Tuesday, September 19, 2017 Last Updated 0 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 04.50 PM

സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്ക് ഡോക്ടറേറ്റ് വരേയുള്ള പഠനം ഇനി സൗജന്യം

uploads/news/2017/06/120583/education.jpg

ചണ്ഡീഗഡ്: പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പുതിയ പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. നഴ്‌സറി മുതല്‍ ഡോക്ടറേറ്റ് വരേയുള്ള പെണ്‍കുട്ടികളുടെ പഠനം സൗജന്യമാക്കും എന്നാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നഴ്‌സറി മുതല്‍ സര്‍ക്കാര്‍ സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ പുസ്തകം നല്‍കുമെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

രക്ഷിതാക്കള്‍ക്കു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന തരത്തില്‍ ടെക്‌സ്റ്റ് ബുക്കുകള്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും എന്നും അറിയിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ നിലവാരമുയര്‍ത്തി സംസ്ഥാനത്തെ രാജ്യത്തിന്റെ മുന്‍ നിരയില്‍ എത്തിക്കുകയാണു ലക്ഷ്യം എന്നും മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പറഞ്ഞു.

Ads by Google
Advertisement
Wednesday 21 Jun 2017 04.50 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW