Monday, November 20, 2017 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 21 Jun 2017 09.10 AM

15-ാം നിലയില്‍ നിന്ന് ഒരു വയസ്സുകാരനെ തൂക്കി പിടിച്ച് പിതാവിന്റെ ക്രൂരത

uploads/news/2017/06/120481/baby.jpg

ഫേസ്ബുക്ക് ലൈക്കിനു വേണ്ടി എന്തും ചെയ്യുന്ന വിരുതന്‍മാരും വിരുതികളുമുണ്ട്. എന്നാല്‍ എഫ്ബി ലൈക്കിനുവേണ്ടി ബഹുനില കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ജനാലയില്‍നിന്ന് സ്വന്തം മകനെ പുറത്തേക്കിട്ട് പടംപിടിച്ച പിതാവിനെ എന്തുചെയ്യണം. ഇയാളെ എന്തുചെയ്യണമെന്ന് അള്‍ജീരിയയിലെ കോടതിക്ക് അറിയാമായിരുന്നു. കോടതി ഈ അതിസാഹസനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്‌സില്‍ പാര്‍പ്പിട സമുച്ചയത്തിലെ 15 ാം നിലയില്‍നിന്നാണ് അതിക്രൂര സാഹസികത സ്വന്തം പിതാവ് മകനോട് കാട്ടിയത്.

ജനാലയില്‍നിന്ന് പിഞ്ചുകുഞ്ഞിനെ പുറത്തേക്ക് തൂക്കിയിട്ട ശേഷമാണ് ഫോട്ടോ എടുത്തത്. ഈ ഫോട്ടോ എഫ്ബിയില്‍ പോസ്റ്റ് ചെയ്ത ഇയാള്‍ ഇത് നല്‍കിയ അടിക്കുറിപ്പ് 1,000 ലൈക്ക് ലഭിച്ചില്ലെങ്കില്‍ കുട്ടിയെ താഴേയ്ക്ക് ഇടുമെന്നായിരുന്നു. സംഭവം ഇയാള്‍ ഉദ്ദേശിച്ചതുപോലെ വൈറലായി. എന്നാല്‍ അതിനൊപ്പം ബാലപീഡനത്തിന് ഇ!യാള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. ഇതോടെ ഞായറാഴ്ച ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Ads by Google
Wednesday 21 Jun 2017 09.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW