Thursday, November 23, 2017 Last Updated 57 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 05.20 PM

ഇരുചക്ര വാഹന പ്രേമികള്‍ക്കായി ഹോണ്ട ഒരുക്കിയ സര്‍പ്രൈസ് എത്തി

honda cliq, honda

ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം തീര്‍ത്ത ഹോണ്ട വിണ്ടും എത്തുന്നു. നാവിക്ക് പിന്നാലെ ഇത്തവണയും കുഞ്ഞന്‍ വാഹനത്തില്‍ തന്നെയാണ് ഹോണ്ട വിപണി പിടിക്കാന്‍ എത്തുന്നത്. ക്ലിഖ് എന്ന് പേരിട്ടിരിക്കുന്ന വാഹനം ഇരുചക്രവാഹന പ്രേമികള്‍ക്ക് ഒരു സര്‍പ്രൈസ് തന്നെയാണ്.

കുറഞ്ഞ വിലയും കൂടുതല്‍ മൈലേജും നോക്കി വാഹനം തിരഞ്ഞെടുക്കുന്ന ഉപഭോക്താവിന് തിരഞ്ഞെടുക്കാവുന്ന ഒരു മോഡല്‍ കൂടിയാണ് ഹോണ്ടയുടെ ഈ കുഞ്ഞന്‍ ക്ലിഖ്. അധികം വൈകാതെ തന്നെ വാഹനം കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എത്തിച്ചേരും.

honda cliq, honda

അപൂര്‍വ ഡിസൈനെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ആദ്യ കാഴ്ചയില്‍ നവിയോട് ഒരുപരിധി വരെ ക്ലിഖ് സാമ്യത പുലര്‍ത്തുന്നു. എന്നാല്‍ നവിയില്‍ നിന്നും വ്യത്യസ്തമായ ബോഡിവര്‍ക്കുകളാണ് ക്ലിഖിനുള്ളത്. ക്ലിഖിലൂടെ പ്രാദേശിക വിപണി കീഴടക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യം.

വലുപ്പേറിയ ഫ്രണ്ട് എന്‍ഡ്, വലിയ സീറ്റ്, വര്‍ധിച്ച സ്‌റ്റോറേജ് കപ്പാസിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ക്ലിഖിന്റെ ഫീച്ചറുകള്‍. റിയര്‍ എന്‍ഡില്‍ സ്‌കൂട്ടറിന് ലഭിച്ചിരിക്കുന്ന ട്യൂബുലാര്‍ ഗ്രാബ് റെയിലുകള്‍, ശ്രേണിയില്‍ പുതുമ ഒരുക്കുന്നു.

honda cliq, honda

1745 എംഎം നീളവും 695 എംഎം വീതിയും 1039 എംഎം ഉയരവും 1241 വീല്‍ബേസും 154 എംഎം ഗ്രൗണ്ട് ക്ലിയറിന്‍സും വാഹനത്തിനുണ്ട്. രൂപംകൊണ്ട് ചെറുതാണെങ്കിലും നീളമേറിയ സീറ്റാണ് വാഹനത്തിന്റേത്.

ഏറ്റവും ഭാരം കുറഞ്ഞ സ്‌കൂട്ടറുകളിലൊന്നാണ് ക്ലിഖ്. 109.19 സിസി ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ 7000 ആര്‍പിഎമ്മില്‍ 8.04 ബിഎച്ചപി കരുത്തും 8.94 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. മണിക്കൂറില്‍ 83 കിലോമീറ്റര്‍ വേഗതയാണ് ക്ലിഖിന്റെ ടോപ്‌സ്പീഡ്. ഡിസ്‌ക് ബ്രേക്ക് ലഭ്യമല്ല, മുന്നിലും പിന്നിലും ഡ്രം ബ്രേക്കാണ്. എന്നാല്‍ ഹോണ്ടയുടെ കോംബി ബ്രേക്ക് സിസ്റ്റം സുരക്ഷ വര്‍ധിപ്പിക്കും.

honda cliq, honda

റെഡ്, ബ്ലൂ, ഗ്രേ, ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ ക്ലിഖ് വിപണിയിലെത്തും. സീറ്റിനടിയല്‍ ഭേദപ്പെട്ട സ്‌റ്റോറേജ് സ്‌പേസിനൊപ്പം ചാര്‍ജിങ് സോക്കറ്റും നല്‍കിയിട്ടുണ്ട്. 3.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 42,499 രൂപ വിലയിലാണ് ഹോണ്ട ക്ലിഖ് വിപണിയില്‍ സാന്നിധ്യമറിയിക്കുക.

Ads by Google
Ads by Google
TRENDING NOW