Friday, June 23, 2017 Last Updated 12 Min 8 Sec ago English Edition
Todays E paper
Tuesday 20 Jun 2017 07.07 PM

സത്യത്തില്‍ ഈ വിമാനം പറപ്പിക്കാന്‍ രണ്ട് എഞ്ചിന്‍ വേണ്ട! തീര്‍ന്നില്ലട്ടോ ഇനിയും ഉണ്ട് ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍

plane,

പലപ്പോഴും വിമാനവും വിമാന യാത്രകളും നമ്മളില്‍ കൗതുകമുണര്‍ത്താറുണ്ട്. വിമാനങ്ങളെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത ചില രസകരമായ കാര്യങ്ങളുണ്ട്.

വിമാനങ്ങളില്‍ മിന്നല്‍ ഏല്‍ക്കാറില്ലേ..

മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ടെന്ന് നിങ്ങള്‍ക്ക് അറിയുമോ? എന്നാല്‍ മിന്നലുകള്‍ക്ക് എതിരായ പ്രതിരോധ സംവിധാനം വിമാനങ്ങളെ സംരക്ഷിക്കുന്നു എന്ന് മാത്രം. വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ 1000 മണിക്കൂര്‍ യാത്രകളില്‍ ഒരിക്കല്‍ എങ്കിലും വിമാനങ്ങളില്‍ മിന്നല്‍ ഏല്‍ക്കാറുണ്ട്. 1963 ന് ശേഷം ഒരിക്കല്‍ പോലും മിന്നല്‍ ഏറ്റു വിമാനം തകര്‍ന്നിട്ടില്ല.

ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് രഹസ്യ ബെഡ്റൂം

ദീര്‍ഘദൂര വിമാനയാത്രകളിലാണ് ഈ രഹസ്യ സൗകര്യം ക്രൂ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. ബോയിംഗ് 777, 787 ഡ്രീലൈനേഴ്സ് ഉള്‍പ്പെടുന്ന വിമാനങ്ങളിലാണ് ക്രൂ അംഗങ്ങള്‍ക്ക് രഹസ്യ ബെഡ്റൂമുകള്‍ നല്‍കുന്നത്. 6 മുതല്‍ 10 കിടക്കകള്‍ വരെയുള്ള ചെറിയ രഹസ്യ ക്യാബിനാണ് ഇതിനായി സജ്ജമാക്കുന്നത്.

ലാന്‍ഡിംഗിനിടെയുള്ള ലൈറ്റണയ്ക്കല്‍

എന്തുകൊണ്ട് വിമാനങ്ങള്‍ ലാന്‍ഡിംഗിനിടെ ലൈറ്റുകള്‍ ഓഫ് ചെയ്യുവെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടേ്?. രാത്രികാലങ്ങളിലാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത് എങ്കില്‍, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇന്റീരിയര്‍ ലൈറ്റുകള്‍ അണയ്ക്കാറുണ്ട്. എന്തിനാകാം ഇത്? മുന്‍കരുതലിന്റെ ഭാഗമാണിത്. രാത്രികാല ലാന്‍ഡിംഗിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുറത്ത് കടക്കുന്നതിന് വേണ്ടിയാണ് ലൈറ്റുകള്‍ അണയ്ക്കുന്നത്

പറക്കാന്‍ രണ്ട് എഞ്ചിനുകള്‍ ആവശ്യമില്ല

നിങ്ങളില്‍ എത്രപേര്‍ക്കറിയാം ഈ സത്യം. ഇതൊന്ന് വായിച്ചു നോക്കു. സത്യത്തില്‍ എല്ലാ യാത്ര വിമാനങ്ങള്‍ക്കും സഞ്ചരിക്കാന്‍ ഒരു എഞ്ചിന്‍ തന്നെ ധാരാളമാണ്. ഒരു എഞ്ചിനില്‍ പറക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി വിജയിച്ചതിന് ശേഷം മാത്രമാണ് യാത്രാവിമാനങ്ങള്‍ ആകാശത്ത് പറക്കുന്നതും.

യഥാര്‍ത്ഥത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമായാലും ഏറെ ദൂരം ആകാശത്ത് പറന്ന് നീങ്ങാന്‍ വിമാനങ്ങള്‍ക്ക് സാധിക്കും. ഗ്ലൈഡ് റേഷ്യോ എന്നാണ് ഇത് അറിയപ്പെടുന്നത്.

വിമാനങ്ങളിലെ ജനാലകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍?

ഇത് ക്യാബിന്‍ സമ്മര്‍ദ്ദം ക്രമീകരിക്കാനാണ്. മൂന്ന് അക്രൈലിക് പാളികള്‍ കൊണ്ടാണ് വിമാനങ്ങളിലെ ജനാലകള്‍ നിര്‍മ്മിക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാല്‍ എക്‌സ്റ്റീരിയര്‍ അല്ലെങ്കില്‍ പുറംപാളി തകര്‍ന്നാലും രണ്ടാം അക്രൈലിക് പാളി സംരക്ഷണം ഏകും. ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം ക്രമീകരിച്ച് രണ്ടാം പാളിക്ക് സംരക്ഷണം ഏകുന്നതിനാണ് ജനാലകളില്‍ ചെറു ദ്വാരങ്ങള്‍ നല്‍കുന്നത്.

എന്തുകൊണ്ട് വിമാനങ്ങള്‍ക്ക് വെള്ള നിറം അടിക്കുന്നു

ആര്‍ക്കും അതിനു പിന്നിലെ രഹസ്യം അറിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുതത്. ഫാക്ടറികളില്‍ നിര്‍മ്മാണത്തിന് ശേഷം പുറത്തുവരുന്ന വിമാനങ്ങള്‍ക്കൊക്കെ പൊതുവേ പച്ച നിറത്തിലാണ്. എന്നാല്‍ പിന്നീട് ഇവയ്ക്ക് വെള്ള നിറം നല്‍കുകയാണ് ചെയ്യാറ്.

ചില വിമാനങ്ങളില്‍ ഇടയ്ക്ക് കാണുന്ന വള്ളികളും പുള്ളികളും ഉള്‍പ്പെടുന്ന വിവിധ നിറങ്ങളിലുള്ളതാണെങ്കിലും ഇവയുടെയെല്ലാം ബേസ് നിറം വെള്ള തന്നെയായിരിക്കും. 30000 അടി മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് സൂര്യ പ്രകാശത്തിന് ഒപ്പം അള്‍ട്രാ വയ്‌ലറ്റ് രശ്മികളെയും ഉയര്‍ന്ന തോതില്‍ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് സഹായിക്കും. എന്നാല്‍ വെള്ളം നിറം മറ്റുകളറുകളെ അപേക്ഷിച്ച് അപേക്ഷിച്ച് പെട്ടെന്ന് മങ്ങില്ല. അതുമാത്രം അല്ല വെള്ള നിറം മെയിന്റസും വൃത്തിയാക്കലും എളുമാണെന്നതും മറ്റൊരു വസ്തുതയാണ്.

ഒരു വിമാനം പെയിന്റ ചെയ്യണമെങ്കില്‍ ഏകദേശം 50000 മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് ചെലവാക്കുന്നത്. അതിനാല്‍ വെള്ള നിറം വിമാനങ്ങള്‍ക്ക് നല്‍കുന്നത് വഴി വാര്‍ഷിക ചെലവ് കുറയ്ക്കാന്‍ എയര്‍ലൈന്‍സിന് സാധിക്കും. വെള്ള നിറം വിമാനത്തിനുള്ളിലെ ക്യാബിനുകളിലെ താപനില കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് വിമാനങ്ങളുടെ ബേസ് നിറം വെള്ളയാക്കുന്നത്.

വെള്ളം നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയര്‍ന്ന കാഴ്ച പരിധി. വെള്ള നിറങ്ങള്‍ വിമാനങ്ങളുടെ കാഴ്ച പരിധി ഉയര്‍ത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും. കരയിലും വെള്ളത്തിലും വെള്ള നിറം തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

അതുപോലെ തന്നെയാണ് ഇരിണ്ട നിറങ്ങളിലുള്ള വിമാനങ്ങള്‍ക്ക് റീസെല്‍ മൂല്യം വളരെ കുറവാണ്. ഇത്തരത്തിലുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനികള്‍ വിമാനത്തിന് വെള്ള നിറം അടിക്കുന്നത്.

Ads by Google
TRENDING NOW