Friday, June 23, 2017 Last Updated 17 Min 29 Sec ago English Edition
Todays E paper
Wednesday 21 Jun 2017 01.44 PM

പശ്ചിമഘട്ട മലനിരകളിലെ ക്രോ..ക്രോ 'മനോഹരനായി': മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് നാലിനം തവളകളെ

Four New Frog Species,Discovery,Western Ghats
മനോഹരന്‍ എന്ന് പേര് നല്‍കിയ തവള,കടപ്പാട്: എസ്ടി ബൈജു

ന്യൂഡല്‍ഹി: പശ്ചിമഘട്ട മലനിരകളില്‍ നിന്ന് പുതിയ നാലിനം തവളകളെ ഡല്‍ഹി സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിനി കണ്ടെത്തി. അഞ്ചു വര്‍ഷമായുള്ള നിതാന്ത ഗവേഷണത്തിലൂടെയാണ് സോനാലി ഗാര്‍ഗും ഇന്ത്യയുടെ തവള മനുഷ്യന്‍ എന്നറിയപ്പെടുന്ന ഗൈഡുകൂടിയായ എസ് ടി ബൈജു എന്നിവര്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍ വസിക്കുന്ന തവള ഇനങ്ങളെയാണ് കണ്ടെത്തിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമാണ് പുതിയ ഇനം തവളകളെ കണ്ടെത്തിയത്. അഗസ്ത്യകൂടം വനമേഖലയില്‍ നിന്ന് കണ്ടെത്തിയ പുതിയ ഇനം തവളയ്ക്ക് മുന്‍ വനം വകുപ്പ് മേധാവി ടി.എം മറോഹരന്റെ പേര് നല്‍കി. 'മനോഹരന്‍സ് ബരോയിങ് തവള' എന്നാണ് പേര്. ഫെജര്‍വാരിയ ജനുസില്‍പ്പെട്ടതാണ് നാലിനങ്ങളും.

Four New Frog Species,Discovery,Western Ghats

മനഷ്യവാസകേന്ദ്രങ്ങള്‍ക്ക് സമീപമാണ് ഈ തവളകള്‍ കഴിയുന്നതെങ്കിലും ഇവ പഠനവിധേയമാക്കിയിട്ടില്ല എന്ന് സൊനാലി ഗാര്‍ഗ് പറയുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പശ്ചിമ ഘട്ടത്തില്‍ നിന്ന് തിരിച്ചറിഞ്ഞ ഉഭയജീവികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ 32 ശതമാനം ഉഭയജീവി ഇനങ്ങളും മനുഷ്യന്റെ ഇടപെടല്‍ മൂലം കടുത്ത ഭീക്ഷണിയിലാണെന്ന് ഗവേഷകര്‍ പറയുന്നു.

Four New Frog Species,Discovery,Western Ghats

ഫെജര്‍വാരിയ ജനസില്‍പ്പെട്ട ഒരിനം തവളയെ മാത്രമാണ്് പശ്ചിമഘട്ടത്തില്‍ നിന്ന് ഇതവരെ കണ്ടെത്തിയിരുന്നത്. പുതിയ കണ്ടെത്തലോടെ പശ്ചിപഘട്ടത്തില്‍ ഈ ജനുസിലുള്ള തവളകളുടെ എണ്ണം അഞ്ചായി. പഠനറിപ്പോര്‍ട്ട് അന്താരാഷ്ട്ര ജേര്‍ണലായ സൂടാക്‌സയില്‍ പ്രസിദ്ധീകരിച്ചു.

Ads by Google
Wednesday 21 Jun 2017 01.44 PM
YOU MAY BE INTERESTED
TRENDING NOW