കേള്‍വിശക്തിയില്‍ തകരാര്‍ ഒന്നും ഇല്ലെന്നു തെളിഞ്ഞാല്‍ സ്പീച്ച് തെറാപ്പിപോലുള്ള ചികിത്സാ രീതികൊണ്ട് കുഞ്ഞിന്റെ പ്രശ്നം പരിഹരിക്കാവുന്നതാണ്.
കുഞ്ഞ് നടക്കാന്‍ തുടങ്ങിയത് വൈകിയാണോ എന്നും ശാരീരികമായ മറ്റ് ബുദ്ധിമുട്ടുകള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്നൊന്നും കത്തില്‍ വ്യക്തമല്ല. മാസം തികയാതെയുണ്ടായ കുട്ടികളില്‍ മാസം തികഞ്ഞ് ഉണ്ടാകുന്ന കുട്ടികളെ അപേക്ഷിച്ച് അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും നേരിയ താമസം നേരിട്ടേക്കാം. ശ്രദ്ധാപൂര്‍വമായ പരിചരണത്തിലൂടെ ഒരു പരിധിവരെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും.
താങ്കളുടെ കുഞ്ഞിന് സംസാരത്തിനാണ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടായിരിക്കുന്നത് എന്ന് കത്തില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നു. ഇത്തരം കുട്ടികള്‍ക്ക് കേള്‍വി സംബന്ധമായ തകരാര്‍ ഉണ്ടായിരിക്കാനാണ് സാധ്യത. അതിനാല്‍ കേള്‍വിശക്തി പരിശോധിക്കണം. കേള്‍വിശക്തിയില്‍ തകരാര്‍ ഒന്നും ഇല്ലെന്നു തെളിഞ്ഞാല്‍ സ്പീച്ച് തെറാപ്പിപോലുള്ള ചികിത്സാ രീതികൊണ്ട് കുഞ്ഞിന്റെ പ്രശ്നം പരിഹരിക്കാവുന്നതാണ്.
ബുദ്ധിവളര്ച്ചക്കുറവുകൊണ്ടു മാത്രമാണ് സംസാരശേഷി കുറഞ്ഞതെന്ന് പറയാനാവില്ല. പൊതുവേ വീടുകളില്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരം കുറഞ്ഞിരിക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കണം. കുഞ്ഞിനെ സംസാരിക്കാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യം വീട്ടില്‍ ഉണ്ടാകണം. കുട്ടിയോട് മുതിര്‍ന്നവര്‍ സംസാരിച്ചുകൊണ്ടിരിക്കണം, കൂടുതല്‍ ഇടപഴകണം. ഒന്നരമാസം നേരത്തേയുള്ള പ്രസവം വളരെ നേരത്തേയുള്ള പ്രസവമായി കണക്കാക്കാനാവില്ല. എന്തായാലും കുഞ്ഞിനെ ഡോക്ടറെ കാണിച്ച് പരിശോധന നടത്തണം.
ഇന്ന് കുട്ടികളില്‍ പൊതുവേ കാണപ്പെടുന്ന ഒരു സ്വഭാവമാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ താങ്കളുടെ കുഞ്ഞിന് അടങ്ങിയിരിക്കാത്തതിന്റെ അളവ് എത്രത്തോളമുണ്ടെന്ന് കത്തില്‍ നിന്നും വ്യക്തമല്ല. കുട്ടികളില്‍ അമിത പിരിപിരുപ്പിന് കാരണം അറ്റന്‍ക്ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന സ്വഭാവം വൈകല്യം മൂലമാവാം. ഓരോ കുട്ടികളിലും അതിന്റെ തീവ്രത വ്യത്യാസപ്പെട്ടിരിക്കും. ചില കുട്ടികളില്‍ ഇത് പഠനത്തിലുള്ള ശ്രദ്ധക്കുറവായി കാണപ്പെടും. മറ്റ് ചില കുട്ടികള്‍ക്ക് അടങ്ങിയിരിക്കാന്‍ സാധിക്കാത്ത സ്വഭാവമായിരിക്കും.
മുമ്പും പിമ്പും നോക്കാതെ ഉടന്‍ പ്രതികരിക്കുന്ന സ്വഭാവവും ചില കുട്ടികളില്‍ കാണപ്പെടുന്നു. ഇതില്‍ ഏത് ഘകടമാണ് കൂടുതല്‍ പ്രകടമായിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കുട്ടിയുടെ സ്വഭാവം. കുഞ്ഞിനെ ഒരു ചൈല്‍ഡ് സൈക്യാട്രിസ്റ്റിനെ കാണിച്ചാല്‍ മാത്രമേ കുഞ്ഞിന് ഏതെങ്കിലും തരത്തിലുള്ള സ്വഭാവ വൈകല്യം ഉണ്ടോ എന്ന് കണ്ടെത്താനാവുകയുള്ളു. എഡി. എച്ച്.ഡി ഉള്ള കുട്ടികള്‍ക്ക്, അതിനോട് അനുബന്ധിച്ച് വായിക്കാനുള്ള ബുദ്ധിമുട്ടുകള്‍, കണക്കു പഠിക്കുന്നതിനുള്ള ബുദ്ധിമുട്ട്, ചില ഭാഷകള്‍ മനസിലാക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയെല്ലാം അനുബന്ധമായി കാണപ്പെടാറുണ്ട്.
