Saturday, April 07, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 03.34 PM

ഇനി ആ സ്‌നേഹം തിരിച്ച് കിട്ടില്ലല്ലോ...

uploads/news/2017/06/120230/weeeklytvmeerakrishna.jpg

ജനിച്ചതും വളര്‍ന്നതുമെല്ലാം കോട്ടയത്തായിരുന്നു. കുട്ടിക്കാലം മുതല്‍ എനിക്ക് ഡാന്‍സിനോട് താല്‍പ്പര്യമുണ്ടായിരുന്നു. സ്‌കൂള്‍ കോളേജ് കാലഘട്ടത്തില്‍ എല്ലാ പ്രോഗ്രാമുകള്‍ക്കും ഞാന്‍ പങ്കെടുക്കും.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ കലാതിലകമായി. കോളേജ് കാലഘട്ടത്തില്‍ എം.ജി യൂണിവേഴ്‌സിറ്റിയിലും കലാതിലകമായിരുന്നു. അതിന്റെ ഫോട്ടോ കണ്ടിട്ട് ജോഷി മാത്യു അങ്കിളും, സംവിധായകന്‍ രാജീവ് അങ്കിളും വീട്ടില്‍ വന്നു സ്‌ക്രീന്‍ ടെസ്റ്റ് നടത്തി.

അങ്ങനെ നൃത്തത്തിലൂടെയാണ് ഞാന്‍ അഭിനയരംഗത്ത് എത്തിയത്. 'മാര്‍ഗ്ഗം' ആണ് ആദ്യം അഭിനയിച്ച സിനിമ. അതില്‍ മീരാജാസ്മിന് മികച്ച നടിക്കുളള അവാര്‍ഡും, എനിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും ലഭിച്ചു. ആദ്യ സിനിമയില്‍ ഒരു അവാര്‍ഡ് അത് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല.

അഭിനേത്രിയായും, ഡാന്‍സറായും പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നുണ്ടെങ്കില്‍ അതിനുപിന്നിലുളള ശക്തി എന്റെ അമ്മയാണ്. എന്നെ ഞാനാക്കി തീര്‍ത്തത് എന്റെ അമ്മയാണ്. അതിന് ഞാന്‍ അമ്മയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്കുവേണ്ടി അമ്മ അത്രയ്ക്കും സ്‌ട്രെയിന്‍ ചെയ്തിട്ടുണ്ട്.

ഞാന്‍ സംസാരിക്കാന്‍ തുടങ്ങുന്നതിനേക്കാള്‍ മുന്‍പ് ഡാന്‍സ് കളിക്കാന്‍ തുടങ്ങി. ഒന്നര വയസ്സുളളപ്പോള്‍ അങ്ങനെയൊരു കല എനിക്കുണ്ടെന്ന് അമ്മയാണ് ആദ്യം തിരിച്ചറിഞ്ഞത്. അച്ഛന്‍ വിദേശത്തായിരുന്നു.

അമ്മ നീലംപേരൂര്‍ സഹകരണ ബാങ്കില്‍ സെക്രട്ടറിയും. എനിക്ക് നൃത്തത്തോട് താല്‍പ്പര്യമുണ്ടെന്ന് അമ്മ മനസ്സിലാക്കിയെങ്കിലും ജോലി തിരക്ക് മൂലം ഡാന്‍സ് സ്‌കൂളില്‍ കൊണ്ട് വിടാനും തിരിച്ച് കൂട്ടിക്കൊണ്ടു വരാനും അമ്മയ്ക്ക് സമയം ഉണ്ടായിരുന്നില്ല. രാവിലെ ജോലിക്കു പോകുന്ന അമ്മ വൈകിട്ടേ മടങ്ങി വരൂ...,

uploads/news/2017/06/120230/weeeklytvmeerakrishna1.jpg

പക്ഷേ എന്നെയും എന്നിലെ കലയെയും അമ്മയ്ക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. ഞങ്ങളുടെ വീടിനു പിറകിലായുളള സ്ഥലത്ത് അമ്മ രണ്ടുമുറി കെട്ടിടം പണികഴിപ്പിച്ചു. എന്നിട്ട് അടുത്തുളള നൃത്ത അധ്യാപകനു താക്കോല്‍ കൊടുത്തിട്ടു പറഞ്ഞു, ഇനി മുതല്‍ അവിടെ ഡാന്‍സ് പഠിപ്പിച്ചോളൂ.

എന്നെയും അവിടെ പഠിപ്പിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടു. അങ്ങനെ രണ്ട് വയസ്സുമുതല്‍ ഞാന്‍ ഡാന്‍സ് പഠിച്ച് തുടങ്ങി. അമ്മയുടെ സഹോദരന്‍ മൃദംഗ ആര്‍ട്ടിസ്റ്റാണ്.

അച്ഛന്‍ നാട്ടിലില്ലാത്തതുകൊണ്ട് അമ്മാവന്‍ ഞങ്ങളോടൊപ്പമായിരുന്നു താമസം. അമ്മ പണികഴിപ്പിച്ച ഒരു മുറിയില്‍ അമ്മാവന്‍ മൃദംഗവും മറ്റേ മുറിയില്‍ മാഷ് നൃത്തവും പഠിപ്പിച്ചു. ഞാന്‍ ഉള്‍പ്പെടെ നിരവധി കുട്ടികള്‍ അവിടെ നൃത്തം പഠിച്ചു.

എന്റെ എല്ലാ കാര്യങ്ങളും അമ്മ വളരെ ശ്രദ്ധയോടുകൂടിയാണ് നടത്തിയിരുന്നത്. അരങ്ങേറ്റത്തിന് സാധാരണ ഒറിജിനല്‍ സ്വര്‍ണ്ണമായിരിക്കില്ല ഉപയോഗിക്കുന്നത്.

പക്ഷേ എന്റെ കാര്യത്തില്‍ അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു ഒറിജിനല്‍ സ്വര്‍ണ്ണം വേണമെന്ന്. എന്റെ എല്ലാ കാര്യത്തിലും സപ്പോര്‍ട്ട് അമ്മയായിരുന്നു. അമ്മയിലൂടെയായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്.

ഇന്ന് അമ്മ എന്റെ കൂടെയില്ല. ഈ ലോകത്ത് നിന്നു യാത്രയായി. പൈനല്‍ കോഡിനു പ്രശ്‌നമായതിനെ തുടര്‍ന്ന് 3 വര്‍ഷമായി അമ്മ കിടപ്പിലായിരുന്നു. അതിനുശേഷം ഷുഗറും മറ്റ് അസുഖങ്ങളും കൂടി അമ്മ മരിച്ചു. അച്ഛനില്‍ നിന്നോ, ഭര്‍ത്താവില്‍ നിന്നേ, സഹോദരിയില്‍ നിന്നോ എനിക്ക് ആ സ്‌നേഹം ഇനി തിരിച്ച് കിട്ടില്ല.

വിവാഹത്തിനുശേഷം ഞാന്‍ ചെന്നൈയിലാണ് താമസം. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതുകൊണ്ട് വീട്ടില്‍ നിന്ന് അധികം മാറി നില്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ട് അമ്മയുടെ ആഗ്രഹം നിറവേറ്റാനായി ഒരു ഡാന്‍സ് സ്‌കൂള്‍ തുടങ്ങാനുളള തയ്യാറെടുപ്പിലാണ്.

- അഞ്ജു രവി

Ads by Google
Ads by Google
LATEST NEWS
TRENDING NOW