Friday, June 23, 2017 Last Updated 17 Min 39 Sec ago English Edition
Todays E paper
Wednesday 21 Jun 2017 12.29 PM

'പെണ്ണിന്‍ കറുപ്പ് പുറത്തായി':ഞാവല്‍പ്പഴത്തിന്റെ ശേല് മാറി നില്‍ക്കും 'വില'

Java Plum, Price, 400

കൊച്ചി: ഞാവല്‍പ്പഴത്തിന്റെ ശേല് മാറി നില്‍ക്കും ഇപ്പോഴത്തെ വില കേട്ടാല്‍. കേരളത്തിന് പുറത്തു നിന്ന് എത്തിക്കുന്ന ഈ കറുത്ത സുന്ദരി യുടെ വില 400 രൂപയ്ക്കും മേലാണ്. കര്‍ണാടകയിലെ റെയ്ച്ചൂര്‍ ജില്ലയിലെ വനപ്രദേശങ്ങളില്‍ നിന്നാണ് ഇവ എത്തിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള ഞാവല്‍പ്പഴം കേരളത്തില്‍ പലയിടത്തും തെരുവോര വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. കറുത്ത സുന്ദരിക്ക് അല്‍പ്പം വലിപ്പം കൂടുതലുണ്ട്. തൂക്കവും അല്‍പ്പം കൂടുതലായതിനാല്‍ ഒതു കിലോ വാങ്ങിയാല്‍ 60 മുതല്‍ 70 എണ്ണം വരെയെ കാണൂ. ചവര്‍പ്പും മധുരവും കലര്‍ന്ന ഈ കറുത്ത സുന്ദരിക്ക് നിരവധി ഔഷധ ഗുണങ്ങളുമുള്ളതാണ്. ആയുര്‍വേദഗ യൂനാനി മരുന്നുകളിലും ഇവ ചേര്‍ക്കുന്നുണ്ട്. പണ്ട് വ്യാപകമായി കാണപ്പെട്ടിരുന്ന ഞാവല്‍പ്പഴത്തിനു വേണ്ടിയാണ് ഇന്ന് സംസ്ഥാനം വന്‍ വില നല്‍കി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്.

Ads by Google
Wednesday 21 Jun 2017 12.29 PM
YOU MAY BE INTERESTED
TRENDING NOW