Monday, June 04, 2018 Last Updated 2 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 11.52 AM

വെള്ളവധുവായി 'അവള്‍': ഇടുക്കി ഡാമിന് ഇനി വെള്ളക്കോട്ട്

Idukki Dam,White colour, Maintenance

ചെറുതോണി: ഇടുക്കി ആര്‍ച്ച് ഡാം വെള്ളക്കോട്ടിന്റെ അകമ്പടിയില്‍ സുന്ദരിയായി. വെള്ളവധുവായി അണിഞ്ഞൊരുങ്ങാനായുള്ള ഒരുക്കത്തിലാണ് ഇടുക്കി ആര്‍ച്ച് ഡാം. 1976 ല്‍ കമ്മീഷന്‍ ചെയ്ത ഇടുക്കി പദ്ധതി യില്‍ പ്രധാന അണക്കെട്ടുകളായ ഇുക്കിയും, കുളമാവും, ചെറുതോണിയും വെള്ളപൂശിയിരുന്നില്ല. ഇടുക്കി പദ്ധതികള്‍ക്കായി 20 കോടി രൂപയാണ് ലോകബാങ്ക് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 1.9 കോി രൂപ മുടക്കിയാണ് ഇടുക്കി അണക്കെട്ടിനെ വെള്ള പൂശുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ആര്‍ച്ച് അണക്കെട്ട് കഴുകുന്ന ജോലികള്‍ പൂര്‍ത്തിയായതോടെയാണ് വെള്ളവധുവാക്കാന്‍ ഒരുങ്ങുന്നത്. വിവിധ ബ്ലോക്കുകളായാണ് പെയിന്റിങ്. മഴ തടസ്സം നിന്നില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാനാണ് നീക്കം. അതേസമയം ഇടുക്കി ജലവെദ്യുതിയുടെ ഭാഗമായ ചെറുതോണി, കുളമാവ്, കല്ലാര്‍, ഇരട്ടയാര്‍ അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.

Ads by Google
Wednesday 21 Jun 2017 11.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW