Monday, October 30, 2017 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 04.10 PM

നിലവിളക്ക് കത്തിക്കുമ്പോള്‍ എത്ര തിരിയിട്ട് കത്തിക്കണം ?

സംശയ നിവാരണം
uploads/news/2017/06/120577/jyothiaskdr210617.jpg

രാഹുകാലം എങ്ങനെ?


ചോദ്യം: രാഹുകാലത്തെക്കുറിച്ച് ഒരു സംശയം. എല്ലാ ആഴ്ചയും രാഹുകാലം കൃത്യമായി കലണ്ടറിലും പഞ്ചാംഗത്തിലും കൊടുത്തിരിക്കുന്ന സമയത്തു തന്നെ ആയിരിക്കുമോ?
---- അരവിന്ദാക്ഷന്‍, മൂന്നാര്‍

ഉത്തരം: രാഹുകാലത്തെക്കുറിച്ച് പലര്‍ക്കും വ്യക്തമായ ധാരണയില്ല. പണ്ടൊക്കെ യാത്ര പുറപ്പെടുമ്പോള്‍ മാത്രമേ രാഹുകാലം നോക്കാറുള്ളൂ. ഇന്ന് ഏതു ശുഭകാര്യത്തിനും രാഹുകാലം വര്‍ജ്യമായി കരുതുന്നു.

രാഹുകാലം കലണ്ടറിലും പഞ്ചാംഗത്തിലുമെല്ലാം കൊടുത്തിരിക്കുന്നത് '6' മണിക്ക് ഉദയവും '6' മണിക്ക് അസ്തമയവും എന്ന കണക്ക് അനുസരിച്ചാണ്. ഇതനുസരിച്ച് തിങ്കളാഴ്ച ഏഴര മുതല്‍ ഒമ്പതുവരെയും ചൊവ്വാഴ്ച മൂന്നു മുതല്‍ നാലര വരെയും, ബുധനാഴ്ച പന്ത്രണ്ടു മുതല്‍ ഒന്നരവരെയും, വ്യാഴാഴ്ച ഒന്നര മുതല്‍ മൂന്നുവരെയും, വെള്ളിയാഴ്ച പത്തരമുതല്‍ പന്ത്രണ്ടുവരെയും, ശനിയാഴ്ച ഒമ്പതു മുതല്‍ പത്തരവരെയും ആണെല്ലോ? എന്നാല്‍ ഉദയാസ്തമയ സമയങ്ങള്‍ മാറുന്നതനുസരിച്ച് രാഹുകാലം തുടങ്ങുന്ന സമയവും തീരുന്ന സമയവും മാറാം. അതെങ്ങനെയെന്ന് പറയാം.

ഉദയം മുതല്‍ അസ്തമയംവരെയുള്ള പകലിന്റെ നീളത്തിന്റെ (ദിനമാനം) എട്ടിലൊരു ഭാഗമാണ് രാഹുകാലം. ഈ എട്ടുഭാഗങ്ങളില്‍ ഓരോ ഭാഗം വീതമാണ് ഓരോ ദിവസത്തെയും രാഹുകാലമെന്നര്‍ത്ഥം. തിങ്കളാഴ്ച രണ്ടാമത്തെ ഭാഗം, ചൊവ്വാഴ്ച ഏഴാമത്തെഭാഗം, ബുധനാഴ്ച അഞ്ചാമത്തെ ഭാഗം, വ്യാഴാഴ്ച ആറാമത്തെ ഭാഗം, വെള്ളിയാഴ്ച നാലാമത്തെ ഭാഗം, ശനിയാഴ്ച മൂന്നാമത്തെ ഭാഗം, ഞായറാഴ്ച എട്ടാമത്തെ ഭാഗം എന്നിങ്ങനെ. ഞായറാഴ്ച അസ്തമിക്കുന്നത് ആറരമണിക്കാണെങ്കില്‍ രാഹുകാലം ആറരവരെ നീണ്ടുനില്‍ക്കും. എന്നര്‍ത്ഥം.

നിലവിളക്ക് കത്തിക്കുമ്പോള്‍


ചോദ്യം: നിലവിളക്ക് കത്തിക്കുമ്പോള്‍ എത്ര തിരിയിട്ട് കത്തിക്കണം. ചിലര്‍ നാല് തിരിയിട്ട് കത്തിക്കുന്നത് കണ്ടിട്ടുണ്ട്. അത് ശരിയാണോ?
---- ആശ, ഗുരുവായൂര്‍

ഉത്തരം: കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ നാല് ദിക്കുകളാല്ലോ. അത് കണക്കാക്കിയിരിക്കും നാല് തിരിയിട്ട് കത്തിക്കുന്നത്. എന്നാല്‍ വടക്കു കിഴക്കേ മൂലയ്ക്ക് (ഈശാനകോണ്‍) കൂടി പ്രാധാന്യമുണ്ട്. അതുകൊണ്ട് അഞ്ച് തിരിയിട്ടാണ് വിളക്ക് കത്തിക്കേണ്ടത്. സാധാരണയായി കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓരോ തിരിയിട്ട് കത്തിച്ചാല്‍ മതി.

കിണറിന്റെ ആകൃതി എങ്ങനെ?


ചോദ്യം: ഞങ്ങള്‍ വാങ്ങിയ വീട്ടിലെ കിണര്‍ ചതുരാ കൃതിയിലുള്ളതാണ്. ഇതുകൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?
----- ഉത്തമന്‍, ഇടുക്കി

ഉത്തരം: കിണര്‍ സാധാരണ രീതിയില്‍ വൃത്താകൃതിയിലാണ് പണിയുന്നത്- അതിന് കാരണം ബാഹ്യഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാനുള്ള ശേഷി വൃത്താകൃതിയിലുള്ള കിണറിന് ഉണ്ട്. ഇതൊരു ശാസ്ത്രീയവശം ആണ്.

ചതുരാകൃതിയുള്ള കിണര്‍ ആണെങ്കില്‍ ബാഹ്യസമ്മര്‍ദ്ദം മൂലം ഭാവിയില്‍ വശങ്ങള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. കിണര്‍ ചതുരാകൃതിയിലുള്ളതായതിനാല്‍ വേറെ ദോഷം ഒന്നും ഇല്ല.

ബാബുനായര്‍, പാലാ
സംശയ നിവാരണം

Ads by Google
Advertisement
Advertisement
Wednesday 21 Jun 2017 04.10 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW