Wednesday, September 20, 2017 Last Updated 4 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 20 Jun 2017 01.19 PM

കുളത്തില്‍ വീണ കുട്ടിയാനയെ മുങ്ങിച്ചാകാതെ രക്ഷിക്കുന്ന അപ്പനും അമ്മയും; ആനക്കുടുംബത്തിന്റെ അതിശയിപ്പിക്കുന്ന വീഡിയോ

uploads/news/2017/06/120201/elephant.jpg

ഒരു കൊമ്പനും പിടിയാനയും ചേര്‍ന്ന് കുളത്തില്‍ വീണ തങ്ങളുടെ കുട്ടിയാനയെ രക്ഷിക്കുന്ന അതിശയകരമായ രംഗത്തിന്റെ വീഡിയോ വൈറലാകുന്നു. ദക്ഷിണ കൊറിയയിലെ സോളിലെ ഒരു മൃഗശാലയില്‍ നിന്നും പകര്‍ത്തപ്പെട്ട വീഡിയോ കുട്ടികളുടെ കാര്യത്തില്‍ മൃഗങ്ങള്‍ പോലും കാട്ടുന്ന സവിശേഷ ബുദ്ധിയുടെയും പ്രകൃതിയുടെ പ്രതിഭാസത്തിന്റെയും വ്യക്തമായ ഉദാഹരണമായി മാറുന്നുണ്ട്.

അമ്മയുടെ അടുത്തു നിന്നും വെള്ളം കുടിക്കുന്നതിനിടയില്‍ കുട്ടിയാന വെള്ളത്തില്‍ വീണു പോകുന്നതും മുങ്ങിപ്പോയ അതിനെ അപ്പനും അമ്മയും ചേര്‍ന്ന് രക്ഷിക്കുന്നതുമാണ് വീഡിയോ. വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടിയാന കുളത്തിലേക്ക് വീണുപോയി. തൊട്ടടുത്തു തന്നെ നില്‍ക്കുന്ന കൊമ്പന്‍ ഇതു കണ്ട് ഓടി വരുന്നതും രണ്ടാനകളും ചേര്‍ന്ന് വലിച്ചു കയറ്റാന്‍ ശ്രമിച്ചിട്ട കഴിയാതെ വരുമ്പോള്‍ കുളത്തിലേക്ക് ഇറങ്ങിച്ചെന്ന് കുട്ടിയാനയെ കര കയറ്റുന്നതാണ് ദൃശ്യം. രണ്ടു വശത്തു നിന്നും കുട്ടിയാനയുടെ തല മുകളിലേക്ക് ഉയര്‍ത്തി നിര്‍ത്തിയാണ് കുളത്തിന്റെ മറുവശത്തേക്ക് കൊണ്ടുവന്ന് കരയ്ക്ക് കയറ്റുന്നത്.

കൊമ്പും തുമ്പിക്കൈയ്യും കൊണ്ട് കുട്ടിയാനയെ എതിര്‍വശത്തെ കരയിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതും ഒടുവില്‍ കുളത്തിന് വട്ടം ചുറ്റി ആഴം കുറഞ്ഞ സ്ഥലത്തുകൂടി കൊണ്ടു വന്ന് കയറ്റിക്കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ഈ ആനകളുടെ പശ്ചാത്തലത്തില്‍ വേലിക്കപ്പുറത്ത് മറ്റൊരു ആനയേയും കാണം. രണ്ട് ആനകളും ചേര്‍ന്ന് കുട്ടിയാനയെ രക്ഷിക്കുമ്പോള്‍ സഹായത്തിനായി എത്താന കഴിയാതെ ഈ ആന വെപ്രാളം കൊള്ളുന്നതും വീഡിയോയില്‍ കാണാം. വെള്ളിയാഴ്ച ഓണ്‍ലൈനില്‍ എത്തിയ വീഡിയോയ്ക്ക് ഇതിനകം പ്രേക്ഷകര്‍ നാലരലക്ഷം കഴിഞ്ഞു. അനേകം കമന്റുകളുമുണ്ട്. 'മനുഷ്യരേക്കാള്‍ മികച്ചത്' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ദ്രുതഗതിയിലുള്ള നീക്കമെന്ന് മറ്റൊരാള്‍ പറഞ്ഞു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW