Wednesday, September 06, 2017 Last Updated 2 Min 15 Sec ago English Edition
Todays E paper
Wednesday 21 Jun 2017 07.14 PM

ഹണിമൂണിന് ഗോവയില്‍ പോയ യുവതി ഭര്‍ത്താവിനെക്കുറിച്ചുള്ള ആ സത്യം അറിഞ്ഞ് ഞെട്ടി: ശേഷം സംഭവിച്ചത്

uploads/news/2017/06/120601/women.jpg

നോയ്ഡ സെക്ടര്‍ 12 ലെ താമസക്കാരിയായ യുവതി 2015 നവംബറിലാണു കേന്ദ്രിയ വിഹാറ സെക്ടര്‍ 51 ലെ താമസക്കാരനായ യുവാവിനെ വിവാഹം ചെയ്തത്. തുടര്‍ന്ന് ഇരുവരും മധുവിധുവിനായി ഗോവയില്‍ പോയി. എന്നാല്‍ ഈ സമയം ഭര്‍ത്താവ് ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയാറായില്ലെ. തുടര്‍ന്ന് ഇയാള്‍ ഷണ്ഡനാണ് എന്ന യുവതി തിരിച്ചറിയുകയായിരുന്നു. ഇതേ തുടര്‍ന്നു ഡോക്ടറെ കാണാന്‍ നിര്‍ദേശിച്ചു എങ്കിലും ഭര്‍ത്താവ് അത് അവഗണിക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു. മുമ്പ് പകല്‍ സമയത്ത് ഡ്യൂട്ടിക്ക് പോയിരുന്ന ഇയാള്‍ നൈറ്റ് ഷിഫ്റ്റിലേയക്കു ജോലി മാറ്റുകയും ഒന്നും സംസാരിക്കാതെ വന്നു കിടന്നുറങ്ങുകയുമാണു പതിവ്. ഒടുവില്‍ ഈ വിവരം യുവതി തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വിഷയത്തെക്കുറിച്ചു സംസാരിച്ചു. ഈ സമയം മികച്ച ഡോക്ടറില്‍ നിന്നു ചികിത്സ തേടാന്‍ യുവാവ് സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് ഫലം കാണാത്തതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേയ്ക്കു മടങ്ങി. വിഷയത്തില്‍ താന്‍ വളരെയധികം മാനസിക സംഘര്‍ഷത്തിലാണെന്നും ഭര്‍ത്താവ് ശരീരിക ബന്ധത്തില്‍ നിന്നു തന്നെ തടയുന്നു എന്നും യുവതി പറയുന്നു. ബന്ധുക്കളും ഭര്‍ത്താവും ഇക്കാര്യം മറച്ചുവച്ചു വിവാഹം നടത്തിയതിനാല്‍ തനിക്കു വിവാഹ മോചനം വേണം എന്നും കല്യാണത്തിനുണ്ടായ ചിലവു സഹിതം തിരിച്ചു വേണം എന്നുമാണു 25 കാരിയുടെ ആവശ്യം. ഇവരുടെ പരാതിയില്‍ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തു.

Ads by Google
Wednesday 21 Jun 2017 07.14 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW