Friday, June 23, 2017 Last Updated 2 Min 14 Sec ago English Edition
Todays E paper
Tuesday 20 Jun 2017 11.31 PM

എന്‍ജിനീയറിങ്‌ പ്രവേശനം: ഒന്നാം റാങ്ക്‌ ഷാഫില്‍ മാഹിന്‌

uploads/news/2017/06/120265/k9.jpg

തിരുവനന്തപുരം: എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്‌ കോഴിക്കോട്‌ സ്വദേശി എന്‍. ഷാഫില്‍ മാഹിന്‌.
587.13 സ്‌കോറാണ്‌ കോഴിക്കോട്‌ പുതിയറ സൗഭാഗ്യയില്‍ ഷാഫില്‍ മാഹിന്‍ നേടിയത്‌. കോട്ടയം പ്രിയദര്‍ശിനി ഹില്‍സിലെ വേദാന്ത്‌ പ്രകാശ്‌ ഷേണായ്‌ (580), കോട്ടയം വടവാതൂര്‍ സ്വദേശി അഭിലാഷ്‌ കാര്‍ (579.60), കോട്ടയം കിഴതടിയൂര്‍ സ്വദേശി ആനന്ദ്‌ ജോര്‍ജ്‌ (579.59), കോഴിക്കോട്‌ ചേവായൂര്‍ സ്വദേശി എം. നന്ദഗോപാല്‍ (574) എന്നിവരാണ്‌ തുടര്‍ന്നുള്ള സ്‌ഥാനങ്ങളില്‍.
ഷാഫില്‍ മാഹിന്‍ ജെ.ഇ.ഇ. അഡ്വാന്‍സ്‌ഡ്‌ പരീക്ഷയില്‍ ദേശീയതലത്തില്‍ നാലാം സ്‌ഥാനവും ദക്ഷിണേന്ത്യയില്‍ ഒന്നാം റാങ്കും നേടിയിരുന്നു. പ്രശസ്‌തമായ ഐ.ഐ.ടികളില്‍ പ്രവേശനം ഉറപ്പാണെങ്കിലും ഗണിതശാസ്‌ത്രത്തില്‍ ഗവേഷണം നടത്താനാണു താല്‍പര്യം. ബംഗളുരൂവിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ്‌ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ചില്‍ പ്രവേശനം നേടിക്കഴിഞ്ഞു.
എസ്‌.സി. വിഭാഗത്തില്‍ മലപ്പുറം ചെട്ടിപ്പടി നെടുവാ നോര്‍ത്ത്‌ സ്വദേശി സി. ഇന്ദ്രജിത്ത്‌ ഒന്നാം റാങ്കും വയനാട്‌ മാനന്തവാടി സ്വദേശി അശ്വിന്‍ വിശ്വനാഥ്‌ രണ്ടാം റാങ്കും നേടി. എസ്‌.ടി. വിഭാഗത്തില്‍ കോട്ടയം മേലുകാവ്‌ പുത്തന്‍പറമ്പില്‍ ജിബിന്‍ ജോര്‍ജ്‌ ഒന്നാം റാങ്കും കാസര്‍കോഡ്‌ ചാമക്കുഴി കൂവക്കല്ലില്‍ പി. അശ്വന്‍ രണ്ടാം റാങ്കും സ്വന്തമാക്കി.
ഹയര്‍സെക്കന്‍ഡറിയില്‍ മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി വിഷയങ്ങളില്‍ നേടിയ മാര്‍ക്ക്‌ സ്‌റ്റാന്‍ഡാര്‍ഡൈസേഷന്‍ പ്രക്രിയയ്‌ക്ക്‌ വിധേയമാക്കിയശേഷം പ്രവേശന പരീക്ഷയുടെ സ്‌കോറുമായി തുല്യ അനുപാതത്തില്‍
സമന്വയിപ്പിച്ചാണ്‌ എന്‍ജിനീയറിങ്‌ പ്രവേശനത്തിനുള്ള റാങ്ക്‌ ലിസ്‌റ്റ് തയാറാക്കിയത്‌.
ഫാര്‍മസി പ്രവേശനത്തിന്‌ മലപ്പുറം കൊടിനി സി.പി ഹൗസില്‍ സി.സി. അലിഫ്‌ അന്‍ഷില്‍ (408.5 സ്‌കോര്‍) ഒന്നാം റാങ്കും കോട്ടയം വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാര്‍ഥി സുധീപ്‌ മാജി (402.47) രണ്ടാം റാങ്കും സ്വന്തമാക്കി. അപേക്ഷയിലെ ന്യൂനതകള്‍ മൂലം എന്‍ജിനിയറിങ്‌ വിഭാഗത്തില്‍ 107 പേരുടെയും ഫാര്‍മസി വിഭാഗത്തില്‍ 158 പേരുടെയും ഫലം തടഞ്ഞുവച്ചു. യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റിന്റെ പകര്‍പ്പ്‌ സമര്‍പ്പിക്കാത്ത 699 വിദ്യാര്‍ഥികളുടെ ഫലവും തടഞ്ഞുവച്ചിരിക്കുകയാണ്‌.

Ads by Google
Tuesday 20 Jun 2017 11.31 PM
YOU MAY BE INTERESTED
TRENDING NOW