍ത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. ജിയാങി പ്രവിശ്യയില്‍ സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ എത്തിയതാണ് പിതാവും ആറ് വയസ്സുകാരനും. അപകടത്തില്‍ പിതാവിന്റെ മുഖം റോഡില്‍ ഇടിച്ചു. ആറുവയസ്സുകാരനും പരിക്കുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ തന്നെ പരിശോധിക്കാന്‍ മുന്‍പില്‍ നിന്ന ഡോക്ടര്‍മാരോട് തന്റെ പിതാവിനെ പരിശോധിച്ച ശേഷം തന്നെ പരിശോധിച്ചാല്‍ മതിയെന്നായിരുന്നു ഈ ആറു വയസ്സുകാരന്‍ അഭ്യര്‍ത്ഥിച്ചത്.

uploads/news/2017/06/120606/acc2.jpg

ആംബുലന്‍സ് എത്തിയപ്പോള്‍ മുഖം ചോര കൊണ്ട് മൂടിയ നിലയിലാണ് കുട്ടിയെ കാണാന്‍ കഴിഞ്ഞത്. എന്നാല്‍ അപ്പോള്‍ അവന്‍ പറഞ്ഞു കൊണ്ടിരുന്നത് തന്റെ പിതാവിനെ ആദ്യം രക്ഷിക്കൂ എന്നാണ്. ഭാഗ്യം കൊണ്ട് പിതാവും കുട്ടിയും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. കുട്ടിയുടെ പിതാവ് രക്ഷപ്പെടാന്‍ സാധ്യതയില്ല എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. തന്റെ മകന്റെ ധൈര്യത്തെ അദ്ഭുതത്തോടെയാണ് പിതാവ് പിന്നീട് പറഞ്ഞത്. അപകടത്തില്‍ അവന്‍ ഭയപ്പെടുമെന്നാണ് താന്‍ കരുതിയതെന്നും, എന്നാല്‍ തന്റെ ജീവന്‍ രക്ഷിക്കാനാണ് അവന്‍ ശ്രമിച്ചതെന്നും പിതാവ് ആഹ്ലാദത്തോടെ പറയുന്നു.

Ads by Google
Advertisement
Wednesday 21 Jun 2017 07.20 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW