Thursday, November 23, 2017 Last Updated 59 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 02.20 PM

രാഷ് ട്രീയം തന്നെ ജീവിതം

uploads/news/2017/06/120559/remashcolum210617.jpg

ഭര്‍ത്താവിനെപ്പറ്റി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭാര്യ അനിത രമേശ്.

രാഷ്ട്രീയക്കാരന്റെ തിരക്കുകള്‍ക്കിടയിലും കുടുംബത്തിനുവേണ്ടി അല്‍പസമയം മാറ്റിവയ്ക്കാനും നല്ല ഭര്‍ത്താവായും അച്ഛനായും മാറാനും രമേശ് ചെന്നിത്തല സമയം കണ്ടെത്താറുണ്ട്. എല്ലാത്തിനുമുപരി കാരുണ്യം നിറഞ്ഞ മനസാണ് അദ്ദേഹത്തിന്റേത്.

ഭര്‍ത്താവിനെ കണ്‍നിറയെ കാണാന്‍ കിട്ടുന്നില്ല എന്ന പരിഭവത്തിനിടയിലും രമേശ് ചെന്നിത്തല എന്ന ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് പറയാനുണ്ട് അദ്ദേഹത്തിന്റെ ഭാര്യ അനിതയ്ക്ക്...

ആദ്യമായ് കണ്ടനാള്‍....


എറണാകുളത്ത് ഔവര്‍ കോളജില്‍ എം. കോമിന് പഠിക്കുമ്പോഴാണ് രമേശേട്ടന്റെ വിവാഹാലോചന വരുന്നത്. എന്റെ ഒരു ബന്ധു തന്നെയാണ് വിവാഹം ആലോചിച്ചത്. ഞാന്‍ അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ്. പഠിക്കുകയാണെന്ന കാരണം പറഞ്ഞു പലതവണ ആലോചന നീട്ടിക്കൊണ്ടുപോയി.

അവര്‍ പിന്നെയും രണ്ടുമൂന്നു പ്രാവശ്യം കൂടി വന്നു. അന്നുമുതല്‍ വീട്ടില്‍ ഈ ആളെക്കുറിച്ച് പറയുന്നത് കേട്ട് കേട്ട് എനിക്കാ ആലോചന ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ഏകദേശം ഒരു വര്‍ഷം കഴിഞ്ഞാണ് രമേശേട്ടന്‍ പെണ്ണുകാണാന്‍ വരുന്നത്.

ആ സമയത്ത് രമേശേട്ടന്‍ എം.എല്‍.എയായിരുന്നു. എനിക്കാണെങ്കില്‍ രാഷ്ട്രീയത്തെക്കുറിച്ചൊന്നും അറിയില്ല. ഇങ്ങനെ ഒരാളെക്കുറിച്ച് പറഞ്ഞുകേട്ടുള്ള അറിവുമാത്രം. അമ്മാവന്റെ വീട്ടില്‍ വച്ചായിരുന്നു ഞങ്ങളുടെ പെണ്ണുകാണല്‍.

തൊടുപുഴയ്ക്കടുത്താണ് എന്റെ വീട്. വലിയൊരു പാടത്തിന്റെ നടുവില്‍. മഴയൊക്കെ പെയ്ത് വീട്ടിലേക്കുള്ള വഴി ചെളിനിറഞ്ഞുകിടന്നതുകൊണ്ട് അമ്മാവന്റെ വീട്ടില്‍വച്ച് കാണാമെന്ന് തീരുമാനിക്കുകയായിരുന്നു.

പറഞ്ഞതനുസരിച്ച് ഞാന്‍ അവിടെ ചെന്നു. രാത്രിയായിട്ടുണ്ട്. അന്ന് ഞങ്ങള്‍ ആകെ സംസാരിച്ചത് സംഗീതത്തെക്കുറിച്ചാണ്. എന്നോട് പറഞ്ഞു എനിക്ക് പാട്ട് വളരെ ഇഷ്ടമാണ്.. ഞാന്‍ തിരിച്ച് ചോദിച്ചത് പാട്ട് കേള്‍ക്കാനൊക്കെ സമയം കിട്ടാറുണ്ടോ?? എന്നാണ്.

വണ്ടിയില്‍ പോകുമ്പോഴാണ് കേള്‍ക്കാറുള്ളതെതന്നു പറഞ്ഞു. പിന്നീട് അവരുടെ ബന്ധുക്കളും അതുകഴിഞ്ഞ് ഒരു വണ്ടി നിറയെ ചേട്ടന്റെ സുഹൃത്തുക്കളും അന്വേഷിക്കാനും മറ്റുമായി എന്റെ വീട്ടില്‍ വന്നു.

വിവാഹമുറപ്പിച്ചശേഷം ഒരിക്കല്‍ കുമാരമംഗലത്ത് എന്റെ ചിറ്റയുടെ വീട്ടില്‍ വച്ച് ഒരിക്കല്‍കൂടി കണ്ടു. ഗുരുവായൂരിലെ പ്രസാദവും ഡയറിയും പേനയും സമ്മാനമായി തന്നു. 1986 ഏപ്രില്‍ 23നായിരുന്നു വിവാഹം.

ഡോക്ടറാക്കാന്‍ ആഗ്രഹിച്ചു...


രമേശേട്ടന്റെ അച്ഛന് ചേട്ടന്‍ ഡോക്ടറായി കാണാനായിരുന്നു ആഗ്രഹം. ചേട്ടന്‍ നന്നായി പഠിക്കുകയും ചെയ്യുമായിരുന്നു. അച്ഛന്‍ ഹെഡ്മാസ്റ്ററായിരുന്നു. രാഷ്ട്രീയത്തിനിറങ്ങുമ്പോള്‍ അച്ഛനും മകനും തമ്മില്‍ വഴക്കുണ്ടാവും.

പഠിക്കാന്‍ പോയ ചേട്ടന്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പോയതറിഞ്ഞ അച്ഛന്‍ രമേശേട്ടനെ മുറിക്കുള്ളില്‍ പൂട്ടിയിട്ടു. അമ്മയോട് ചോറ് കൊടുക്കരുതെന്ന് പറഞ്ഞു.

പക്ഷേ ആരും കാണാതെ അമ്മ ജനലില്‍ കൂടി ചോറ് കൊടുക്കും. ചേട്ടന്‍ തന്നെ പറഞ്ഞ് കേട്ടതാണ്. രാഷ്ട്രീയം ചേട്ടന് അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു.

uploads/news/2017/06/120559/remashcolum210617a.jpg

Ads by Google
LATEST NEWS
TRENDING NOW