അതുകൊണ്ടുതന്നെ കുഞ്ഞിന് ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കുവാന്‍ സാധിക്കാതെ വരുന്നു. ഏതെങ്കിലും ഒരു കാര്യത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ചെയ്തു തീര്‍ക്കാന്‍ സാധിക്കാതെവരും. പഠനത്തില്‍ ശരാശരി നിലവാരം പുലര്‍ത്തുന്നു എന്ന് കത്തില്‍ പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് തീര്‍ച്ചയായും ഒരു ചൈല്‍ഡ് സൈക്യാട്രിസ്റ്റിനെ കാണിക്കണം.
ശരീരത്തിലെ വിയര്‍പ്പു ഗ്രന്ഥികളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഒരവസ്ഥയാണ് ചൂടുകുരു. മറ്റ് കാലാവസ്ഥകളെ അപേക്ഷിച്ച് വേനല്‍ക്കാലത്താണ് ചൂടുകുരു കൂടുതായി കണ്ടുവരുന്നത്. എല്ലാവരിലും ചൂടുകുരു ഉണ്ടാകാറില്ല. മഴക്കാലത്തും മഞ്ഞുകാലത്തും ചൂടുകുരു സാധാരണ കാണുന്നത് കുറവായിരിക്കും. എന്നാല്‍ നമ്മുടെ കാലാവസ്ഥയുടെ പ്രത്യേകതയനുസരിച്ച് മഴകഴിഞ്ഞുണ്ടാകുന്ന കടുത്ത വെയില് ചിലപ്പോള്‍ കുട്ടികളില്‍ ചൂടുകുരുവിന് കാരണമാകും.
വിയര്‍പ്പുഗ്രന്ഥികളില്‍ നിന്നും വിയര്‍പ്പ് പുറത്തേക്ക് വരുന്ന നേരിയ കുഴലുകളില്‍ തടസം നേരിടുമ്പോഴാണ് ചൂടുകുരു ഉണ്ടാകുന്നത്. ഓരോരുത്തരുടേയും ചര്‍മ്മത്തിന്റെ പ്രത്യേകത ചൂടുകുരു ഉണ്ടാകുന്നതില്‍ ഒരു പ്രധാന ഘടകമാണ്. നിസാര പ്രശ്നമാണെങ്കിലും നിയന്ത്രണവിധേയമല്ലെങ്കില്‍ ത്വക്ക്രോഗ വിദഗ്ധനെ കാണിച്ച് പരിശോധന നടത്തണം. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ചൂടുകുരു നിയന്ത്രിക്കാന്‍ സഹായിക്കും. ഇതു കൂടാതെ ചൂടുകുരു കുറയ്ക്കാനുള്ള പ്രത്യേക പൗഡറുകള്‍ ലഭ്യമാണ്. കഴുത്തിനും കഴുത്തിനു താഴേക്കുമുള്ള ഭാഗത്ത് പൗഡര്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
ഇതേ പരാതിയുമായി ഡോക്ടറുടെ അടുത്തെത്തുന്ന നിരവധി അമ്മമാരുണ്ട്. ആഗോള താപനത്തിന്റെ ഫലമായി അന്തരീക്ഷത്തില്‍ ചൂടേറിവരികയാണ്. ഈ ചൂട് നവജാത ശിശുക്കള്‍ക്ക് പലപ്പോഴും താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. അവര്‍ അസ്വസ്ഥരാകും. ഈ സാഹചര്യത്തില്‍ ഫാന്‍ ഉപയോഗിക്കുന്നത് പതിവാണ്. വളരെ ചെറു പ്രായത്തില്‍ തന്നെ ഫാന്‍ ഉപയോഗിക്കുന്നതുകൊണ്ട് പിന്നീട് അതൊരു ശീലമായി മാറാന്‍ ഇടയുണ്ട്.
രാത്രിയും പകലും ഫാന്‍ വേണ്ടിവരും. ഉറക്കത്തിലാണെങ്കിലും ഫാന്‍ ഓഫാക്കിയാല്‍ കുട്ടി ഉണരും. ഫാനിന്റെ സഹായം കൂടാതെ കുഞ്ഞ് ഉറങ്ങാത്തത് ഗുരുതരമായ പ്രശ്നമൊന്നുമല്ല. എന്നാല്‍ ഇത് ഒഴിവാക്കാനാത്ത ഒരു ശീലമായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികളെ ഫാനിന്റെ നേരെ കീഴിലായി കിടത്തരുത്. ഫാനിന്റെ കാറ്റ് നേരിട്ട് തലയിലും ചെവിയിലും തട്ടി ജലദോഷവും അലര്ജിയുമൊക്കയുണ്ടാകാനിടയുണ്ട്.
ഫാനില്‍ നിന്നും നേരിട്ട് കാറ്റെത്താത്ത മുറിയുടെ ഒരു ഭാഗത്തേക്ക് കട്ടില് ഒതുക്കിയിട്ട് കുട്ടിയെ അതില്‍ കിടത്തുന്നതായിരിക്കും ഉചിതം. ഫാന്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും വേഗം കുറച്ചുമാത്രം ഉപയോഗിക്കുക. ഏ.സിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യം തണുപ്പിലും പിന്നീട് ഓഫാകുന്ന വിധത്തിലും ക്രമീകരിക്കണം. ഇത്തരം കരുതലുകളെടുക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഭാവിയില്‍ മറ്റ് അലര്‍ജിപോലുള്ള അസുഖങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉപകരിക്കും.