Friday, April 06, 2018 Last Updated 4 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 03.57 PM

ഒട്ടും വയ്യേ ഭയങ്കര ക്ഷീണം

uploads/news/2017/06/120570/helthdiedness210617.jpg

മധ്യ വയസ്‌ക്കരായ സ്ത്രീകളില്‍ കാണുന്ന ക്ഷീണത്തെ നിസാരമായി കാണേണ്ട. ആരോഗ്യ കാര്യത്തിലെ അശ്രദ്ധ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം.

ഭയങ്കര ക്ഷീണം, ഒന്നും ചെയ്യാന്‍ മൂഡില്ലന്നേ, രമ ഭര്‍ത്താവിനോട് പരാതി പറഞ്ഞു. അതിന് നിനക്കിവിടെ എന്താ ജോലി? രാവിലെ മുതല്‍ ടിവിയുടെ മുമ്പിലല്ലേ? ഒരു ജോലിയും ചെയ്യാതെ കുത്തിയിരിക്കുന്നതു കൊണ്ടാ ഈ ക്ഷീണമൊക്കെ.

ഭര്‍ത്താവിന്റെ മറുപടിയെത്തി. ക്ഷീണവും മൂഡില്ലായ്മയും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. പലരും അതത്ര കാര്യമാക്കാറില്ലെന്ന് മാത്രം.

സ്ത്രീകളിലെ അമിത ക്ഷീണത്തിന് പ്രധാന കാരണം അനീമിയയാണ്. ഡിപ്രഷന്‍ ഉണ്ടാകുമ്പോഴും ക്ഷീണം അനുഭവപ്പെടാറുണ്ട്. വീട്ടിലെ പണി തീര്‍ത്ത് ഓഫീസിലെത്താനുള്ള തിരക്കില്‍ നേരാംവണ്ണം ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ക്ക് സമയം കിട്ടുന്നില്ല. പോഷകാഹാരങ്ങളുടെ അപര്യാപ്തതയാണ് സ്ത്രീകളുടെ ക്ഷീണത്തിന്റെ മറ്റൊരു കാരണം.

അനീമിയ


പല കാരണങ്ങള്‍ കൊണ്ടും അനീമിയ ഉണ്ടാകാം. പ്രധാനമായും രണ്ട്് തരം അനീമിയയാണ് സ്ത്രീകളില്‍ കണ്ടുവരുന്നത്. ഇരുമ്പിന്റെ അപര്യാപ്തത മൂലമുണ്ടാവുന്ന അനീമിയ ഒന്ന്.

ഇതിന്റെ പ്രധാന കാരണം ആര്‍ത്തവകാലത്തെ രക്തനഷ്ടമാണ്. പ്രായംചെന്ന സ്ത്രീകളില്‍ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതു കാരണം അനീമിയ കാണാറുണ്ട്.

ഭക്ഷണത്തകരാറു കൊണ്ട് രക്തത്തിലെ ഫോളിക് ആസിഡ് കുറയുമ്പോഴാണ് ഫോളിക് ആസിഡ് ഡഫിഷ്യന്‍സി അനീമിയ ഉണ്ടാകുന്നത്. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലയെ ബാധിക്കാം.വിറ്റാമിന്‍ ബി ട്വല്‍വിന്റെ കുറവും അനീമിയക്ക് കാരണമാകുന്നു.

1. പ്രധാന കാരണങ്ങള്‍


പോഷകാഹാരക്കുറവാണ് പ്രധാന കാരണം. സസ്യഭുക്കുകളിലാണ് അയണ്‍ ഡഫിഷ്യന്‍സി അനീമിയ കൂടുതല്‍. വിരശല്യം മൂലവും അനീമിയ വരാം. ഇതുമൂലം രക്തനഷ്ടം ഉണ്ടാവാം.

2. ലക്ഷണങ്ങള്‍


ക്ഷീണം, തളര്‍ച്ച, മയക്കം, തലവേദന, കൈകാലുകള്‍ക്ക് മരവിപ്പ്, ശരീരം തണുക്കുക, വിളറിയ ചര്‍മ്മം, വേഗത്തിലുള്ളതോ അസാധാരണമായതോ ആയ ഹൃദയ സ്പന്ദനം, നെഞ്ചുവേദന, അസ്വസ്ഥത ഇവയൊക്കെയാണ് അനീമിയയുടെ പ്രധാന ലക്ഷണങ്ങള്‍. ഇവ കണ്ടാല്‍ എത്രയും പെട്ടെന്ന് രക്തപരിശോധന നടത്തുക.

3. ഭക്ഷണം


അനീമിയ മറികടക്കാന്‍ ഇരുമ്പുസത്ത് ധാരാളമുള്ള ഭക്ഷണം കഴിക്കണം. ധാന്യങ്ങള്‍, ലിവര്‍, ബീന്‍സ്, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ചീര, ചുവന്ന മാംസം, മല്‍സ്യം, ഉണങ്ങിയ പഴങ്ങള്‍, വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങള്‍ എന്നിവ ധാരാളം കഴിക്കണം. ഇവ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു.
Wednesday 21 Jun 2017 03.57 PM
YOU MAY BE INTERESTED
TRENDING NOW