Friday, June 23, 2017 Last Updated 4 Min 43 Sec ago English Edition
Todays E paper
Wednesday 21 Jun 2017 12.03 PM

സുരേഷ്‌ഗോപി എങ്ങനെ സ്ലിം ആയി ?

എന്റെ ശരീരത്തിലെ ഓരോ കോശത്തിലുമുണ്ടായിരുന്ന കൊഴുപ്പിനെ ചവിട്ടി തിരുമ്മി പിഴിച്ചില്‍ നടത്തി ഇളക്കിയെടുത്തു. പിന്നീട് വിയര്‍പ്പ് വരുന്ന സെറ്റ് പോര്‍സിലൂടെ ആവി കയറ്റി കൊഴുപ്പിനെ പുറത്തേക്ക് വരുത്തി. പത്ത്, ഇരുപത് വര്‍ഷമായി അടിഞ്ഞു കൂടിയ കൊഴുപ്പാണ് ഇങ്ങനെ പുറത്തേക്ക് വന്നത്.
Suresh Gopi

അമിതവണ്ണം എല്ലാവര്‍ക്കും ഒരു കൗതുകമാണ്. എന്നാല്‍ ഈ വണ്ണം കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ അതു കുറയ്ക്കാന്‍ നെട്ടോട്ടമോടുന്നു. സിനിമ താരങ്ങള്‍ വണ്ണം കുറയ്ക്കുന്നതിന്റെ രഹസ്യം അന്വേഷിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.അങ്ങനെ വണ്ണം കുറച്ച് സൗന്ദര്യം കൂട്ടിയവരില്‍ പ്രധാനിയാണ് സുരേഷ് ഗോപി. തന്റെ സൗന്ദര്യ രഹസ്യത്തിന്റെ ഉള്ളറകളിലേക്ക് അദേഹം നമ്മളെ കൂട്ടിെക്കാണ്ടു പോകുന്നു.
തൊടുപുഴയിലുള്ള രാമകൃഷ്ണന്‍ എന്ന തിരുമ്മുകാരനാണ് എന്നെ സ്ലിം ആക്കിയത്. എന്റെ ശരീരത്തിലെ ഓരോ കോശത്തിലുമുണ്ടായിരുന്ന കൊഴുപ്പിനെ ചവിട്ടി തിരുമ്മി പിഴിച്ചില്‍ നടത്തി ഇളക്കിയെടുത്തു. പിന്നീട് വിയര്‍പ്പ് വരുന്ന സെറ്റ് പോര്‍സിലൂടെ ആവി കയറ്റി കൊഴുപ്പിനെ പുറത്തേക്ക് വരുത്തി. പത്ത്, ഇരുപത് വര്‍ഷമായി അടിഞ്ഞു കൂടിയ കൊഴുപ്പാണ് ഇങ്ങനെ പുറത്തേക്ക് വന്നത്.

''അധികമായാല്‍ അമൃതും വിഷം'' എന്നാണല്ലോ , അതുകൊണ്ട് പിന്നത്തെ സംഗതി ആഹാരനിയന്ത്രണമാണ്. അളവ് കൂറച്ച് കൂടുതല്‍ നേരങ്ങളില്‍ ആഹാരം കഴിച്ചുതുടങ്ങി. ഉച്ചയ്ക്ക് കൊഴുപ്പ് നീക്കിയ മൂന്ന്  ഗ്ലാസ് മോര് കുടിക്കും. അപ്പോള്‍പിന്നെ ചോറ് കുറച്ചു മതിയല്ലോ. മൂന്ന് ദിവസം കൂടുമ്പോള്‍ അമരയ്ക്ക അഞ്ചെണ്ണം എടുത്തു പത്തു നെല്ലിക്ക, കുറച്ച് വെള്ളരി, എന്നിവ അരച്ച് ജ്യൂസായി കുടിക്കും. അരിച്ചെടുത്ത ചണ്ടി കളയാതെ ചോറിലിട്ട് കഴിക്കാവുന്നതാണ്. പിന്നീട് 3 ദിവസം കഴിഞ്ഞ് അതില്‍ കുറച്ച് പാവയ്ക്ക കൂടി ചേര്‍ത്ത് അടിച്ചെടുക്കണം. പാവയ്ക്കാ അധികമാകരുത്. ഒരു സാദാ പാവയ്ക്കായുടെ മൂന്നിലൊന്ന് മാത്രം മതി. ഇതിലൂടെ ആവശ്യത്തിന് അയണ്‍ ലഭിക്കുകയും ഷുഗറിന്റെ അളവ് കുറയാനും സഹായകമാകുന്നു.

ഡയറ്റ് ചാര്‍ട്ട്

ഡയറ്റിലെ ആദ്യ പാഠമാണ് ''നോ'' പറയുക എന്നത്. ഡയറ്റിംഗ് എന്നു പറഞ്ഞാല്‍ പട്ടിണി കിടക്കുക എന്നല്ല, അത്തരം രീതികള്‍ തികച്ചും അബദ്ധമാണ്. എന്റെ ഒരു ദിവസത്തെ ഡയറ്റ് ചാര്‍ട്ട് ശ്രദ്ധിച്ചാല്‍ അതു മനസിലാകും. രാവിലെ രണ്ട് ഇഡ്ഡലി, കുറച്ച് ചമ്മന്തി. ഉച്ചയ്ക്ക് കൂറച്ച് ചോറ്, മാസത്തില്‍ രണ്ട് തവണ തൈര് ഉപയോഗിക്കും. ഇറച്ചി പൂര്‍ണ്ണമായും ഒഴിവാക്കി മീന്‍ നന്നായി കഴിക്കാന്‍ തുടങ്ങി. രാത്രി ആഹാരമായി റവ അല്ലെങ്കില്‍ ഓട്‌സ് ഉപയോഗിക്കാവുന്നതാണ്. ഓട്‌സില്‍ പാല്‍ പേരിനു മാത്രം മതി. പാല്‍ ചേര്‍ക്കാതെയും ഓട്‌സ് ഉപയോഗിക്കാം. ഒരു ദിവസം രാത്രി ഓട്‌സ് ആണെങ്കില്‍ അടുത്ത രാത്രി സൂചിഗോതമ്പിന്റെ റവ. പഞ്ചസാരയുടെ അളവും നന്നായി കൂറച്ചു. സൂചിഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പക്ഷേ അതില്‍ എണ്ണ കുറച്ച് ഉള്ളിയും അരി കളഞ്ഞ പച്ചമുളകും ചേര്‍ക്കണം. പിന്നീട് ഇടവേളകളില്‍ പയര്‍ പുഴുങ്ങിയത്, പയര്‍ മുളപ്പിച്ചത്, വെള്ളരി, തക്കാളി എന്നിവ അരിഞ്ഞ് സാലഡ് ആയി ഉപയോഗിക്കാം. രുചിക്കു വേണ്ടി അല്പം മിക്‌സ്ചര്‍ കഴിക്കാം. അളവ് കുറഞ്ഞിരിക്കണം എന്നു മാത്രം. കപ്പലണ്ടിയും അണ്ടിപ്പരിപ്പും ഒഴിവാക്കണം. അത്താഴം രാത്രിയില്‍ ഏഴിനും ഏഴരയ്ക്കും ഇടയില്‍ കഴിക്കണം. മധുരം പരമാവധി ഒഴിവാക്കുകയും ചെയ്തപ്പോള്‍ എനിക്ക് 11 കിലോ കുറയ്ക്കാന്‍ സാധിച്ചു.

Ads by Google
TRENDING NOW