Monday, November 13, 2017 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Tuesday 20 Jun 2017 03.00 PM

അകാലനര അകറ്റാം

uploads/news/2017/06/120217/weeklybeutyspot200617.jpg

ചര്‍മ്മത്തെപ്പോലെ തലമുടിയുടെ സംരക്ഷണവും പ്രധാനമാണ്. മുടിയുടെ സംരക്ഷണത്തിനായി അകാലനര അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

ഓരോ പിടി വീതം മൈലാഞ്ചിയില, നീലയമരിയില, ഒരു സ്പൂണ്‍ തേയില, ഒരു സ്പൂണ്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് ഇവ ഒരു ഗ്ലാസ് വെളളമൊഴിച്ച് അരമണിക്കൂര്‍ നേരം തിളപ്പിക്കുക.

തണുക്കുമ്പോള്‍ ഒരു നുളള് ഉപ്പും ഒരു സ്പൂണ്‍ നാരങ്ങ നീരും ചേര്‍ത്ത് തലയില്‍ പുരട്ടുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് തണുത്തവെളളത്തില്‍ കഴുകുക. ഈ പ്രക്രിയ ആഴ്ചയില്‍ രണ്ട് മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുക.

ത്രിഫല ചൂര്‍ണം പതിവായി തേന്‍ ചേര്‍ത്ത് കഴിക്കുക. ഒരു പിടി മൈലാഞ്ചിയില അരച്ച് പതിനഞ്ചുഗ്രാം തേയിലയും ചേര്‍ത്ത് രണ്ട് ഗ്ലാസ് വെളളമൊഴിച്ച് അരമണിക്കൂര്‍ നേരം തിളപ്പിക്കുക.

തണുക്കുമ്പോള്‍ ഒരു സ്പൂണ്‍ ആവണെക്കെണ്ണ ചേര്‍ക്കുക. ഇത് മുടിയില്‍ പുരട്ടി നാല് മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. നരച്ച മുടി ഡൈ ചെയ്യാനുളള പ്രകൃതിജന്യവും ലളിതവുമായ മാര്‍ഗ്ഗമാണ്.

കിഴുതാനെല്ലി ചതച്ച് പിഴിഞ്ഞ് നീര് തലയില്‍ പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ് കുളിക്കുക. അര കിലോ ആവണക്കെണ്ണയില്‍ പത്ത് ഗ്രാം ശുദ്ധമായ കാപ്പിപ്പൊടി ചേര്‍ത്ത് ഇരുപത് മിനിറ്റ് തിളപ്പിക്കുക. തണുക്കുമ്പോള്‍ അതില്‍ രണ്ട് സ്പൂണ്‍ പനിനീര്‍ ചേര്‍ക്കുക. ഇത് രാത്രി കിടക്കുന്നതിന് മുമ്പ് തലയില്‍ പുരട്ടുക.

Ads by Google
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
ആര്യനാട് മോഹനന്‍, വിക്കി ബ്യൂട്ടി ക്ലിനിക്, ഹോട്ടല്‍ ചൈത്രം, തമ്പാനൂര്‍, തിരുവനന്തപുരം
Tuesday 20 Jun 2017 03.00 PM
Ads by Google
TRENDING NOW